SFI, DYFI ചിതറമേഖലാ കമ്മിറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ചിതറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതറ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിലും, ഉന്നത വിദ്യാഭ്യാസ രംഗത്തും, കല-കായിക, സാംസ്കാരിക രംഗത്തും മികവുകൾ കാഴ്ചവച്ച പ്രതിഭകളെ അനുമോദിച്ചു പ്രതിഭാസംഗമം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് സ. വി.വസീഫ് ഉദ്ഘാടനം നിർവഹിച്ചു… DYFI ചിതറ മേഖലകമ്മിറ്റി പ്രസിഡൻ്റ് സ. നിമ്മി അധ്യക്ഷത വഹിച്ചു. DYFI ചിതറ മേഖല കമ്മിറ്റി സെക്രട്ടറി സഖാവ് ദിപിൻ സ്വാഗതം ആശംസിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സ. ബി. ബൈജു…

Read More

ഗ്രമദീപം ഗ്രന്ഥശാല & വായനശാല വായന പക്ഷാചരണ പൊതു സമ്മേളനം സംഘടിപ്പിച്ചു

2024 ജൂൺ 19 ദേശീയ വായന ദിനത്തോട് അനുബന്ധിച്ച് കണ്ണൻ കോട് ഗ്രമദീപം ഗ്രന്ഥശാല & വായനശാല വായന പക്ഷാചരണ പൊതു സമ്മേളനം സംഘടിപ്പിച്ചു. പൊതു സമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡൻ്റ് ശ്രീ. നിധീഷ് .ഡി.എസ്. അദ്ധ്യക്ഷത വഹിച്ചും ഗ്രന്ഥശാല സെക്രട്ടറി ശ്രീ. അജിത്ത് ലാൽ . എ സ്വാഗതം ആശംസിച്ചു. ചിതറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി . ആർ .എം. രജിത പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തും . വാർഡ് മെമ്പർ രാജീവ് കൂരാപ്പള്ളി…

Read More

ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ പൊതുയോഗവും അവാർഡ് ദാനവും സംഘടിപ്പിച്ചു

കൊല്ലം : ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയോഗവും എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, പുതിയ അംഗങ്ങളെ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. അംഗീകാരമില്ലാത്ത മാധ്യമങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉടനെ ഉണ്ടാകുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്മുതിർന്ന മാധ്യമ പ്രവർത്തകനും ജെ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കൂട്ടുംവാതുക്കൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഓടനാവട്ടം അശോകിന്റെ ആധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ…

Read More

ഒമ്പതാം ക്ലാസ്സുകാരിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലം ചിതറ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസ്സുകാരിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം മുഖ്യമന്ത്രിക്കും റൂറൽ ജില്ലാ പോലീസ് മേതാവിക്കും പരാതി നൽകി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒമ്പതാം ക്ലാസ്സ്കാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെടുത്തിരുന്നു. ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്ന യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്നും ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കുടുംബം നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

Read More

ശക്തമായ മഴയിൽ ബൗണ്ടറിമുക്കിൽ മരം ഒടിഞ്ഞ് റോഡിലേക്ക് വീണു.

ശക്തമായ കാറ്റിലും മഴയിലും കിഴക്കുംഭാഗം കല്ലറ റോഡിലുള്ള ബൗണ്ടറിമുക്കിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപെട്ടു. വൈദ്യുതി ബന്ധം തടസപ്പെട്ടു.ആൾ അപായം ഇല്ല.

Read More

കൊല്ലം ചടയമംഗലത്ത് സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിനിടെ മൊബൈൽ ഫോണും പണവും പിടിച്ചു പറിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ.

