ചിതറ ഗ്രാമപ്പഞ്ചായത്ത് CDS വാർഷികം ചിതറ ഗ്രാമപ്പഞ്ചായത്ത് ഠൗൺ ഹാളിൽ വച്ച് നടന്നു
ചിതറ ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്‌സൺ എം ആശമോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .എം എസ് മുരളി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
സി ഡി എസ് വൈസ് ചെയർപേഴ്‌സൺ ശ്രീമതി ശ്രീജ എസ് ആർ സ്വാഗതം പറഞ്ഞു
പരിപാടിയിൽ കുടുംബ ശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു.
റിപ്പോർട്ട് അവതരണം ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി ഗായത്രി എസ് വി നിർവഹിച്ചു.
മുൻകാല ചെയർപേഴ്‌സൺമാർക്കും,
സംരംഭകരേയും,
മികച്ച കാറ്ററിംഗ് യൂണിറ്റിനേയും,
മികച്ച കർഷകനും,
മികച്ച ജെ എൽ ജി ഗ്രൂപ്പിനും,
കൂടാതെ ധീരം കരാട്ടെ പരിശീലനം ,പൂർത്തീകരിച്ച അംഗത്തേയും,
സി ഡി എസ് തല വിജയികളെയും,
ജില്ലയിലെ മികച്ച ബയോ പ്രോഡക്ട് ,
2021 ൽ ഓർമ്മ ശക്തി വിഭാഗത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ധ്യാൻ എൻ മനോജിനേയും യോഗത്തിൽ അനുമോദിച്ചു.
ഗ്രാമപ്പഞ്ചായത്ത് ബ്ലോക്ക് അംഗങ്ങളും സാമൂഹിക രാഷ്ട്രീയ രംഗത്ത് ഉള്ളവർ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു.