സ്കൂൾ ബസ് ഇടിച്ച് രണ്ടാംക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മടവൂർ ചാലിലാണ് സംഭവം. മടവൂർ എൽപിഎസിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ വീടിനു മുന്നിലായിരുന്നു അപകടം. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമെന്നാണു റിപ്പോർട്ട്.
മുന്നോട്ടു നടന്ന കുട്ടി കാൽ കല്ലിൽ തട്ടി വഴുതി ബസിനു മുന്നിലേക്കു വീഴുകയായിരുന്നു.
ബസിന്റെ പിൻചക്രം കുട്ടിയുടെ ശരീരത്തിൽ കയറിയിറങ്ങി. വീടിന് തൊട്ടടുത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി