fbpx

ചിതറയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ; നിലമേൽ സ്വദേശിയാണ് കൊല്ലപ്പെട്ടത്

ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
നിലമേൽ വളയിടം സ്വദേശി ഇർഷാദ് 28
ആണ് മരിച്ചത്
രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലാണ് സംഭവം
സഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ഇവർ സുഹൃത്തുകളാണ്
സംഭവം കണ്ട പ്രതിയുടെ പിതാവ് ആബുലൻസ് വിളിക്കുകയും
അമാനി ഫസ്സിൽ ആബുലൻസ്സുമായി എത്തുമ്പോഴാണ് ഇർഷാദ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ കാണുന്നത്.

തുടർന്ന് ഉടൻ ചിതറ പോലീസിനെ അറിയിക്കുകയായിരുന്നു
സഹദിന്റെ വീടിന്റെ സ്റ്റെയർകെയ്സിന് സമീപമാണ് സംഭവം
ഈ വീട്ടിൽ പ്രതിയുടെ അച്ഛൻ അബ്ദുൽ സലാം
മകൾ രണ്ട് മരുമക്കൾ എന്നിവരാണ് താമസം
മരണപ്പെട്ട ഇർഷാദ്
പ്രതിയായ സഹദിന്റെ സുഹൃത്താണ്.

ഇർഷാദ് അടൂർ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് സ്പോഴ്സ് കോട്ടയിലാണ് ഇയ്യാൾക്ക് നിയമനം ലഭിച്ചത്.

നിലവിൽ ഇയ്യാളുടെ ദുശീലം കാരണം ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ് ഒരാഴ്ചയായി ഇയ്യാൾ പ്രതിയുടെ വീട്ടിലുണ്ട്.

ഇന്ന് പതിനൊന്ന് മണിയോടെ പ്രതിയുടെ പിതാവ് വീടിന് മുന്നിലിരുന്ന് പത്രം വായിക്കുകയായിരുന്നു.
വെളളംകുടിക്കുന്നതിനായി വീടിന് അകത്ത് കയറാൻ നോകുമ്പോൾ വാതിൽ അടച്ചിരിക്കുന്നു.
തുടർന്ന് തട്ടിവിളിച്ചപ്പോൾ മകൾ വന്ന് വാതിൽ തുറന്നു.
സ്റ്റയറിന് സമീപമായി മകൻ സഹദ് കത്തിയുമായി നിൽക്കുന്നത് കണ്ടു
തുടർന്ന് പിതാവ് കത്തിവാങ്ങി മേശപ്പുറത്ത് വെച്ചു
തുടർന്ന് അസ്വാഭാവികത തോന്നിയ പിതാവ് മുകളിൽ കയറി നോകുമ്പോഴാണ് ഇർഷാദ് കഴുത്ത് അറുത്ത് കിടക്കുന്ന നലയിൽ കണ്ടത് തുടർന്ന് ആബുലൻസ് വിളിക്കുകയായിരുന്നു.

മരണപ്പെട്ട ഇർഷാദ് 800മീറ്റർ ഓട്ടത്തിൽ മെഡൽ ജേതാവാണ്.
തുടർന്ന് പോലീസിൽ ജോലീ ലഭച്ചിരുന്നു അടൂർ ക്യാമ്പിലാണ് ഇയ്യാൾക്ക് ജോലി അഞ്ചുവർഷം ജോലി ചെയ്ത ഇയ്യാളെ ഒരുവർഷം മുമ്പ് അഞ്ചടക നടപടിയുടെ ഭാഗം ആയി മാറ്റി നിർത്തിയിരിക്കുകയാണ്.

മിക്ക സമയവും സുഹൃത്തായ സഹദിന്റെ വീട്ടിലാണ് ഇയ്യാൾ.
മരണപ്പെട്ട ഇർഷാദിന്റെ മാതാപിതാക്കൾ മരണപ്പെട്ട് പോയി ഒരു ജേഷ്ടൻ സൈനികനാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x