കൊല്ലം ചടയമംഗലത്ത് സാമ്പത്തിക പ്രശ്നത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിനിടെ മൊബൈൽ ഫോണും പണവും പിടിച്ചു പറിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പിടിയിലായവർ പോലീസിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടവർ. ചടയമംഗലം സ്വദേശി ഗിരീഷിന്റെ പരാതിൽ കാപ്പലിസ്റ്റിൽ ഉൾപ്പെട്ട അക്കോണം സ്വദേശി  മുഹമ്മദ്‌ഷാൻ, കുരിയോട് സ്വദേശി രാഹുൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗിരീഷിന്റെ കയ്യിൽ നിന്നും പ്രതികൾ 50000 രൂപയും മൊബൈൽ ഫോണും തട്ടിപ്പറിച്ചത്. പ്രതികളിൽ ഒരാളായ മുഹമ്മദ്‌ ഷാന് പണം നൽകാനുണ്ടെന്ന് പറഞ്ഞായിരുന്നു പിടിച്ചുപറി….

Read More

ഐരകുഴിയിൽ  ശക്തമായ മഴയിൽ മരം ഒടിഞ്ഞു റോഡിലേക്ക് വീണു

ശക്തമായ കാറ്റിലും മഴയിലും വിവിധ ഇടങ്ങളിൽ  വൻ നാശനഷ്ടം . ഐരക്കുഴിയിൽ റോഡിന് കുറുകെ മരം ഒടിഞ്ഞു വീണ്  ഗതാഗതം ഭാഗീകമായി  നിലച്ചു. നാട്ടുകാരും ഫയർഫോഴ്‌സും മരം മുറിച്ച് മാറ്റി  ഗതാഗതം പുനഃസ്ഥാപിച്ചു . വിവിധ മേഖലകളിൽ ആണ് കാറ്റിലും മഴയിലും അപകടം നടന്നത്. കൂടുതൽ വാർത്തകൾ ഉടൻ

Read More

വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ ( 25-06-2024, ചൊവ്വ) കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു

Read More

കിളിമാനൂർ തട്ടത്തുമലയിൽ ഇന്ധന ടാങ്കർ തോട്ടിലേക്ക് മറിഞ്ഞ് അപകടം

തട്ടത്തുമലയിൽ ഇന്ധന ടാങ്കര്‍ തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. കോട്ടയത്ത് നിന്നും 16ാം മൈലിലെ ഭാരത് പെട്രോളിയത്തിന്‍റെ പമ്പിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. ഇതിനിടെ കിളിമാനൂര്‍ തട്ടത്തുമലയില്‍ വെച്ച് നിയന്ത്രണം വിട്ട് ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറെയും ക്ലീനറെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം സ്വദേശികളായ ഡ്രൈവർ അനുരാജ്, ക്ലീനർ ബിനു എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചത്. മഴയില്‍ നിയന്ത്രണം വിട്ട് ലോറി…

Read More

കടയ്ക്കലിൽ വയോധികന്റെ കാല് തല്ലിയൊടിച്ചത് ജേഷ്ഠനും സുഹൃത്തുകളും ചേർന്ന്

കഴിഞ്ഞ ഏഴാം തീയതി രാത്രിയിൽ മുളക് പൊടി എറിഞ്ഞ് കടയ്ക്കൽ കൊച്ചാറ്റുപുറം സ്വദേശി ജോയിയെ ഒരു കൂട്ടം പേർ മാരക ആയുധം ഉപയോഗിച്ച് കാലും കയ്യും തല്ലി ഓടിച്ചിരുന്നു. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ അവർ സ്ഥലം വിടുകയും ചെയ്തു. തുടർന്ന് കടയ്ക്കൽ പോലീസിന്റെ ഊർജിതമായ അന്വേഷണത്തിൽ ജോയ് യുടെ ജേഷ്ഠൻ ജോസ് ആണ് പ്രതി എന്ന് മനസിലാക്കുന്നത്. അമ്മയ്ക്ക് ഒപ്പം താമസിച്ചു വരുന്ന ജോയ് അമ്മയെ മർദ്ദിച്ചിരുന്നു. ഇത് പല പ്രാവശ്യം ജോസ് ഉൾപ്പെടെ പറഞ്ഞു…

Read More
error: Content is protected !!