ചിതറയിൽ എസ്ഐയുടെ ബൈക്ക് മോഷണം കേസിലെ പ്രതിയുടെ സുഹൃത്തിനെ മറ്റൊരു ബൈക്ക് മോഷണ കേസിൽ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

ചിതറയിൽ എസ്ഐയുടെ ബൈക്ക് മോഷണം കേസിലെ പ്രതിയുടെ സുഹൃത്തിനെ മറ്റൊരു ബൈക്ക് മോഷണ കേസിൽ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. തെന്മല സ്വദേശി 31 വയസ്സുള്ള അഭിലാഷിനെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഐയുടെ ബൈക്ക് മോഷ്ടിച്ച് കടത്തിയ സുജിനും തെന്മല സ്വദേശിയായ അഭിലാഷും മറ്റു രണ്ട് പ്രതികളും ചേർന്ന് മടത്തറയിൽ ടൂവീലർ വർക്ക് ഷോപ്പ് നടത്തുന്ന ജയേഷിന്റെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന വർക്ക്ഷോപ്പിൽ പണിയാൻ നൽകിയ മടത്തറ ചോയ്ക്കോട് സ്വദേശി രാജീവിന്റെ ബൈക്ക് ഓട്ടോറിക്ഷയിൽ…

Read More

ഒറീസയിൽ നിന്നും കടത്തിക്കൊണ്ടു വന്ന മൂന്ന് കിലോ കഞ്ചാവുമായി  ഒരാൾ വർക്കലയിൽ പിടിയിൽ

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ ഒറീസ്സയിൽ നിന്നും കടത്തികൊണ്ടുവന്ന 3 കിലോയോളം കഞ്ചാവുമായി സ്ഥിരം കുറ്റവാളിയായ നാവായിക്കുളം സ്വദേശി വിജയമോഹനൻ നായരെ അറസ്റ് ചെയ്ത് കേസെടുത്തു. എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ നീക്കങ്ങൾ മനസ്സിലാക്കിയായിരുന്നു അറസ്റ്റ്. എക്‌സൈസ് ഇൻസ്‌പെക്ടറെക്കൂടാതെ എക്‌സൈസ് സൈബർ സെൽ ഇൻസ്‌പെക്ടർ അജയകുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് വിജയകുമാർ, സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ പ്രിൻസ്, രാഹുൽ, ദിനു, പ്രവീൺ, അരുൺ…

Read More

ചക്കമല സ്ക്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ചക്കമല സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടന്നു. ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ റെജി ജേക്കബ്ബ് ക്ലാസ്സ് നയിച്ചു. .പി.റ്റി.എ പ്രസിഡൻ്റ് സോണി അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ജയകുമാരി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർഷിബു അധ്യാപകരായബിജിമോൾ അഞ്ജലി എന്നിവർ സംസാരിച്ചു..

Read More

കടയ്ക്കൽ എസ് ഐയുടെ ബൈക്ക് മോഷ്ടിച്ച പ്രതിയെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

ചിതറ പോലീസ് സ്റ്റേഷൻ പരിധിയിൽ കലയപുരത്തെ വീട്ടിൽ ഇരുന്ന ബൈക്ക് കഴിഞ്ഞ പത്തൊമ്പതാം തീയതി മോഷ്ടിക്കപ്പെടുകയായിരുന്നു. ഈ കേസിൽ പ്രതികളിൽ ഒരാളെ ചിതറ സി ഐ വി ബിജുവിജന്റെ നേതൃത്വത്തിൽ കിളിമാനൂരിൽ നിന്നും പിടികൂടി. കിളിമാനൂർ തട്ടത്തുമല പൂച്ച കുന്നിൽ 27 വയസുകാരൻ സുജിനാണ് പിടിയിലായത് കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ എസ് ഐ മാതാവിനെയും കൊണ്ട് അഞ്ചൽ ആശുപത്രിയിൽ പോയിരുന്ന ദിവസമാണ് രാത്രിയിൽ മോഷണം നടക്കുന്നത്. തുടർന്ന് മോഷണ വിവരം ചിതറ പോലീസ് സ്റ്റേഷനിൽ പരാതിയായി നൽകി…

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിൽ പുതിയ പ്രസിഡന്റ് ചുമതലയേറ്റു

ചിതറ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് എം എസ് മുരളി രാജി വച്ച ഒഴിവിലേക്ക് വന്ന തിരഞ്ഞെടുപ്പിൽ മടത്തറ അനിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു.23 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ 20 പഞ്ചായത്ത് അംഗങ്ങൾ വോട്ടെടുപ്പിൽ എത്തി ചേർന്നു. 13 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി മടത്തറ അനിൽ വിജയിക്കുകയായിരുന്നു. ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ ധാരണ പ്രകാരമാണ് ചക്കമല വാർഡിൽ നിന്നും മത്സരിച്ചു വിജയിച്ച സി പി എം പ്രതിനിധി എം എസ് മുരളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി…

