Headlines

ഇക്കഴിഞ്ഞ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ CPHSS കുറ്റിക്കാട് കടയ്ക്കൽ 1993 ബാച്ച് അനുമോദിച്ചു

സൗഹൃദ കൂട്ടായ്മ രൂപീകൃതമായി കേവലം 9 മാസങ്ങൾക്കകം നിരവധിയായ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ സ്മൃതിമധുരം -’93 (കുറ്റിക്കാട് CPHSS ലെ 1993 SSLC ബാച്ച്) ഇക്കഴിഞ്ഞ SSLC, +2, VHSE, CBSE 10th & 12 th, LSS,USS, Veterinary Surgeon പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച 36 വിദ്യാർത്ഥികളെ അനുമോദിച്ചു. ഇന്നു രാവിലെ 10 മണിക്ക് കടയ്ക്കൽ വ്യാപാര ഭവനിൽ പ്രസിഡൻറ്V. സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ ബഹു: കടയ്ക്കൽ ഗ്രാമപഞ്ചായത്ത്…

Read More

കടയ്ക്കൽ മണ്ഡലം ബാലവേദി ക്യാമ്പ് ചിതറയിൽ സംഘടിപ്പിച്ചു

കടയ്ക്കൽ മണ്ഡലം ബാലവേദി ക്യാമ്പ് ചിതറ APRM TTC സെന്ററിൽ വെച്ച് ബാലവേദി ജില്ലാ കൺവീനർ സ:E. K സുധീർ ഉദ്ഘാടനം ചെയ്തു. AIYF കടയ്ക്കൽ മണ്ഡലം പ്രസിഡന്റ്‌ സ:സോണിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പിൽ AISF കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ :കൃഷ്ണപ്രിയ സ്വാഗതം ആശംസിച്ചു.CPI സംസ്ഥാന കൗൺസിൽ അംഗം സ:അഡ്വ. ആർ. ലതാദേവി, CPI കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ:ബുഹാരി, സിപിഐ ജില്ലാ കമ്മിറ്റി അംഗം സ:J C അനിൽ, AIYF ജില്ലാ സെക്രട്ടറി സ…

Read More

കൊല്ലത്ത് പോലീസിന്റെ ലഹരി വേട്ട; യുവാക്കൾ പിടിയിൽ

കൊല്ലം സിറ്റി പോലീസ് നടത്തിയ ലഹരി വേട്ടയിൽ ലഹരി വ്യാപാര സംഘത്തിൽ ഉൾപ്പെട്ട രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. മുരുന്തൽ, കുപ്പണ്ണ, താരനിവാസിൽ ഷാനിജിത് മകൻ കിച്ചു എന്ന അഖിൽ ജിത്ത് (26), കരുനാഗപ്പള്ളി, പുതിയകാവ്, ഷീജ മൻസിലിൽ, റഷീദ് മകൻ മുഹമ്മദ് റാഫി (24) എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും അഞ്ചാലുംമൂട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു പ്രതികൾ കുടുങ്ങിയത്.ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച…

Read More

ചിതറ പേഴ്‌മൂട് ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

പേഴുമൂട് സ്വദേശി ധർമരാജൻ (53) ഭാര്യ മായ ( 45) എന്നിവരാണ് മരിച്ചത്.വീടിന് സമീപമുള്ള റബർ പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം. ഓട്ടോറിക്ഷ ഡ്രൈവർ ആണ് ധർമരാജൻ. ആത്മഹത്യ കുറിപ്പ് ഉൾപ്പെടെ പോലീസ് കണ്ടെടുത്തു.ചിതറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ തച്ചോണത്ത്  സുഹൃത്തിൻ്റെ ഭാര്യയെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ

കടയ്ക്കൽ തച്ചോണത്ത് മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സുഹൃത്തിൻ്റെ ഭാര്യയെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. തച്ചോണം സ്വദേശി 48 വയസുള്ള പ്രവീൺ കുമാറാണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. തച്ചോണം പള്ളിക്ക് സമീപം പ്രവീൺ കുമാറിൻ്റെ ഫോണിൽ വീഡിയോ കോൾ വിളിക്കുകയായിരുന്നു യുവതിയുടെ ഭർത്താവ്.തൊട്ടടുത്ത് പ്രവീൺ കുമാറുമുണ്ടായിരുന്നു. അതു വഴി സ്കൂട്ടറിലെത്തിയ യുവതി ഭർത്താവിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി. കുടുംബ പ്രശ്നത്തിലുള്ള ഭർത്താവും ഭാര്യയും തമ്മിൽ വാക്കേറ്റമായി. തൻ്റെ ഫോണാണെന്നും തിരിച്ച് വേണമെന്നും പ്രവീൺ…

Read More

കടയ്ക്കൽ പാങ്ങലുകാട് സ്വദേശിനി നൽകിയ ബലാത്സംഗ പരാതി വ്യാജമെന്ന് തെളിഞ്ഞു; പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളെ  കോടതി വെറുതെ വിട്ടു

