ദേശ് രത്ന പുരസ്കാരം ചടയമംഗലത്തേക്ക്

കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയിൽ ഫൗണ്ടേഷന്റെ ദേശ് രത്ന ദേശീയ പുരസ്കകാരം ദീപു ആർ എസ്സ് ചടയമംഗലത്തിന് ലഭിച്ചു. എഴുത്തുകാരൻ, ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം ലഭിച്ചത്. ചടയമംഗലം ഉമ്മനാട് സ്വദേശിയാണ് ദീപു ആർ.എസ് ചടയമംഗലം

Read More

വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

വിതുര ബോണക്കാട് കരടി ആക്രമണം. ബോണക്കാട് B A ഡിവിഷനിൽ താമസിക്കുന്ന ലാലാ (58) ക്കാണ് കടിയേറ്റത്. ഇന്ന് പുലർച്ചെ വീടിനു മുൻപിൽ വെച്ചായിരുന്നു ആക്രമണം. രണ്ടു കരടികൾ ഉണ്ടായിരുന്നുവെന്നു പരിക്കേറ്റയാൾ. ഇയാളെ അടിച്ചിട്ട ശേഷം കാലിലും കയ്യിലും കടിച്ചു. നിലവിളിച്ചതോടെ വീട്ടുകാരും അയൽക്കാരും ഓടിയെത്തി. അപ്പോഴേക്കും കരടി ഓടിയകന്നു. പരിക്കേറ്റ ആൾ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

Read More

നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേൽ നേട്ടയം സൗമ്യഭവനിൽ വിഷ്ണു‌വിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇക്കഴിഞ്ഞ ഒന്നാം തീയതി പനിയും ശർദ്ദിലുംഉണ്ടായതിനെ തുടർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടുകൂടിയാണ് സൗമ്യ മരിച്ചു. രണ്ടുമാസം ഗർഭിണിയായിരുന്നു സൗമ്യ. ആർഡിഒയുടെ സാന്നിധ്യത്തിൽ സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.

Read More

കടയ്ക്കൽ കാര്യത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

കടയ്ക്കൽ കാര്യം മൂലോട്ട് വളവിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. ആറ്റിങ്ങൽ സ്വദേശി ശ്രീരാജിനാണ് പരീക്കേറ്റത്. ചരിമ്പറമ്പിൽ നിന്നും ആറ്റിങ്ങലിലേയ്ക്ക് പോകുകയായിരുന്നു ഓട്ടോ തലക്ക് പരിക്കുപറ്റിയ ശ്രീരാജിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

പോലീസ് ചമഞ്ഞ് യുവാക്കളുടെ കൈകൾ അടിച്ചൊടിച്ച കേസിലെ രണ്ടാമനും പിടിയിലായി

എക്സൈസ് ചമഞ്ഞ് യുവാക്കളെ മർദ്ദിച്ച പ്രതികളിൽ രണ്ടാമനും അറസ്റ്റിലായി. പൂവച്ചൽ കാപ്പിക്കാട്, ഷഹനാസ് മൻസിൽ ഷഹനാസ് (25) ആണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. രണ്ടു പ്രതികളായ കേസിൽ കഴിഞ്ഞ മാസം 12 നാണ് കേസിന് ആസ്‌പദമായ സംഭവം. ഉറിയാക്കോട്, മാങ്കുഴി, ആർ.ബി ഗാർഡൻസിൽ രജേഷ് (37) നെ കഴിഞ്ഞ മാസം പോലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ ആയിരുന്നു ഷഹനാസ്. വെള്ളനാട് സ്വദേശികളായ വിഷ്ണുവും മനുവും തൂങ്ങാംപാറയിലെ സിനിമാ തിയേറ്ററിൽ നിന്ന് സെക്കൻ്റ് ഷോ…

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം കണ്ടത്. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍…

Read More

സംസ്ഥാന ജൂനിയർ ഫുട്ബോൾ മത്സരത്തിൽ കടയ്ക്കൽ സ്വദേശി പങ്കെടുക്കും

കടയ്ക്കൽ ആൽത്തറമൂട് സ്വദേശി ദേവസേനനാണ് സംസ്ഥാന ജൂനിയർ ഫുട്ബോൾ മത്സരത്തിൽ” പങ്കെടുക്കാൻ അവസരം ലഭിച്ചത്.ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സംസ്കൃതി ക്ലബ് ആൽത്തറമൂട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അരംഭിച്ച ഫുട്ബോൾ കോച്ചിഗ് ക്യാമ്പിൽ പരിശീലനം നേടിയ ദേവസേനൻ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സെലക്ഷൻ ക്യാമ്പിലൂടെയാണ് ജില്ലാ ടീമിൽ എത്തിയത്. കടയ്ക്കൽ ആൽത്തറമൂട് മനോന്മണി വിലാസത്തിൽ സി ദീപുവിൻ്റെയും (സി പി ഐ എം കടയ്ക്കൽ നോർത്ത് എൽ സി സെക്രട്ടറി) കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്…

Read More

കുണ്ടറ ആലീസ് വധക്കേസിൽ പ്രതിയെന്ന്  ആരോപിച്ചയാളെ കുറ്റവിമുക്തനാക്കി കോടതി വിധി

“10 വർഷത്തിലേറെ ജയിലിൽ കിടന്ന്, അതും കൂടുതൽ കാലം വധശിക്ഷയുടെ നിഴലിൽ, ഒടുവിൽ നിഷ്കളങ്കനെന്ന് കണ്ടെത്തി ഒരാൾ കുറ്റവിമുക്തനാക്കപ്പെടുന്നു എന്ന വസ്തുതയോട് നമുക്ക് കണ്ണടയ്ക്കാൻ സാധിക്കുമോ?” – കുണ്ടറ ആലീസ് വധക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞ വാചകമാണിത്. ഗിരീഷ് കുമാറിനെ മോചിപ്പിച്ചതു കൊണ്ടു മാത്രം നീതിന്യായ വ്യവസ്ഥയ്ക്ക് ഏറ്റ കളങ്കവും അയാൾഅനുഭവിച്ച മനുഷ്യാവകാശ ലംഘനവും മാറില്ലെന്നും 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ…

Read More

നാളെ എസ് എഫ് ഐ – എ ഐ എസ് എഫ് വിദ്യാഭ്യാസ ബന്ദ്

നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്‌ ഇടതു സംഘടനകൾ. രാജ്യത്തെമ്പാടും പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തത്‌. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം

Read More

കാർ മോഷണക്കേസിൽ ചിതറ സ്വദേശി പിടിയിൽ

കാർ മോഷണക്കേസി ലെപ്രതി അറസ്റ്റിൽ. ചിതറ മേച്ചേരി സഞ്ജുവിലാസത്തിൽ സഞ്ജു വാണ്(46) അറസ്റ്റിലായത്. അയിരൂർമുക്ക് സ്വദേശി നസീമിൻ്റെ മാരുതി കാറാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നസീമി ന്റെ ഭാര്യ ട്യൂഷൻ സെന്ററിൽ നിന്നും മക്കളെ വിളിച്ചുകൊണ്ട് വന്ന് കാർ റോഡരുകിൽ നിറുത്തിയിട്ട ശേഷം അകത്തേക്ക്പോയ അവസരത്തിൽ പ്രതികാറുമെടുത്ത്കടന്നു കളയുകയായിരുന്നു. തുടന്ന് നസീം പാങ്ങോട് പൊലീസിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസും റൂറൽ എസ്.പി.യുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി വിവിധയിടങ്ങളിൽ നിന്നുള്ള…

Read More
error: Content is protected !!