ചടയമംഗലം:കഴിഞ്ഞ ദിവസമാണ് ചടയമംഗലം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഉച്ച കഴിഞ്ഞു സംഘർഷം ഉണ്ടായത്…
പുതിയതായി നിലമേൽ കേന്ദ്രീകരിച്ചു തുടങ്ങിയ സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനും ഉടമയും നിരന്തരം ചടയമംഗലം ഗ്രൗണ്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി ആരോപണമുണ്ട്.
ബൈജു എന്ന വ്യക്തിയും മറ്റുള്ളവരുമാണ് സംഘർഷമുണ്ടായത്.
കഴിഞ്ഞ കുറെ നാളുകളായി
നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നുള്ള ആരോപണ വിധായനായ ബൈജു എന്ന വ്യക്തിയെ ബാക്കിയുള്ള 29 ൽ പരം സ്കൂളുകാരുടെയും ടെസ്റ്റിന് വരുന്ന വിദ്യാർത്ഥികളുടെയും അഭ്യർത്ഥന പ്രകാരം ഗ്രൗണ്ടിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ ഗ്രൗണ്ടിൽ നിന്നും മാറ്റി നിർത്തണം എന്ന ആവശ്യം ഉയർന്നിരുന്നതയും പറയപ്പെടുന്നു.
ഈ വിഷയങ്ങളെ തുടർന്ന് ടെസ്റ്റിംഗ് ഗ്രൗണ്ടിലെ 8,H ട്രാക്കുകളുടെ നിർമാണ ഫണ്ടിലേക്ക് വാങ്ങിയ 10,000 രൂപ മെയ് 31 നു രാവിലെ 10.10 നു റീജ ആർ എന്ന റീജ ബൈജുവിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി തിരികെ നൽകുകയും ചെയ്തിട്ടുള്ളതാണ് എന്നും പറയുന്നു.
ഇന്ന് ഉച്ചക്ക് ബൈജു എന്ന വ്യക്തിക്ക് പഞ്ചായത്ത് ആവശ്യപെട്ടത് പ്രകാരം പണം തിരികെ ചോദിച്ചപ്പോഴാണ് സംഘർഷം ഉണ്ടായത് എന്ന് വ്യാജ വാർത്ത നൽകിയതായും പറയുന്നു.
ഈ വിഷയത്തിൽ പഞ്ചായത്തോ MVD ഉദ്യോഗസ്ഥരോ ആവശ്യപ്പെടുന്നതിനു മുൻപ് തന്നെ പ്രശ്നം പരിഹരിച്ചതുമാണ് എന്നുള്ള വിവരങ്ങൾ ആണ് അറിയാൻ കഴിയുന്നത്
ടെസ്റ്റ് ഉള്ള ദിവസം ഗ്രൗണ്ടിൽ വരുന്നതിനും ടെസ്റ്റ് നടത്തുന്നതിനും തടസങ്ങൾ ഉണ്ടാക്കില്ലന്നു സമ്മതിച്ചു മുമ്പ് തന്നെ പ്രശ്നം അവസാനിപ്പിച്ചതുമാണ്.
എന്നാൽ ഈ വ്യക്തി കഴിഞ്ഞ വെള്ളിയാഴ്ച്ച ദിവസം ഗ്രൗണ്ടിൽ വന്നു അസഭ്യവർഷം നടത്തിയതായും ഭീഷണി മുഴക്കിയതായും പറയപ്പെടുന്നു .
ഇത്രയൊക്കെ പ്രശ്നം ഉണ്ടാക്കിയിട്ടും ഡ്രൈവിംഗ് ടെസ്റ്റിനെ ബാധിക്കാതെ മുഴുവൻ ഡ്രൈവിംഗ് സ്കൂളുകാരും ബൈജു എന്ന വ്യക്തിയെ തടയുകയോ ടെസ്റ്റിന് വന്ന വിദ്യാർത്ഥിനിയെ ട്രയൽ ഉൾപ്പെടെ എടുക്കാൻ അനുവദിക്കുകയും ടെസ്റ്റ് കഴിഞ്ഞും മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ
ടെസ്റ്റിന് വന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ രംഗത്തു വന്നതിനാൽ ഭീഷണി മുഴക്കി മടങ്ങി പോയിരുന്നു.
എന്നാൽ പിറ്റേന്ന് ട്രയൽ നടക്കുമ്പോൾ ഡ്രൈവിംഗ് ട്രാക്കിൽ 3 വാഹനം ഉണ്ടായിട്ട് പോലും ബോധപൂർവം അപകടകരമായ രീതിയിൽ തന്റെ വാഹനം ഓടിച്ചു ട്രാക്കിൽ കയറ്റുകയായിരുന്നു.
വിദ്യാർഥികൾ ഓടി മാറിയതിനാൽ അപകടം ഒഴിവായി .
