സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ ആളുടെ മൂക്കിൻ്റെ പാലം അമ്മ അടിച്ചു തകര്‍ത്തു

സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിൻ്റെ പാലം അമ്മ അടിച്ചു തകര്‍ത്തു. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസ് കണ്ടക്ടറായ 59 കാരൻ രാധാകൃഷ്ണപിള്ളയുടെ മൂക്കിൻ്റെ പാലമാണ് പെൺകുട്ടിയുടെ അമ്മ അടിച്ചുതകര്‍ത്തത്. ബസിൽ വെച്ച് നേരിട്ട ദുരനുഭവം മകൾ പറഞ്ഞതറിഞ്ഞാണ് അമ്മ എത്തിയത്. ബസ് കണ്ടക്ടര്‍ രാധാകൃഷ്ണപിള്ളയുടെ മുഖത്താണ് അമ്മ അടിച്ചത്. അടൂർ മുണ്ടപ്പള്ളി സ്വദേശിയാണ് അടിയേറ്റ് മൂക്കിൻ്റെ പാലം തകര്‍ന്ന രാധാകൃഷ്ണ പിള്ള. ഇയാൾക്ക് എതിരെ പോക്സോ നിയമ പ്രകാരം കേസ്…

Read More

ചക്കമല സ്കൂളിൽ വായന വാരാചരണം വിദ്യാരംഗം സാഹിത്യ വേദി പുതിയ പൂന്തോട്ട നിർമ്മാണം എന്നിവയുടെ ഉദ്ഘാടനം നടന്നു

ചിതറ ചക്കമല സ്കൂളിൽ ഈ വർഷത്തെ വായനവാരാചരണം വിദ്യാരംഗം സാഹിത്യ വേദി എന്നിവയുടെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്തംഗം പി.ആർ. പുഷ്ക്കരൻ നിർവഹിച്ചു . കുട്ടികളുടെ ഡയറിക്കുറിപ്പുകളുടെ പ്രകാശനവുംപുതിയ പൂന്തോട്ട നിർമ്മാണത്തിൻ്റെ ഉദ്ഘാടനവും വാർഡ് മെമ്പർഷിബു നിർവ്വഹിച്ചു .ഹെഡ്മിസ്ട്രസ്സ് ജയകുമാരി സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡൻ്റ് സോണി അദ്ധ്യക്ഷനായി. എം.പി.റ്റി.എ പ്രസിഡൻ്റ് ആതിര കുടുംബശ്രീ ജെ.എൽ ജി ഗ്രൂപ്പ് സെക്രട്ടറി സുലേഖ കുമാരിഎന്നിവർ സംസാരിച്ചു. ടീച്ചർ ബിജിമോൾ നന്ദി പറഞ്ഞു.

Read More

ചിതറയിൽ 14 കാരിയുടെ മരണത്തിൽ ദുരൂഹത; യുവാവിന്റെ പേരെഴുതിയ കുറിപ്പ് കണ്ടെത്തി, അന്വേഷണം ഊർജിതമാക്കി പോലീസ്

ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.  ചിതറ പുതുശ്ശേരിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ ഒരു യുവാവിന്റെ പേരെഴുതിയിട്ടുണ്ട്. ഈ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർനടപടികൾ പൊലീസ് സ്വീകരിക്കും. നിലവിൽ അസ്വഭാവിക മരണത്തിന് ആണ് കേസെടുത്തിരുന്നു. “എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഐ ലവ് യു അഭി” എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നത്. കുറിപ്പിൽ പറഞ്ഞിരിക്കുന്ന വ്യക്തി ആരാണെന്ന് വ്യക്തത വന്നിട്ടില്ല. പെൺകുട്ടിയെ വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങി…

Read More

കല്ലറയിലെ,പാങ്കാട് മരുതമൺ, ആയിരവില്ലിക്കോണം എന്നീ ഭാഗങ്ങളിൽ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു

പാങ്ങോട് പഞ്ചായത്തിന്റെ പരിധിയിലുള്ള ഈ ഭാഗങ്ങളിൽ ആണ് പേപ്പട്ടിയെ നേരിട്ട് കണ്ടതായി നാട്ടുകാർ പറയുന്നത് രണ്ടാഴ്ചക്കുള്ളിൽ പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണം നിരവധിയാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ജനങ്ങൾ ഇത് വഴിയാണ് കടന്നുപോകുന്നത്. പലതവണ തെരുവ് നായ്ക്കളുടെ ശല്യം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടും നടപടികൾ ഒന്നും എടുത്തിട്ടില്ല എന്ന വസ്തുത എടുത്തു പറയേണ്ടിയിരിക്കുന്നു. ഇന്ന് ഉച്ചക്കും ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ പേപ്പട്ടിയെ കണ്ടവർ ഉണ്ട്. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം

