കൊല്ലം ജില്ലയിൽ SFI യിൽ പൊട്ടിത്തെറി പുനലൂരിൽ നിരവധി SFI പ്രവർത്തകർ AISF ലേക്ക്

കൊല്ലം ജില്ലയിൽ SFI ൽ പൊട്ടിത്തെറി നിരവധി നേതാക്കൾ രാജിവച്ച് പുറത്തേക്ക്  പുനലൂർ ഏരിയാ കമ്മിറ്റി അംഗവും SN കോളേജ് യൂണിറ്റ് പ്രസിഡന്റുമായ  വിഷ്ണുവിനെ AISF സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ : രാഹുൽ രാധാകൃഷ്ണൻ പതാക നൽകി സ്വീകരിച്ചു. കഴിഞ്ഞ ദിവസം കൊല്ലം SN കോളേജിൽ നിന്നും AISF നിന്ന് രാജിവച്ചു SFI ലേക്ക് പ്രവർത്തകർ പോയിരിക്കുന്നു . ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തമ്മിൽ വാക്ക്പോര് നടന്നിരുന്നു . തൊട്ടുപിന്നാലെയാണ് ഇന്ന് SFI…

Read More

AIYF കടയ്ക്കൽ മണ്ഡലം ശില്പശാല കോട്ടുക്കൽ NSS ഹാളിൽ വെച്ചു നടന്നു

AIYF കടയ്ക്കൽ മണ്ഡലം ശില്പശാല കോട്ടുക്കൽ NSS ഹാളിൽ വെച്ചു നടന്നു.AIYF മണ്ഡലം പ്രസിഡന്റ്‌ സ.സോണി പതാക ഉയർത്തി. സ.സോണിയുടെ അധ്യക്ഷതയിൽ ചേർന്ന ശില്പശാലAIYF ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം സ. എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.AIYF കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ. അഡ്വ. അശോക് R നായർ സ്വാഗതം ആശംസിച്ചു.CPI കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ. എസ്. ബുഹാരി, CPI ജില്ലാ കമ്മറ്റി അംഗം സ. J C അനിൽ, CPI മണ്ഡലം സെക്രട്ടറിയേറ്റ്…

Read More

ചടയമംഗലം ഡ്രൈവിംഗ് ടെസ്റ്റ്‌ ഗ്രൗണ്ടിൽ സംഘർഷം;  സംഘർഷം ഉണ്ടാക്കിയ ആൾ തന്നെ വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്ന് പരാതി

ചടയമംഗലം:കഴിഞ്ഞ ദിവസമാണ് ചടയമംഗലം ഡ്രൈവിംഗ് ടെസ്റ്റ്‌ ഗ്രൗണ്ടിൽ ഉച്ച കഴിഞ്ഞു സംഘർഷം ഉണ്ടായത്… പുതിയതായി നിലമേൽ കേന്ദ്രീകരിച്ചു തുടങ്ങിയ സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനും ഉടമയും നിരന്തരം ചടയമംഗലം ഗ്രൗണ്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി ആരോപണമുണ്ട്. ബൈജു എന്ന വ്യക്തിയും മറ്റുള്ളവരുമാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ കുറെ നാളുകളായിനിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നുള്ള ആരോപണ വിധായനായ ബൈജു എന്ന വ്യക്തിയെ ബാക്കിയുള്ള 29 ൽ പരം സ്കൂളുകാരുടെയും ടെസ്റ്റിന് വരുന്ന വിദ്യാർത്ഥികളുടെയും അഭ്യർത്ഥന പ്രകാരം ഗ്രൗണ്ടിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ…

Read More

ചിതറ ഭജനമഠംത്തിൽ വിവാഹ സംഘം സഞ്ചരിച്ച ബസ്സിൽ സംഘർഷം ഒരാൾക്ക് ഗുരുതര പരിക്കേറ്റു

വിവാഹ സംഘം സഞ്ചരിച്ച ബസ്സിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച പകൽ 2.30 ന് ചിതറ ഭജനമഠം മംഗലപ്പള്ളിയിലായിരുന്നു സംഭവം. കുളത്തൂപ്പുഴ സ്വദേശിയുടെ വിവാഹത്തിൽ പങ്കെടുത്തത് കല്ലറയിലെ ആഡിറ്റോറിയത്തിൽ നിന്നും തിരികെ കുളത്തൂപ്പുഴയിലേക്ക് മടങ്ങുമ്പോഴാണ് സംഘർഷമുണ്ടായത്. ബസിനുള്ളിൽ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ കുളത്തൂപ്പുഴ സ്വദേശിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അടിച്ച വ്യക്തി മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ചിതറ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക്…

