Headlines

ബാറ്ററി മോഷണം ;നവായിക്കുളം സ്വദേശി പിടിയിൽ

നിസ്കാര പള്ളികളിൽ നിന്നും ഇൻവെർട്ടറിന്റെ ബാറ്ററി മോഷ്ടിക്കുന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി. മൊട്ടക്കാവ് നിസ്കാര പള്ളിയിൽ നിന്നും ബാറ്ററിയും മോഷ്ടിച്ചു കടക്കവേയാണ് നാട്ടുകാർ ചേർന്ന് പിടികൂടിയത്. നാവായിക്കുളം പ്ലാവിള പുത്തൻ വീട്ടിൽ സിദ്ധീഖിനെ (33)യാണ് നാട്ടുകാർ പിടിച്ചു പോലീസിനെ ഏൽപ്പിച്ചിട്ടുള്ളത്. വെഞ്ഞാറമൂട് സ്റ്റേഷനിൽ പ്രതിയെ എത്തിച്ചിട്ടുണ്ട്. ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ആണ് പല സ്റ്റേഷനുകളിൽ ഉള്ളത്. കോട്ടുക്കൽ ടൌൺ നിസ്കാരപള്ളിയിൽ നിന്നും ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് ചുവട് ന്യൂസ്‌ നൽകിയിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

കരറ ഒഴുകുപാറയിൽ ടിപ്പർ ലോറി മറിഞ്ഞു

കരറ ഒഴുകുപാറ ക്ഷേത്രത്തിന് സമീപം ടിപ്പർ ലോറി മറിഞ്ഞു അപകടം. ഓയിൽ ഫാംമിൽ നിന്നും ലോഡ് കയറ്റി വന്ന വാഹനമാണ് മറഞ്ഞത്. തുമ്പമൺതൊടി ഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്നു . ഒഴുകുപാറ ക്ഷേത്രത്തിന് സമീപത്തു കയറ്റം കയറിയ വാഹനം പിറകിലേക്ക് തെന്നി മാറിയാണ് അപകടം സംഭവിച്ചത് . വാഹനത്തിന്റെ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർക്ക് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം

2024 – 25 അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ഓൺലൈനിലേക്ക് മാറുകയാണ്. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്ട്രേഷൻ കെഎസ്ആർടിസി ഓൺലൈനിലേക്ക് മാറ്റുന്നത്. രജിസ്ട്രേഷനായിhttps://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂർത്തിയായാൽ…

Read More

നിലമേൽ കുരിയോട് നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് അപകടം

നിലമേൽ കുരിയോട് വാഹനാപകടം , അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കൊട്ടാരക്കരയിലേക്ക് പോയ വാഹനം നിയന്ത്രണവിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മഴ ആയതിനാൽ MC റോഡിൽ അനവധി അപകടങ്ങളാണ് ദിനംപ്രതിയുണ്ടാകുന്നത്. റോഡിൽ നനഞ്ഞു കിടക്കുന്നത് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോൾ സ്കിഡ് ആയി നിയന്ത്രണം പോകുന്നതാണ് പകടത്തിന്റെ പ്രധാന കാരണം. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലത്ത് വീടുകയറി ആക്രമണം നടത്തിയ പ്രതിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു

അറയ്ക്കൽ തടിക്കാട് ,കടുമാൻകുഴി വീട്ടിൽ 51 വയസ്സുള്ള നൗഷാദിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞാൽ 27 ന് വൈകിട്ട് 3 മണിക്കാണ് സംഭവം നടന്നത്. ഇട്ടിവയിലുള്ള വീട്ടമ്മയാണ് ആക്രമണത്തിന് ഇരയായത്. ഒരു കാട്ടുകമ്പുമായി വീട്ടിൽ അതിക്രമിച്ച കടന്ന പ്രതി സൗദൂനത്തിനെ മർദ്ദിക്കുകയും തറയിൽ തള്ളിയിടുകയും ചെയ്തു. തുടർന്ന് പ്രതി അവിടെയുണ്ടായിരുന്ന ഡൈനിങ് ടേബിളും കസേരയും മറ്റ് വീട്ടുപകരണങ്ങളും അടിച്ചു തകർക്കുകയായിരുന്നു.വീടിന്റെ മുറ്റത്തിരുന്ന ബക്കറ്റും സാധനങ്ങളും എടുത്ത് കിണറ്റിൽ ഇടുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ മേൽ കേസടുത്ത…