Read More

ചിതറ ഗ്രാമപ്പഞ്ചായത്ത് കുടുംബ ശ്രീ CDS വാർഷികം പഞ്ചായത്ത് ഠൗൺ ഹാളിൽ വച്ച് നടന്നു

ചിതറ ഗ്രാമപ്പഞ്ചായത്ത് CDS വാർഷികം ചിതറ ഗ്രാമപ്പഞ്ചായത്ത് ഠൗൺ ഹാളിൽ വച്ച് നടന്നു ചിതറ ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്‌സൺ എം ആശമോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .എം എസ് മുരളി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്‌സൺ ശ്രീമതി ശ്രീജ എസ് ആർ സ്വാഗതം പറഞ്ഞു പരിപാടിയിൽ കുടുംബ ശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു. റിപ്പോർട്ട് അവതരണം ഗ്രാമപ്പഞ്ചായത്ത്…

Read More

കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയാകും

കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയാകും . രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന പട്ടിക വര്‍ഗത്തില്‍ ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു. മന്ത്രിസ്ഥാനത്തേക്ക് കേളുവിനാണ് ആദ്യ പരിഗണനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവ്,…

Read More

ഗ്രാമപഞ്ചായത്തിന് ഗ്രന്ഥപുര സമർപ്പിച്ച് ചിതറ ഹയർ സെക്കന്ററി സ്കൂൾ

വായനാദിനത്തി നോടനുബന്ധിച്ച് ചിതറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വായനക്ലബ്ബിന്റെ നേതൃത്വത്തിൽ ചിതറ ഗ്രാമപഞ്ചായത്തിന് ഗ്രന്ഥപുര സമർപ്പിച്ചു. ഗ്രാമ പഞ്ചായത്തിന് വേണ്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ എം എസ് മുരളി ഗ്രന്ഥപ്പുരയിലേക്കുള്ള പുസ്തകങ്ങൾ ഹെഡ്മിസ്ട്രെസ് ശ്രീമതി. നസീമ യിൽ നിന്നും ഏറ്റുവാങ്ങി.പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ, പഞ്ചായത്ത്‌ സെക്രട്ടറി ശ്രീമതി അമ്പിളി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ അധ്യാപകർ, കുട്ടികൾ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

MDMA യുമായി നിലമേൽ സ്വദേശിയെ ചടയമംഗലം എക്സൈസ് സംഘം  അറസ്റ്റ് ചെയ്തു

ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് അറസ്റ്റിൽ ജൂൺ 18 ആം തീയതി രാത്രി 10 മണിയോടുകൂടി നിലമേൽ കൈതോട് ജംഗ്ഷന് സമീപത്തു നിന്നും ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 2.04 gm MDMA യാണ് എക്‌സൈസ് സംഘം കണ്ടെടുത്തത്.ഇതേ തുടർന്ന് നിലമേൽ കൈതോട് ചരുവിള പുത്തൻവീട്ടിൽ ഇസഹാക്ക് മകൻ 29 വയസ്സുള്ള ഇൻഷാദ് എന്നയാളെ അറസ്റ്റ് ചെയ്തു . നിലമേൽ കൈതോട് ഭാഗങ്ങളിൽ വൻതോതിൽ…

Read More

മുക്കുന്നം ഇയ്യക്കോട് സ്വദേശി കഞ്ചാവും MDMA യുമായി എക്സൈസിന്റെ പിടിയിൽ

കഴിഞ്ഞ ദിവസം രാത്രി 10:30 ന് കുമ്മിൾ തൊളിക്കുഴി മൂന്ന്കല്ലിൻമൂട് ജംഗ്ഷനിൽ വെച്ച് 0.2830 ഗ്രാം MDMA, 20 ഗ്രാം കഞ്ചാവ് എന്നിവ KL 24 R 4186 രജിസ്ട്രേഷൻ നമ്പറിലുള്ള KTM RC 200 ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കുമ്മിൾ , ഈയ്യക്കോട്, തടത്തിൽ വീട്ടിൽ അനിൽകുമാർ മകൻ 23 വയസുള്ള അനന്തു വിനെ അറസ്റ്റ് ചെയ്തു. NDPS ക്രൈം നമ്പർ 19/2024 u/s 20 (b) (ii) (A) & 22(a) of NDPS Act…

Read More

ചിതറ പുതുശ്ശേരി 14 വയസ്സുകാരി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

ചിതറ പുതുശ്ശേരിയിൽ വീട്ടിനുള്ളിൽ ഒൻപതാം ക്ലാസ്സ് കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.. പുതുശ്ശേരി പൂജഭവനിൽ പ്രസാദ് ശാലിനി ദമ്പതികളുടെ മകൾ പൂജയെ ആണ് ജനൽ കമ്പിയിൽ 9 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വാടകയ്ക്ക് പുതുശ്ശേരി ജങ്ഷന് സമീപം താമസിക്കുന്ന വീട്ടിൽ ആണ് കുട്ടി തൂങ്ങി മരിച്ചത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്‌ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!