പാലോട് – പേരയം – ചെല്ലഞ്ചിയിൽ ആണ് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88) , ഗീത (58)
എന്നിവരാണ് മരിച്ച നിലയിൽ കണ്ടത്
അമിതമായി ഗുളിക കഴിച്ചാണ് മരണമെന്ന് പ്രാഥമിക നിഗമനം.
മാനസിക സമ്മർദമാണ് മരണകാരണ മെന്ന് ബന്ധുകൾ പറയുന്നത്.
3 ദിവസം മുമ്പ് 12 സെൻ്റ് വസ്തുവുമായി ബന്ധപ്പെട്ട് സിവിൽ കേസിൽ വിധി ഇവർക്ക് പ്രതികൂലമായിരുന്നു.
തുടർന്ന് മാനസികമായി തളർന്നിരുന്നു.
ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നു.
അദ്ദേഹം ഇത് അറിഞ്ഞില്ല.
ഇന്ന് രാവിലെ 8.30 ഓടെയാണ് മൃതദേഹം കണ്ടത്.
ഗീതയുടെ മൃതദേഹം വീടിൻ്റെ ഹാളിലും
സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമാണ് കണ്ടെത്തിയത്.