പാലോട്ട് നടന്ന വാഹനാപകടത്തിൽ യുവ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

പാലോട് പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് ഇന്ന് വൈകുന്നേരം സ്വകാര്യബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലോട് കാട്ടിലക്കുഴി സ്വദേശിയും ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്തനുമായ കാർത്തിക്ക് (29) മരണപ്പെട്ടു ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ പാലോട് സ്റ്റാൻഡിലെ ജീപ്പ് ഡ്രൈവറും, തുടർന്ന് ഇതേ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറുമായിരുന്നു കാർത്തിക്ക്.പോലീസിൽ ജോലിക്ക് കയറിയിട്ട് അധികനാൾ ആയിട്ടില്ല.

Read More

ചിതറ സൈഡുവളിൽ മണ്ണിടിച്ചിൽ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു

ചിതറ സൈഡുവളിൽ മണ്ണിടിച്ചിൽ മണ്ണിടിച്ചിലിൽ പുതുവൽ വിള പുത്തൻ വീട്ടിൽ ദീപുവിന്റെ വീടിന്റെ ഒരു ഭാഗം തകർന്നു. വീടിന്റെ സമീപത്തായി നിന്നിരുന്ന പാറ വീട്ടിന്റെ ഭിത്തിയിലേക്ക് പതിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം

Read More

കിഴക്കുംഭാഗത്ത് വാഹനാപകടം ; അപകടം നടത്തിയ വാഹനം നിർത്താതെ പോയതിനെ തുടർന്ന് വാഹനം പിന്തുടർന്ന് പിടികൂടി

കിഴക്കുംഭാഗത്ത് വാഹനാപകടം നിർത്താതെ പോയ ലോറിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. 7.30 ഓടെയാണ് അപകടം ഉണ്ടായത് . കാറിനെ ലോറി മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തുടർന്ന് ലോറി നിർത്താതെ കടന്ന് പോകുകയായിരുന്നു. ലോറിയുടെ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു . വാഹനം ഓടിച്ച ഡ്രൈവറെ ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ച

എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നടക്കുക.ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Read More

കടയ്ക്കൽ കഞ്ഞിരത്തുമൂടിന് സമീപം വാഹനാപകടം മടത്തറ ശിവൻമുക്ക് സ്വദേശി മരണപ്പെട്ടു

കടയ്ക്കൽ കാഞ്ഞിരത്തുമൂടിന് സമീപം വാഹനാപകടത്തിൽ മടത്തറ ശിവന്മുക്ക് സ്വദേശിയായ 19 വയസുകാരൻ മരണപ്പെട്ടു. ജീപ്പും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. മോഹനവിലസത്തിൽ 19 വയസുകാരനായ അദ്വൈത് ആണ് മരണപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിലും എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവർ മദ്യലഹരിയിൽ ബൈക്കിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു

Read More

കിളിമാനൂർ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ചാടിപ്പോയി

കിളിമാനൂർ എക്സൈസ് കസ്റ്റഡിയിൽ എടുത്ത പ്രതി എക്സൈസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി വയ്യാറ്റിൻകര ഭാഗത്ത് നിന്നും കസ്റ്റഡിയിലെടുത്ത അഭിലാഷ് (30) ആണ് ചാടിപ്പോയത് എന്നാണ് ലഭ്യമാകുന്ന വിവരം.. കൈവിലങ്ങ് ഉണ്ടായിരുന്നതായും അറിയുന്നു ഇതുവരെയും പ്രതിയെ പിടികൂടാൻ ആയിട്ടില്ല എന്നാണ് അറിയുന്നത്.

Read More

ചിതറയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ; നിലമേൽ സ്വദേശിയാണ് കൊല്ലപ്പെട്ടത്

ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിനിലമേൽ വളയിടം സ്വദേശി ഇർഷാദ് 28ആണ് മരിച്ചത്രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലാണ് സംഭവംസഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തുഇവർ സുഹൃത്തുകളാണ്സംഭവം കണ്ട പ്രതിയുടെ പിതാവ് ആബുലൻസ് വിളിക്കുകയുംഅമാനി ഫസ്സിൽ ആബുലൻസ്സുമായി എത്തുമ്പോഴാണ് ഇർഷാദ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് ഉടൻ ചിതറ പോലീസിനെ അറിയിക്കുകയായിരുന്നുസഹദിന്റെ വീടിന്റെ സ്റ്റെയർകെയ്സിന് സമീപമാണ് സംഭവംഈ വീട്ടിൽ പ്രതിയുടെ അച്ഛൻ അബ്ദുൽ സലാംമകൾ രണ്ട് മരുമക്കൾ…

Read More

ചിതറ കല്ലുവെട്ടാംകുഴിയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ചിതറ കല്ലുവെട്ടാം കുഴിയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി . ചിതറ കിഴക്കുംഭാഗം യാസീൻ മനസിലിൽ സഹദ്ആണ് പോലീസ് കസ്റ്റഡിയിൽ , നിലമേൽ വളയിടംസ്വാദേശി 25 വയസ്സുള്ള ഇർഷാദ് ആണ് കൊല്ലപ്പെട്ടത്. 2

Read More

ചിതറ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്; ഹൈറ്റ് മാക്സ് ലൈറ്റ് വീണ്ടും പ്രകാശിക്കും

ചിതറ ജംഗ്ഷനിൽ നാളുകളായി പ്രകാശിക്കാതിരുന്ന ഹൈറ്റ് മാക്‌സ് ലൈറ്റിന്റെ കേടുപാടുകൾ പരിഹരിച്ചു കൊണ്ട് വീണ്ടും ചിതറയ്ക്ക് വെളിച്ചമേകുന്നു. അനവധി തവണ പരാതിയും പ്രതിഷേധവും വാർത്തകളിലും നിറഞ്ഞിരുന്ന ഒരു മേഖല ആയിരുന്നു .വൈകുന്നേരം 7 മണിമുതൽ ചിതറയിൽ സ്ത്രീകൾക്കോ കിട്ടികൾക്കോ എത്തുവാൻ തന്നെ ബുദ്ധിമുട്ടിൽ ആയിരുന്നു. ചിതറ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ പ്രതിഷേധവുമായി എത്തുകയും . ചുവട് ന്യൂസിലൂടെ പ്രതിഷേധം അറിയിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ലൈറ്റിന്റെ കേടുപാടുകൾ പരിഹരിച്ചുകൊണ്ട് വീണ്ടും ചിതറ പ്രകാശിക്കാൻ പോകുന്നത്.

Read More
error: Content is protected !!