കേരള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ വച്ച് പൊതുജനങ്ങൾക്ക് നേരിട്ട് സേവനം നൽകുന്ന KSRTC യുടെ മികച്ച ഒരു പ്രോജക്ട് ആണ് ബഡ്ജറ്റ് ടൂറിസം
ടീം BTC KSRTC കിളിമാനൂർ നടത്തി വരുന്ന വിനോദ് യാത്രകളെ ജനകീയമാക്കുന്നതിൽ ഏറ്റവും മികച്ച യാത്ര സമ്മാനിച്ച കിഴക്കുംഭാഗം തനിമ പബ്ലിക് ലൈബ്രറി പ്രവർത്തകരെ “നിറവ് 2K24” ചടങ്ങിൽ വച്ച് ബഹുമാന്യ എം എൽ എ ശ്രീമതി O.S അംബിക അവർകളുടെ സാന്നിത്യത്തിൽ KSRTC എംഡി ശ്രീ പ്രമോജ് ശങ്കർ പുരസ്കാരം നൽകി ആദരിച്ചു.തനിമ പബ്ലിക് ലൈബ്രറി പ്രതിനിധികൾ ആയ സാജൻ, സബീർ ഖാൻ തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി


