ചിതറ മാങ്കോട് സ്വദേശി 2 അര കിലോ കഞ്ചാവുമായി അഞ്ചൽ പോലീസിന്റെ പിടിയിൽ. ചിതറ മാങ്കോട് സ്വദേശി 45 വയസുള്ള ഷാജഹാൻ ആണ് പിടിയിൽ ആയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ് ഐ പ്രിജീഷിന്റെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെ സംശയം തോന്നിയ ഇരുചക്ര വാഹനം പരിശോധിക്കുകയും തുടർന്ന് പിറകിൽ ഇരുന്ന ചിതറ മാങ്കോട് സ്വദേശി ഷാജഹാന്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ കഞ്ചാവ് കണ്ടെത്തുകയും ചെയ്യുന്നത്.
ഇരുചക്ര വാഹന ഓടിച്ചിരുന്ന വ്യക്തി വാഹനവുമായി കടന്നു കളഞ്ഞതായി പോലീസ് പറഞ്ഞു . ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട് . ഉടൻ വാഹനം ഓടിച്ചിരുന്ന ആളും പിടിയിലാകും എന്ന് പോലീസ് പറയുന്നു.