ചിതറ ചക്കമല സ്കൂളിൽ ഈ വർഷത്തെ വായനവാരാചരണം വിദ്യാരംഗം സാഹിത്യ വേദി എന്നിവയുടെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്തംഗം പി.ആർ. പുഷ്ക്കരൻ നിർവഹിച്ചു .
കുട്ടികളുടെ ഡയറിക്കുറിപ്പുകളുടെ പ്രകാശനവുംപുതിയ പൂന്തോട്ട നിർമ്മാണത്തിൻ്റെ ഉദ്ഘാടനവും വാർഡ് മെമ്പർഷിബു നിർവ്വഹിച്ചു .ഹെഡ്മിസ്ട്രസ്സ് ജയകുമാരി സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡൻ്റ് സോണി അദ്ധ്യക്ഷനായി.
എം.പി.റ്റി.എ പ്രസിഡൻ്റ് ആതിര കുടുംബശ്രീ ജെ.എൽ ജി ഗ്രൂപ്പ് സെക്രട്ടറി സുലേഖ കുമാരിഎന്നിവർ സംസാരിച്ചു. ടീച്ചർ ബിജിമോൾ നന്ദി പറഞ്ഞു.