Read More

പാലോട് – പേരയം – ചെല്ലഞ്ചിയിൽ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തി

പാലോട് – പേരയം – ചെല്ലഞ്ചിയിൽ ആണ് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88) , ഗീത (58)എന്നിവരാണ് മരിച്ച നിലയിൽ കണ്ടത്അമിതമായി ഗുളിക കഴിച്ചാണ് മരണമെന്ന് പ്രാഥമിക നിഗമനം. മാനസിക സമ്മർദമാണ് മരണകാരണ മെന്ന് ബന്ധുകൾ പറയുന്നത്. 3 ദിവസം മുമ്പ് 12 സെൻ്റ് വസ്തുവുമായി ബന്ധപ്പെട്ട് സിവിൽ കേസിൽ വിധി ഇവർക്ക് പ്രതികൂലമായിരുന്നു.തുടർന്ന് മാനസികമായി തളർന്നിരുന്നു.ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നു.അദ്ദേഹം ഇത് അറിഞ്ഞില്ല. ഇന്ന് രാവിലെ 8.30…

Read More

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഏറ്റുമുട്ടി

കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയാണ് ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ  സംഘർഷം ഉണ്ടായത് . ഒന്നാം വർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത് . സംഘർഷത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികളായ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി . ഇരുവരും ചിതറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Read More

ഫാർമസി സ്റ്റോറിന്റെ മറവിൽ എംഡിഎംഎ കച്ചവടം; യുവാവ് പിടിയിൽ

തിരുവനന്തപുരം നെടുമങ്ങാട് എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടിയിൽ. ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിയ സ്റ്റോറുടമയുടെ മകനാണ് പിടിയിലായത്. നെടുമങ്ങാട് സ്വദേശി ഷാനാസാണ്(34) പിടിയിലായത്.പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിർവശം കുറക്കോട് വി.കെയർ ഫാർമസി എന്ന സ്ഥാപനത്തിൽ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടത്തി

Read More

ചിതറ ഗ്രാമപഞ്ചായത്ത് അംഗത്തെ പഞ്ചായത്ത് ഓഫീസിൽ കയറി കയ്യേറ്റം ചെയ്തതായി പരാതി

ചിതറ ഗ്രാമപഞ്ചായത്ത് അംഗമായാ തലവരമ്പ് അൻസറിനെ പഞ്ചായത്ത് ഓഫീസിൽ കയറി മർദ്ദിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. റഹീം എന്ന കോണ്ട്രാക്ടറാണ് മർദ്ദിച്ചത്. പ്രകോപനം ഒന്നും ഇല്ലാതെ മർദ്ദിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു . കൂടുതൽ വിവരങ്ങൾ ഉടൻ

Read More

മോഷ്‌ണകേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

റെയിൽവേ സ്റ്റേഷനിൽ വച്ച് ചാടിപ്പോയ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. ഇന്നലെ രാത്രി 9 മണിക്കാണ് വിഷ്ണു ഉല്ലാസ് എന്ന കവർച്ചക്കേസ് പ്രതി ചാടിപോയത്. പത്തനംതിട്ട സ്വദേശിയാണ് ഇയാൾ. തിരുവനന്തപുരത്ത് നിന്ന് രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വരികയായിരുന്നു. റെയിൽവേ സ്റ്റേഷൻ അകത്തെ ബാത്‌റൂമിൽ പോയ ശേഷം ജനൽ വഴി കടന്ന് കളയുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കേണ്ട പ്രതിയാണ്. എന്നാൽ ഇതേവരെ പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല

Read More

കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം അരിപ്പലിന്റെ മണ്ണിലേക്ക്

2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ ‘അല്‍ഗോരിതങ്ങളുടെ നാട്’ എന്ന നോവലിനാണ് കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. വിവിധ ഭാഷകളില്‍ നിന്നായി 23 എഴുത്തുകാരാണ് കേന്ദ്ര സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹരായത്. ഡോ അജയന്‍ പനയറ, ഡോ കെ ശ്രീകുമാര്‍, പ്രൊഫ ലിസി മാത്യു എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. പുരസ്‌കാരദാനച്ചടങ്ങ് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്രസാഹിത്യ അക്കാദമി പത്രക്കുറിപ്പിലൂടെ അറിയിച്ചു

Read More
error: Content is protected !!