മടത്തറയിലെ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജെപിയിൽ ചേർന്നു

ചിതറയിലെസിപിഐ എം മുൻ മടത്തറ Lc മെമ്പർ D സ്റ്റാലിൻ ആണ് BJPയിൽ ചേർന്നു. ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റെ ബിബി ഗോപകുമാർ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം BJPചിതറ പാർട്ടി ഓഫീസിൽ വച്ച് കൂടിയ പത്രസമ്മേളനത്തിലാണ് ഇദ്ദേഹംത്തിന് ബിജെപി അംഗത്വം നൽകിയത്.40വർഷമായി ഇടതുപക്ഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു D സ്റ്റാലിൻകാരറ ,അരിപ്പ വാർഡുകളിൽ മൂന്നു തവണ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചു.രണ്ട് തവണ വിജയിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ LCസമ്മേളന്തിൽ മടത്തറ LC മെമ്പർ സ്ഥാനത്ത് നിന്ന്…

Read More

പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് പാങ്ങോട് സ്വദേശി മരിച്ചു

പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഐ.ടി.ഐ. വിദ്യാർഥി മരിച്ചുപാങ്ങോട് : സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു. പാങ്ങോട് കൊച്ചുളിയൻകോട് തേമ്പാമൂട് വീട്ടിൽ മുഹമ്മദ്-ജാസ്മിൻ ദമ്പതിമാരുടെ മകൻ അഫ്‌സൽ (19) ആണ് മരിച്ചത്.ചുള്ളിമാനൂർ ഐ.ടി.ഐ.യിലെ വിദ്യാർഥിയാണ്. ബുധനാഴ്ച രാവിലെ പാലോട് നെടുമങ്ങാട് റോഡിൽ ചുള്ളിമാനൂരിനുസമീപം മഞ്ഞക്കോട്ടുമല വളവിലാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു. സഹോദരങ്ങൾ: മുഹമ്മദ്‌ റാഫി, ആസിയ, ആമിന.

Read More

ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം, തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത്‌ ജനിച്ചു. പിന്നീട്‌ കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾ കലോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു…

Read More

തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് 9 വയസുകാരൻ മരിച്ചു

കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് 9 വയസുകാരൻ മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു. തുടര്‍ന്ന് കാണാതായ ഫസലിനെ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. തുവ്വക്കുന്ന് ഗവണ്‍ണെന്‍റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാൻ് മുഹമ്മദ് ഫസല്‍. വൈകിട്ട് അഞ്ചരയോടെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു. ആ സമയത്ത് തെരുവുനായയെ കണ്ട് കുട്ടികള്‍ ചിതറിയോടി. സമീപത്തുള്ള പറന്പിലൂടെയാണ് കുട്ടികളോടിയത്. പിന്നീട്…

Read More

ചിതറ മാങ്കോട് സ്വദേശി കഞ്ചാവുമായി അഞ്ചൽ പോലീസിന്റെ പിടിയിൽ

ചിതറ മാങ്കോട് സ്വദേശി 2 അര കിലോ കഞ്ചാവുമായി അഞ്ചൽ പോലീസിന്റെ പിടിയിൽ. ചിതറ മാങ്കോട് സ്വദേശി 45 വയസുള്ള ഷാജഹാൻ ആണ് പിടിയിൽ ആയത്. കഴിഞ്ഞ ദിവസം രാത്രിയിൽ അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ് ഐ പ്രിജീഷിന്റെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെ സംശയം തോന്നിയ ഇരുചക്ര വാഹനം പരിശോധിക്കുകയും തുടർന്ന് പിറകിൽ ഇരുന്ന ചിതറ മാങ്കോട് സ്വദേശി ഷാജഹാന്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ കഞ്ചാവ് കണ്ടെത്തുകയും ചെയ്യുന്നത്. ഇരുചക്ര വാഹന ഓടിച്ചിരുന്ന വ്യക്തി വാഹനവുമായി കടന്നു…

Read More

കൊല്ലായിൽ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

മടത്തറ കൊല്ലായിൽ പള്ളിക്കൽചുവട്ടിൽ ജവഹർ – ഷീബ ദമ്പതികളുടെ മകൻ അസ്കർ (29) ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. സഹോദരങ്ങൾ – ആഷിക്, അലീന

Read More

മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും

മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും. കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി ഏഴ് മുതൽ 13 വരെയാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം നിർവഹിക്കും. എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിക്കും. സ്പീക്കർ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക സ്പീക്കർ യു. ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവദത്ത്…

Read More

ചിതറ കാഞ്ഞിരത്തുമൂട് സ്വദേശിയായ വിദ്യാർത്ഥിയെ കാണാനില്ല എന്ന് പരാതി

ചിതറ കഞ്ഞിരത്തിന്മൂട് സ്വദേശി പ്രകാശൻ്റെ മകൻ പ്രശാന്ത് (18) നെ കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാനില്ല. അടൂർ കൊടുമൺ ഐടി ഐ യില് പഠിക്കുകയാണ് പ്രശാന്ത് . കഴിഞ്ഞ ദിവസം രാവിലേ നിലമേലിൽ നിന്നും ബസ് കയറി പഠിക്കാൻ പോകുകയായിരുന്നു. ഇതുവരെ വീട്ടിലെത്തിയിട്ടില്ല രാവിലെ മുതൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കണ്ടുകിട്ടുന്നവർ ചിതറ പോലീസ് സ്റ്റേഷനിലോതാഴെ കാണുന്ന നമ്പറുകളിലോ അറിയിക്കുക.+91 85905 00349 പ്രകാശ് +91 94979 60609 chithara SHO

Read More

വനിതകൾക്കായി തൊഴിൽ പരിശീലനം അരിപ്പയിൽ സംഘടിപ്പിച്ചു

ESDP, MSME, ഗ്രാമസേവാഭവൻ തിരുവനന്തപുരം തുടങ്ങിയവരുടെ സഹകരണത്തോടെ വനിതകൾക്കായി CSDC അരിപ്പ യിൽ നടത്തുന്ന കൊല്ലം ജില്ലാതല തൊഴിൽ പരിശീലന പരിപാടിയിൽ. കൊല്ലം ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ ചെയർപേഴ്സൻ ജെ നജീബത്ത് സന്ദർശനം നടത്തി.. അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി. അരളീവനം. അധ്യക്ഷനായ ചടങ്ങിൽ CSDC ജില്ലാ കോഡിനേറ്റർ എൻ. സജീല സ്വാഗതം പറയുകയും കൊല്ലം ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ ചെയർപേർഷൻ ജെ. നജീബത്ത് ഉത്ഘാടനം ചെയ്യുകയും സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.

Read More

ചടയമംഗലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം രണ്ട് മരണം

ശബരിമല തീർഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. നാഗർകോവിൽ സ്വദേശികളായ ശരവണൻ, ഷൺമുഖൻ ആചാരി എന്നിവരാണ് മരിച്ചത്. മറ്റുള്ളവരുടെ നില ഗുരുതരമാണ്. രണ്ടുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർ ശബരിമലയിൽ പോയി മടങ്ങവേയാണ് അപകടം. എം.സി. റോഡിൽ ചടയമം​ഗലം നെട്ടേത്തറയിൽ രാത്രി 11.30-ഓടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്….

Read More
error: Content is protected !!