പോലീസിൽ പരാതി നൽകുമെന്നു പറഞ്ഞപ്പോൾ വീണ്ടും ഭീഷണി മുഴക്കി മടങ്ങിപ്പോയ ആൾ ഉച്ച കഴിഞ്ഞു ആറ്റിങ്ങലിൽ നിന്നും മറ്റു ഒന്നിലധികം ഡ്രൈവിംഗ് സ്കൂൾ ഉടമകളെയും കൂട്ടിവന്ന് വനിതകൾ ഉൾപ്പെടെ ചിലരേയും കൊണ്ട് വന്ന് ഗ്രൗണ്ടിൽ കയറുകയും പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ ട്രയൽ എടുക്കുമ്പോൾ ദേവി ഡ്രൈവിംഗ് സ്കൂൾ ഉടമ സാരഞ്ജൻ (67) എന്ന വ്യക്തിയെ ബൈജുവിന്റെ ഭാര്യ ഒരു പ്രകോപനവും കൂടാതെ മുഖത്തു അടിക്കുകയും അസ്സഭ്യം പറയുകയും ചെയ്തു എന്നും പറയുന്നു.
തങ്ങളുടെ അദ്ധ്യാപകനെ അകാരണമായി മുഖത്തു അടിച്ചത് വിദ്യാർഥികൾ ചോദ്യം ചെയ്തപ്പോൾ ബൈജു എന്ന വ്യക്തി അവർക്കെതിരെ തിരിഞ്ഞു കയ്യേറ്റം ചെയ്യാൻ ശ്രെമിക്കുകയും ചെയ്യുകയുണ്ടായതയും , ഇത് കണ്ടു ട്രയലിനു വന്ന ബാക്കിയുള്ളവർ ആറ്റിങ്ങലിൽ നിന്ന് കൊണ്ട് വന്നവരെ തടയാൻ ശ്രമിക്കുകയും ചെയ്തത് മൂലം അവിടെ സംഘർഷവസ്ഥ ഉണ്ടായതായും പറയപ്പെടുന്നു.
ഡ്രൈവിംഗ് സ്കൂളിലെ വനിതാ പരിശീലകരെ ഉൾപ്പെടെ പുറത്തുനിന്നു ആൾക്കാരെ എത്തിച്ചു മർദിച്ചതിനെ തുടർന്ന്
ചടയമംഗലം പോലീസ് സ്ഥലത്ത് എത്തുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു..
ബൈജു എന്ന വ്യക്തി ബോധപൂർവം പ്രശ്നം ഉണ്ടാക്കിയത് ആണെന്നും ബൈജുവിന്റെ ഭാര്യ യാതൊരു പ്രകോപനമില്ലാതെ ട്രയൽ നൽകി കൊണ്ടിരുന്ന മുതിർന്ന പൗരൻ കൂടിയായ വ്യക്തിയെ മുഖത്തു അടിച്ചെന്നും പോലീസിനു മൊഴി ബാക്കിയുള്ളവർ നൽകി.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു ..
ഇന്ന് ഉച്ചയോടെ ബൈജു എന്ന വ്യക്തി ചടയമംഗലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താ ചാനലിലൂടെ വ്യാജവാർത്ത നൽകുകയും ഗ്രൗണ്ടിൽ അനധികൃത പണപ്പിരിവ് നടത്തുന്നു എന്നും പ്രചരിപ്പിച്ചു.
പഞ്ചായത്തിന്റെ ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള H, 8 ട്രാക്കുകളുടെ നിർമാണത്തിനും അറ്റകുറ്റ പണികൾക്കും വേണ്ടിയാണ് പണം വാങ്ങിയത് എന്നും അത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന് സ്വന്തമായി സ്ഥലമില്ലാത്ത എല്ലാ ടെസ്റ്റിംഗ് ഗ്രൗണ്ടിലും സ്കൂളുകാർ തന്നെയാണ് മുതൽ മുടക്കി ടെസ്റ്റിംഗ് സൗകര്യം ഒരുക്കുന്നതും എന്നു CITU യൂണിയൻ ഭാരവാഹികൾ അറിയിച്ചു…
ചടയമംഗലം RTO പരിധിയിലെ മുഴുവൻ സ്കൂളുകളും പൂട്ടിക്കുമെന്നും ഗതാഗത മന്ത്രി താൻ പറയുന്നതിന് അപ്പുറം പോകില്ലെന്നും പല തവണ ഭീഷണി മുഴക്കിയിട്ടുണ്ട് എന്നും ചടയമംഗലം RTOക്ക് കീഴിലുള്ള ബാക്കി ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകർ പറയുന്നു.
ബോധപൂർവം ആറ്റിങ്ങലിൽ തന്റെ സഹായികളായി പ്രവർത്തിക്കുന്നവരെ കൂട്ടി പ്രശ്നം ഉണ്ടാക്കാനായി വന്നതാണെന്നും ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മ ആരോപിച്ചു.
ബൈജു, ഭാര്യ എന്നിവർക്കെതിരെ മനഃപൂർവ്വം സംഘടിച്ചു അക്രമം ഉണ്ടാക്കി എന്ന പേരിൽ പരുക്കേറ്റവർ പരാതി നൽകി .