ചിതറ പോലീസ് സ്റ്റേഷൻ പരിധിയിൽ കലയപുരത്തെ വീട്ടിൽ ഇരുന്ന ബൈക്ക് കഴിഞ്ഞ പത്തൊമ്പതാം തീയതി മോഷ്ടിക്കപ്പെടുകയായിരുന്നു.
ഈ കേസിൽ പ്രതികളിൽ ഒരാളെ ചിതറ സി ഐ വി ബിജുവിജന്റെ നേതൃത്വത്തിൽ കിളിമാനൂരിൽ നിന്നും പിടികൂടി.
കിളിമാനൂർ തട്ടത്തുമല പൂച്ച കുന്നിൽ 27 വയസുകാരൻ സുജിനാണ് പിടിയിലായത്
കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ എസ് ഐ മാതാവിനെയും കൊണ്ട് അഞ്ചൽ ആശുപത്രിയിൽ പോയിരുന്ന ദിവസമാണ് രാത്രിയിൽ മോഷണം നടക്കുന്നത്.
തുടർന്ന് മോഷണ വിവരം ചിതറ പോലീസ് സ്റ്റേഷനിൽ പരാതിയായി നൽകി ചിതറ പോലീസ് CCTV കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും മോഷ്ടാക്കൾ ഓട്ടോറിക്ഷയിൽ എത്തുന്നതും ബൈക്ക് മോഷ്ടിച്ചു കടക്കുന്നതുമായ ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്‌തു.
തുടർന്ന് പ്രതികൾ സ്ഥിര ബൈക്ക് മോഷ്ടാക്കൾ എന്ന് മനസ്സിലാക്കിയ പോലീസ് അന്വേഷണം ഊർജിതമാക്കി.
തുടർന്ന് കിളിമാനൂരിന് സമീപം മോഷണത്തിനായി എത്തിയ ഓട്ടോറിക്ഷ ഉൾപ്പെടെ സുജിനെ ചിതറ സി ഐ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഒന്നാം പ്രതിയെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ് പറയുന്നു.
കിളിമാനൂരിൽ നിന്നും മറ്റൊരു ബൈക്ക് മോഷണം നടത്തിയതായി പിടിയിലായ സുജിൻ സമ്മതിച്ചു .
മോഷ്ടിച്ച ബൈക്ക് തമിഴ്നാട്ടിൽ എത്തിച്ചു പൊളിച്ചു വിൽക്കുന്നതാണ് പതിവ്
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ റിമാന്റ് ചെയ്തു.
കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും എന്ന് പോലീസ് അറിയിച്ചു