കൊല്ലം ജില്ലാ കൃഷി ഫാമിൽ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കുറെ നാളുകളായി നടക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം എന്നോണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആളുകളെ എടുത്തതിന്റെ മറവിൽ അനധികൃത നിയമനം എന്നാരോപിച്ച് പ്രതിഷേധിച്ചു കൊണ്ട് ഐ എൻ ടി യു സി യുടെയും സി ഐ ടി യു വിന്റെയും നേതൃത്വത്തിൽ ജില്ലാ കൃഷി ഫാംസൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു.
ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരം ഐ. എൻ ടി യു സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഇട്ടിവാ മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ പിള്ള അധ്യക്ഷനായി വി ടി സിബി, കെ ജി സാബു, സുനിൽദത്ത്, അബ്ദുൽ മനാഫ്, മോഹനൻ വയല, കെ.വേണുഗോപാൽ കെ. എസ് താജുദീൻ എന്നിവർ പ്രസംഗിച്ചു.
എംപ്ലോയ്മെന്റ് നിയമനം പ്രഹസനം ആണെന്നും. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു. ചൊവ്വാഴ്ച ഫാമിലേക്ക് അഴിമതി നിയമനത്തിനെതിരെ ജനകീയ മാർച്ച് നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു