ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി. വേണു, വിനീഷ, എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. കൊലപാതകത്തിൽ റിതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

Read More

കടയ്ക്കലിൽ തീ പടർന്ന് യുവതിയ്ക്ക് ദാരുണാന്ത്യം

കടയ്ക്കലിൽ കരീല വാരിക്കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ ധരിച്ചിരുന്ന വസ്ത്രത്തിൽ തീപിടിച്ചതിനെ തുടർന്ന് 31 കാരിക്കു ദാരുണാന്ത്യം കടയ്ക്കൽ മണലുവട്ടം ദേർഭകുഴിവീട്ടിൽ ബാബുരാജിന്റെ ഭാര്യ പ്രമിതയാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടുകൂടി വീടിന്റെ മുന്നിലെകരിയില തൂത്തു കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ പ്രമിത ധരിച്ചിരുന്ന നൈറ്റിയിൽ തീ പിടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി തീ അണച്ചെങ്കിലും ദേഹത്ത് വലിയ രീതിയിൽ പൊള്ളലേറ്റിരുന്നു. പ്രമിതയെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ഇന്നലെ രാത്രി 11…

Read More

വീടിന് തീയിട്ട ശേഷം കതക് തകർത്തു മോഷണം

അഞ്ചൽ പനയഞ്ചേരിയിലാണ് മോഷണം നടന്നത്. പനയഞ്ചേരി സ്വദേശി ഉല്ലാസിന്റെ വീടിന്റെ രണ്ടാമത്തെ നിലയുടെ മുൻവശത്തെ കതകിനാണ് മോഷ്ടാവ് തീയിട്ടത്. ആൾത്താ മാസം ഇല്ലാത്ത വീട് ആയതിനാൽ മോഷണം വിവരം പിന്നീടാണ് അറിഞ്ഞത്. ഉല്ലാസും കുടുംബവും തിരുവനന്തപുരത്താണ് നിലവിൽ താമസം. മോഷണം വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഉല്ലാസ് അഞ്ചൽ പൊലീസിൽ സംഭവത്തിൽ പരാതി നൽകി. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.വീടിനകത്ത് കയറിയ മോഷ്ടാക്കള്‍ അലമാരകളും മേശകളും എല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ടാണ് മടങ്ങിയത്. വീടിന്റെ അടുക്കളയും കുത്തിപ്പൊളിച്ചിട്ടുണ്ട്.

Read More

മാങ്കോട് സൈഡ് വാൾ അയ്യപ്പസ്വാമി ക്ഷേത്രതിൽ മകരവിളക്ക് മഹോത്സവം

മാങ്കോട് സൈഡ് വാൾ അയ്യപ്പസ്വാമി ക്ഷേത്രതിൽ മകരവിളക്ക് മഹോത്സവം 2025 ജനുവരി 14ന് വിപുലമായ ചടങ്ങുകളോടുകൂടി നടക്കും.കലശ പൂജ, അഷ്ടാഭിഷേകം, അന്നദാനം, താലപ്പൊലിയും വിളക്കും, ഘോഷയാത്ര, ഭക്തിഗാനസുധ, പൂമൂടൽ ചടങ്ങ്, അലങ്കാര ഘോഷയാത്ര ക്ഷേത്രപ്രദക്ഷിണം, ആകാശദീപക്കാഴ്ച, നാടൻ പാട്ട് എന്നിവയോട് കൂടി മകരവിളക്ക് മഹോത്സവം സമാപിക്കും

Read More

കടയ്ക്കൽ കാഞ്ഞിരത്തും മൂട് തീയേറ്ററിനുള്ളിൽ യുവാവ് ആത്മഹത്യ ചെയ്തു

കടയ്ക്കൽ കാഞ്ഞിരത്തും മൂട് തീയേറ്ററിനുള്ളിൽ യുവാവ് ആത്മഹത്യ ചെയ്തു . കുരിയോട് പരുത്തിയിൽ കബീറിന്റെ മകൻ അച്ചു എന്ന് വിളിപ്പേരുള്ള അൻസർ (23 )വയസ്സ് ആണ് ആത്മഹത്യ ചെയ്തത്. കടയ്ക്കൽ കഞ്ഞിരത്തും മൂട് ശ്രീധന്യ തീയറ്ററിലെ ഫിലിം ഓപ്പറേറ്റർ ആണ്. ഇന്നലെ രാത്രി തീയറ്ററിനുള്ളിൽ ആത്മഹത്യ ചെയ്തത്. ചിതറപോലീസ് എത്തി മൊഴിയെടുത്ത് തുടർ നടപടികൾ സ്വീകരിക്കുന്നു 0

Read More

പോത്തന്‍കോട് ഒമ്പത് വയസുകാരിക്ക് പീഡനം; രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും അറസ്റ്റില്‍