Read More

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനം

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ തീരുമാനം. 60ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു . 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു 81 സ്ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെര്‍മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോര്‍പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍…

Read More

ചടയമംഗലം എക്‌സൈസ് നടത്തിയ പരിശോധനയിൽ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിൽ

ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ് ഏ കെ യുടെ നേതൃത്വത്തിൽ കമ്പം കോട് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ താൽക്കാലിക ഷെഡിൽ വച്ചു 5 ലിറ്റർ ചാരായവും 60 ലിറ്റർ കോടയും വാറ്റ് ഉപകാരണങ്ങളും കൈവശം വച്ചതിന് വാളകം കമ്പംകോട് ആദിത്യാ ഭവൻ വീട്ടിൽ റെജിമോൻ എന്നയാൾക്കെതിരെ കേസെടുത്തു . പരിശോധനയിൽ അസ്സി. ഇൻസ്‌പെക്ടർ ഷാജി കെ അസ്സി. ഇൻസ്‌പെക്ടർ (ഗ്രേഡ് )ഉണ്ണികൃഷ്ണൻ ജി, പ്രിവന്റീവ് ഓഫീസർമാരായ ബിനീഷ് ടി ടി,അഭിലാഷ് ജി സിവിൽ എക്സ്സൈസ് ഓഫീസർമാരായ…

Read More

ചിതറ സ്കൂൾ ഗ്രൗണ്ടിൽ പൂട്ട് വീഴും ; അതിക്രമിച്ചു കടന്നാൽ നിയമനടപടി നേരിടേണ്ടി വരും

ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ചിതറയിൽ സ്കൂൾ പ്രവർത്തി സമയമൊഴികെ പുറത്ത് നിന്ന് അനധികൃതമായി പലരും സ്കൂളിൽ പ്രവേശിക്കുന്നുണ്ടെന്നും  ഇവരിൽ ചിലർ സ്കൂൾ കെട്ടിടങ്ങളിൽ കേടുപാടുകൾ വരുത്തുകയും ചിലർ ലഹരി മാഫിയയുമായി ഇടപെടലുകൾ നടത്തുന്നുണ്ട് എന്നും  സ്കൂൾ ഗ്രൗണ്ടിലും പരിസരത്തും പല സംഘർഷങ്ങളും രാത്രി കാലങ്ങളിൽ  നടന്നിട്ടുണ്ട് എന്നും അറിഞ്ഞതിനെ തുടന്നാണ് PTA ഉൾപ്പെടെയുള്ളവർ ഈ തീരുമാനം എടുത്തത്. “സ്കൂൾ ഗ്രൗണ്ടിൽ വ്യായാമം കായിക പരിശീലനം എന്നിവയ്ക്കായി എത്തുന്നവരെ കൂട്ടിച്ചേർത്ത് ചർച്ച ചെയ്യ്ത് അവരിൽ ഒരാളെ ഉത്തരവാദിത്വത്തോടെ…

Read More

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണം സ്വകാര്യ സ്ഥാപനങ്ങളുടെ ആവശ്യത്തിന് വിട്ട് നൽകില്ല

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണം കടയ്ക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിന് സ്വകാര്യ പരിപാടിക്ക് വിട്ട് നൽകാൻ തീരുമാനിച്ചിരുന്നതായും അതിനെ തുടർന്ന് പബ്ലിസിറ്റി ഉൾപ്പെടെ നൽകിയ സാഹചര്യത്തിൽ പ്രതിഷേധം ഉയർന്നിരുന്നു ഈ സാഹചര്യത്തിലാണ് സ്കൂൾ അങ്കണം ഒരു സ്വകാര്യ സ്ഥാപനങ്ങളുടെ പരിപാടിക്കും വിട്ട് നൽകേണ്ടതില്ല എന്ന തീരുമാനം സ്കൂൾ പി ടി എ യും SMC, ജാഗ്രത സമിതി ഉൾപ്പെടുന്ന സംയുക്ത യോഗത്തിൽ തീരുമാനം എടുത്തത് . സ്വകാര്യ സ്ഥാപനങ്ങളുടെ പരിപാടിക്ക് സ്കൂളിലെ…

Read More

കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം എസ്ഐയ്ക്ക് വീണ്ടും സ്ഥലം മാറ്റം

കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സ്ഥലം മാറിയെത്തിയ എസ്ഐയ്ക്ക് ഒരു ദിവസത്തിനുള്ളിൽ വീണ്ടും സ്ഥലം മാറ്റം. എസ്ഐ ജ്യോതിഷ് ചിറവൂരിനെയാണ് കൊല്ലം റൂറൽ ഡാൻസാഫിലേക്ക് മാറ്റിയത്. രണ്ടാമത്തെ തവണയാണ് കടയ്ക്കൽ സ്റ്റേഷനിൽ നിന്ന് ജ്യോതിഷിനെ സ്ഥലം മാറ്റുന്നത്. അതേസമയം, സംഭവത്തിൽ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രാദേശിക സിപിഎം നേതൃത്വത്തിൻ്റെ ഇടപെടലാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.

Read More
error: Content is protected !!