ചിതറ ഗ്രാമപ്പഞ്ചായത്ത് വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഗ്രാമപ്പഞ്ചായത്ത് ടൗൺ ഹാളിൽ വച്ച് അനുമോദിച്ചു .
ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി സംസാരിച്ചു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ എം രജിത സ്വാഗതം പറഞ്ഞു
പരിപാടി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ചിതറ ഗ്രാമപ്പഞ്ചായത്ത് മേഖലയിലെ മടത്തറ കാണി ഹൈസ്‌കൂൾ, എസ് എൻ എച് എസ് എസ് ചിതറ ,ജി എച്ച് എസ് എസ് ചിതറ എന്നിവിടങ്ങളിലെ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
ജില്ലാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നജീബത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരൻ, ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.അബ്ദുൾ ഹമീദ്, മുൻ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. കരകുളം ബാബു,പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ,ബ്ലോക്ക് മെമ്പർ ശ്രീ. അരുൺ,ശ്രീ കണ്ണൻകോട് സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,പഞ്ചായത്ത് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷകർത്താക്കൾ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിൽ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയാണ് ആദരിച്ചത്.