പോത്തന്‍കോടിനടുത്ത് ഒമ്പത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛനെയും മുത്തച്ഛന്റെ സുഹൃത്തിനെയും പോലിസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ 31 കാരനായ കല്ലിയൂര്‍ സ്വദേശി, 55 കാരനായ ആറ്റിപ്ര സ്വദേശി എന്നിവരാണ് പൊലീസ് പിടിയിലായത്. രണ്ട് വര്‍ഷത്തോളം കുട്ടി പീഡനത്തിനിരയായെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ ഒരു മാസമായി വിദേശത്ത് ആയിരുന്നു. അടുത്തിടെയായി കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക അമ്മയെ വിവരമറിയിക്കുകയായിരുന്നു. അധ്യാപിക വിവരമറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ അമ്മ നാട്ടില്‍ തിരിച്ചെത്തി കുട്ടിയെ…

Read More

ചിതറയിൽ 17 കാരിയെ പീഡിപ്പിച്ചു വന്ന 26 കാരൻ പിടിയിൽ

ചിതറയിൽ 17 വയസ്സുകാരിയെ പ്രണയം നടിച്ച് അശ്ലീല ഫോട്ടോകൾ കൈവശമാക്കുകയും അശ്ലീല ഫോട്ടോകൾ കാട്ടി ഭീഷണിപെടുത്തുകയും, വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പീഡിപ്പിച്ചു വന്ന യുവാവിനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പുതുശ്ശേരി സ്വദേശി ഹാരിഷ് 26 ആണ് പിടിയിലായത്. ബന്ധുവിന്റെ വീട്ടിലെത്തിയ ഹാരിഷ് പെൺകുട്ടിയുമായി പരിചയപ്പെടുകയും പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈക്കലക്കി പെൺകുട്ടിയെ പ്രണയം നടിച്ചു സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകൾ കൈക്കലാക്കുകയും തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത്…

Read More

കടയ്ക്കലിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ ചടയമംഗലം എക്സൈസ് പിടികൂടി

കടയ്ക്കലിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ ചടയമംഗലം എക്സൈസ് പിടികൂടി. കടയ്ക്കൽ ഇരട്ടക്കുളം സ്വദേശി ശരത് കുമാറാണ് ചടയമംഗലം എക്സൈസിന്റെ പിടിയിലായത് . കൂട്ടാളി രാഹുൽ ഓടി രക്ഷപ്പെട്ടു ,രഹസ്യ വിവരത്തിൽ അടിസ്ഥാനത്തിലാണ് ചടയമംഗലം എക്സൈസ് തിരച്ചിൽ നടത്തിയത് കടയ്ക്കൽ കൊചാറ്റു പുറത്ത് നിന്നാണ് ശരത്തിനെ പിടികൂടുന്നത് . ബൈക്കിൽ ചെറു പൊതികളാക്കി വിൽപ്പനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് ‘പിടിയിലാകുന്നത് ചടയമംഗലം എക്സൈസ് കേസെടുത്തു പ്രതിയെ കസ്റ്റഡിയിലെടുത്തു

Read More

കിളിമാനൂർ മടവൂരിൽ സ്കൂൾ ബസ് തലയിൽ കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

സ്കൂൾ ബസ് ഇടിച്ച് രണ്ടാംക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മടവൂർ ചാലിലാണ് സംഭവം. മടവൂർ എൽപിഎസിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ വീടിനു മുന്നിലായിരുന്നു അപകടം. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമെന്നാണു റിപ്പോർട്ട്. മുന്നോട്ടു നടന്ന കുട്ടി കാൽ കല്ലിൽ തട്ടി വഴുതി ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം കുട്ടിയുടെ ശരീരത്തിൽ കയറിയിറങ്ങി. വീടിന് തൊട്ടടുത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല….

Read More

ചിതറയിൽ പെൺകുട്ടിയെ പീഡിപ്പിച്ച 21 കാരൻ  പിടിയിൽ

ചിതറയിൽ പട്ടിക ജാതിയിൽപെട്ട പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു . മണലുവട്ടം പറുങ്കിമാവിളവീട്ടിൽ മുഹമ്മദ് ഷിഹാസ് (21) ആണ് പിടിയിലായത്. രണ്ടായിരത്തി ഇരുപത്തിനാല് ഏപ്രിൽ പിതാവിനോടെപ്പം മത്സ്യ കച്ചവടത്തിന് പോകുമ്പോഴാണ് ഇയ്യാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് കുട്ടിയുടെ മാതാവിന്റെ ഫോൺ നമ്പർ കൈക്കലാക്കുകയും ഷിഹാസ് കുട്ടിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും പ്രണയം നടിച്ച് കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയും ചെയ്തു . കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ വീട്ടിൽ അതിക്രമിച്ച് കയറി നിരന്തരം…

Read More
error: Content is protected !!