2023 ൽ കടയ്ക്കൽ പോലീസ് റെജിസ്ട്രർ ചെയ്ത കേസിലാണ് ഇന്ന് കൊട്ടാരക്കര ഫാസ്ട്രാക്ക് കോടതി വിധി പറഞ്ഞത്. കടയ്ക്കലിലെ വനിതാ ഗുണ്ട എന്ന പേരിൽ കുപ്രസിദ്ധി നേടിയ കടയ്ക്കൽ പാങ്ങലുകാട്‌ സ്വദേശിനിയായിരുന്നു പരാതിക്കാരി . പരാതിക്കാരി രാത്രി 10.30ന് വീട്ടുജോലിയിൽ ഏർപ്പെട്ടു നിൽക്കെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി അടുക്കള ഭാഗത്തെ കതക് തകർത്ത് യുവതിയുടെ വീടിന് സമീപത്ത് താമസിക്കുന്ന യുവാവ്  യുവതിയെ ബലമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി . ഈ പ്രവർത്തി കൃത്യം നടന്നതിന് ശേഷം നാലാം…

Read More

ആയിരത്തോളം ബൈക്കുകൾ മോഷ്ടിച്ച് കടത്തിയ സംഘത്തെ തമിഴ്നാട്ടിൽ നിന്നും   പോലീസ് പിടികൂടി

ബൈക്ക് കേരളത്തിൽ നിന്നും കടത്തി കൊടുക്കുന്ന ഓയൂർ സ്വദേശി റാഷിദ്, കരിക്കോട് സ്വദേശി ഷഹാൽ, വാളത്തുങ്കൽ സ്വദേശി നൗഷാദ്, ഒമേനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്വദേശി സലിം, താന്നി സുനാമി ഫ്ലാറ്റിൽ മണികണ്ഠൻ, തട്ടാമല പിണക്കൽ സ്വദേശി അനസ്, യാർഡ് ഉടമ സെൽവം, ഇയാളുടെ സഹായികളായ കതിരേശൻ, കുമാർ എന്നിവരാണ് പിടിയിലായത്.

Read More

കടയ്ക്കലിൽ മധ്യവയസ്ക്കൻ വാടക മുറിയിൽ മരിച്ച നിലയിൽ

കടയ്ക്കൽ കോട്ടപ്പുറം ഷനിൽ നിവാസിൽ ബാബുവാണ് ഇന്ന് രാവിലെ കോട്ടപ്പുറത്തുള്ള കട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ബാബു വീടുമായി പിണങ്ങി കോട്ടപ്പുറത്തുള്ള വാടക മുറിയിലായിരുന്നു താമസം.ഇന്നലെ വൈകുന്നേരം മുതൽ ബാബുവിനെ പുറത്തൊന്നും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ വൈകിയും കാണാതായതിനെ തുടർന്ന് നാട്ടുകാർ മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ കടയ്ക്കൽ പോലീസിനെ വിവരമറിയിച്ചു മേൽ നടപടികൾ സ്വീകരിച്ചു. കോട്ടപ്പുറം കശുവണ്ടി ഫാക്‌ടറിയിൽ നിന്നും അടുത്തകാലത്താണ് ബാബു വിരമിച്ചത്. ഭാര്യ അജിത…

Read More

സിനിമ മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

സിനിമാ, മിമിക്രി മേഖലയിലെ മുതിർന്ന താരം കോട്ടയം സോമരാജ് (62) അന്തരിച്ചു. വിവിധ രോഗങ്ങളെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയം വെണ്ണിമലയില്‍ താമസിക്കുന്ന അദ്ദേഹത്തിന്‍റെ സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ഭാര്യ ശാന്തമ്മ. മൂന്ന് പെണ്‍മക്കളുണ്ട്. മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാഥികൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും സോമരാജ് തിളങ്ങി. അഞ്ചരകല്യാണം, കണ്ണകി , കിംഗ് ലയർ, ഫാന്‍റം, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ബാംബു ബോയ്സ്, ചാക്കോ രണ്ടാമൻ,…

Read More

കോട്ടുക്കൽ നിസ്കാര പള്ളിയിൽ മോഷണം

നിസ്കാര പള്ളികളിൽ നിന്നും ഇൻവെർട്ടർ ബാട്ടറികൾ മോഷണം പോവുന്നതായി പരാതി.കഴിഞ്ഞ ദിവസം ഉച്ചക്ക് ആനപ്പുഴയ്ക്കൽ മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള കോട്ടുക്കൽ ടൌൺ നിസ്കാര പള്ളിയിലെ ഇൻവെർട്ടർ ബാറ്ററിയാണ് മോഷണം പോയത്.കൃത്യമായ പ്ലാനിങ് ഓടെ സർവീസ് എന്ന വ്യാചേനയും പകൽ സമയങ്ങളിൽ ആളില്ലാത്ത സമയം നോക്കി പള്ളിക്കകത്ത് കയറുകയും ബാറ്ററി മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്യുകയാണ്. ദിവസവും ഓരോ പള്ളി കേന്ദ്രീകരിച്ച് ബാറ്ററികൾ മോഷ്ടിച്ച് കൊണ്ടേയിരിക്കുന്നു. ചടയമംഗലം മേടയിൽ നിസ്കാര പള്ളി, നിലമേൽ വാഴോട് നിസ്കാര പള്ളി,പുളിമൂട് നിസ്കാര പള്ളി,…

Read More
error: Content is protected !!