Read More

ചിതറ ഗ്രാമപ്പഞ്ചായത്ത് അധ്യാപകരെയും വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികയും അനുമോദിച്ചു

ചിതറ ഗ്രാമപ്പഞ്ചായത്ത് വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഗ്രാമപ്പഞ്ചായത്ത് ടൗൺ ഹാളിൽ വച്ച് അനുമോദിച്ചു . ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ എം രജിത സ്വാഗതം പറഞ്ഞു പരിപാടി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചിതറ ഗ്രാമപ്പഞ്ചായത്ത് മേഖലയിലെ മടത്തറ കാണി ഹൈസ്‌കൂൾ, എസ് എൻ എച് എസ്…

Read More

വിദ്യാർഥികൾക്ക് ആശ്വാസമായിമഹാത്മാ ചാരിറ്റിറ്റബിൾ ട്രസ്റ്റിന്റെ പഠനോപകരണ വിതരണം

ചിതറ മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് വട്ടമുറ്റം വാർഡിലെ മുഴുവൻ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയപഠനോപകരണ വിതരണം ചിതറ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ അൻസാർ തലവരമ്പ് ന്റെ നേതൃത്വത്തിൽ വട്ടമുറ്റം വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു. വട്ടമുറ്റം വാർഡിലെ വീടുകളിൽ നേരിട്ടെത്തി പഠനോപകരണ വിതരണം ചെയ്യുന്ന പദ്ധതിയാണ് മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ്‌ ഏറ്റെടുത്തു നടപ്പിലാക്കുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

തെങ്ങ് ഒടിഞ്ഞുവീണ് യുവാവ്  മരിച്ചു

കൈ കഴുകാൻ വീടിന്റെ പിന്നിലേക്ക് ഇറങ്ങിയ യുവാവ് വീട്ടുവളപ്പിൽ നിന്ന തെങ്ങ് ഒടിഞ്ഞുവീണു  മരിച്ചു. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാൺമ ചിറയിൽ കുളങ്ങര വീട്ടിൽ ധർമ്മപാലന്റെയും ജയശ്രീയുടെയും മകൻ അരവിന്ദ് (32)ആണ് മരിച്ചത്. ചൊവ്വ രാവിലെ എട്ടരയോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് അരവിന്ദിൻ്റെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അരവിന്ദ് മരിച്ചു. മൃതദേഹം തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ. സഹോദരി: ഐശ്വര്യ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ മതിരയിൽ വച്ച് നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

മെയ്‌ 22 ന് അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യദിനാചാരണത്തോട് അനുബന്ധിച്ചു സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചിതറ ഗ്രാമപഞ്ചായത്ത് . ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി കാവിന് കാവലായി എന്ന പേരിൽ മതിര ദേവി ക്ഷേത്രത്തിലെ കാവിൽ വച്ച് നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു.. ബിഎംസി കൺവീനർ പ്രിജിത്ത്. പി അരളീവനം അധ്യക്ഷനായ ക്യാമ്പ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ എം എസ് മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എസ് ഷീന സ്വാഗതം പറയുകയും ബീറ്റ് ഫോറസ്റ്റ്…

Read More

ചടയമംഗലത്ത് യുവാവ് പോക്‌സോ കേസിൽ പിടിയിൽ

ചടയമംഗലത്ത് 15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പ്രതിയുടെ വീട്ടിലും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു വന്ന യുവാവിനെ ചടയമംഗലം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ചടയമംഗലം കടന്നൂർ സ്വദേശി 20 വയസ്സുള്ള ശ്രീരാജ് ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞവർഷം ഓണാഘോഷത്തിന് ബന്ധുവീട്ടിൽ എത്തിയ വർക്കലസ്വദേശിനിയായ പെൺകുട്ടിയുമായി ശ്രീരാജ് സൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നൽകി സോഷ്യൽ മീഡിയ വഴിപെൺകുട്ടിയെ വശീകരിച്ചുപീഡിപ്പിച്ചു വരുകയായിരുന്നു. അറസ്റ്റിലായ ശ്രീരാജിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ…

Read More
error: Content is protected !!