Headlines

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പായ് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകി  കോസ്റ്റൽ പോലീസ്

പ്രധാന കവലകളിലും മുതലപ്പൊഴി ഹാർബറിലും കടലിൽ മത്സ്യബന്ധനത്തിന് പോയവർക്കുമാണ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ജാഗ്രത നിർദ്ദേശം നൽകിയത്….. ശക്തമായ തിരമാലകൾ ഉയർന്ന കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവരും വിനോദസഞ്ചാരികളും കടലിലേക്ക് ഇറങ്ങരുത് എന്നാണ് കോസ്റ്റൽ പോലീസ് അറിയിച്ചിരിക്കുന്നത്.

Read More

കേരളം ഇരുട്ടിലേക്ക് ;ലോഡ് ഷെഡിങ്‌ വേണമെന്ന് KSEB

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി. ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തണമെന്നും മറ്റ് മാർഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു. സർക്കാരിന് ഇത് സംബന്ധിച്ച് വീണ്ടും ശിപാർശ നൽകും. രണ്ടു ദിവസത്തെ ഉപഭോഗം വിലയിരുത്തും. വൈദ്യുതി ഉപഭോഗം കൂടിയ പ്രദേശങ്ങളിൽ കെഎസ്ഇബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നു. ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. പീക്ക് ആവശ്യകത കൂടിയ…

Read More

പോത്തൻകോട് സ്വദേശികൾ  മുട്ടയ്ക്കാവിൽ  ചെളിയിൽ മുങ്ങി മരിച്ചു

കണനല്ലൂരില്‍ വെള്ളക്കെട്ടില്‍ മുങ്ങി മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി സബീര്‍, ഭാര്യ സുമയ്യ, ഇവരുടെ ബന്ധു സജീന എന്നിവരാണ് മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ സജീന മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സബീറും സുമ്മയ്യയും ഇവിടെ വാടകക്ക് താമസിക്കാനെത്തിയത്.

Read More

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി

സംസ്ഥാനത്ത് കൊടുംചൂടിൽ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി 10 മുതൽ പുലർച്ചെ 2 മണി വരെയാണ് വൈദ്യുതി ക്രമീകരണം വരുത്തേണ്ടത്. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്ഇബി സർക്കാരിന് റിപ്പോർട്ട് നൽകും. രാത്രി 9 കഴിഞ്ഞാൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത് വീടുകളിൽ എസി 26 ഡിഗ്രിക്ക് മുന്നിൽ ക്രമീകരിക്കണം. ജല വിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റി പംബിങ് ക്രമീകരിക്കണം. ലിഫ്റ്റ് ഇറിഗേഷൻ പമ്പുകൾ പീക്ക് സമയത്തു ഉപയോഗിക്കരുത്.തുടങ്ങിയ…

Read More

വർക്കലയിൽ പ്ലസ് ടൂ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി

വർക്കലയിൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി . ചെറുന്നിയൂർ അമ്പിളിചന്ത സ്വദേശി അശ്വിൻ(18) നെയാണ് കാണാതായത്. കടൽ തീരത്തു ഫുഡ് ബോൾ കളി കഴിഞ്ഞു കടലിൽ കുളിക്കുന്നതിനിടെ വൈകിട്ട് 6 മണിയോടെ ആലിയിറക്കം ഏണിക്കൽ ബീച്ചിലാണ് അപകടം . ലൈഫ് ഗാർഡുകളും ഫയർ ഫോഴ്‌സും ടൂറിസം പൊലീസും തിരച്ചിൽ തുടരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കല പാപനാശം ഇരുമ്പ് നടപ്പാലം അപകടാവസ്ഥയിൽ

ക്ഷേത്രക്കുളത്തിന് സമീപത്തുനിന്നും ഒഴുകിയെത്തി കടലിൽ പതിക്കുന്ന തോടിന് കുറുകെ നിർമ്മിച്ചിട്ടുള്ള ഇരുമ്പു പാലത്തിലെ കൈവരികൾ തുരുമ്പെടുത്ത് നശിച്ചിട്ട് മാസങ്ങൾ പിന്നിടുകയാണ്….. ലോക വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള വർക്കല ബീച്ചിൽ അവധി ദിവസങ്ങളിൽ ഉൾപ്പെടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും എത്തുന്നത്….. വർക്കല നഗരസഭയും ടൂറിസം വകുപ്പും മുൻകൈയെടുത്ത് വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ രീതിയിൽ നടക്കുവാൻ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ നടത്തണമെന്നാണ് വിനോദസഞ്ചാരികളുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം…… ജില്ലയിലെ പ്രധാന ബീച്ചായ പാപനാശത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന…

Read More

നടുറോഡിൽ നവജാതശിശുവിൻ്റെ മൃതദേഹം

പനമ്പള്ളി വിദ്യാനഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.ആൺകുഞ്ഞിന്റേതാണ് മൃതദേഹം. രാവിലെ 7.37നാണ് മൃതദേഹം സമീപത്തെ ഫ്ലാറ്റിൽ നിന്നെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്‌തമാക്കുന്നു. 21 കുടുംബങ്ങളാണ് ഇവിടെയുള്ള ഫ്ലാറ്റിൽ താമസിക്കുന്നത്. ഇവിടെ ഗർഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവർത്തക പൊലീസിനോട് പറഞ്ഞു. ഫ്ലാറ്റിൽ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്ന് സുരക്ഷാജീവനക്കാരനും മൊഴി നൽകി. സ്‌ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ CPHSS സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ്ങ് ഔട്ട് പരേഡ് നടന്നു

കുറ്റിക്കാട് സി പി ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ്ങ് ഔട്ട് പരേഡ് 2024 ഏപ്രിൽ 30 ന് രാവിലെ 8.30 ന് സ്കൂ‌ൾ അങ്കണത്തിൽ നടന്നു.ഉദ്ഘാടനവും, എൻ സി സി കേഡറ്റുകളുടെ സർട്ടിഫിക്കേറ്റ് വിതരണവും ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. എൽ സോളമൻ (കാമാൻഡൻ്റ് SAP& സംസ്ഥാന അഡിഷണൽ നോഡൽ ഓഫീസർ SPC സൗത്ത് സോൺ ), കൊട്ടാരക്കര DYSP നന്ദകുമാർ എന്നിവർ…

Read More

കൊട്ടാരക്കര കലയപുരം പെട്രോൾ പമ്പിന് സമീപം അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞ ദിവസം ഉച്ച മുതൽ കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. സൈഡിൽ വിശ്രമിക്കുകയാണ് എന്ന് കരുതി ആളുകൾ ശ്രദ്ധിച്ചില്ല. തുടർന്ന് രാത്രിയോടുകൂടി നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. ഡ്രൈവർ സൈഡിൽ നിന്നും മാറി ഇടതു സൈഡിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.അടൂർ, പറക്കോട്, മേടയിൽ വീട്ടിൽ ശ്രീ. R. മണികണ്ഠൻ (51) ആണ് മരണപ്പെട്ടത്ഫോറൻസിക് സംഘം എത്തി വിദഗ്ധ പരിശോധനകൾ നടത്തും. കൊട്ടാരക്കര പോലീസ് എത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു കൊടുമൺ, അങ്ങാടിക്കൽ, SNV ഹയർ സെക്കണ്ടറി…

Read More

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം, 4 ജില്ലകളില്‍ ജാഗ്രത

സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. സ്കൂൾ വിദ്യാർത്ഥികൾക്ക് 11 മണിമുതൽ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള പുറം ജോലികൾ ഒഴിവാക്കണം….

Read More
error: Content is protected !!