fbpx

അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം

2024 – 25 അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ഓൺലൈനിലേക്ക് മാറുകയാണ്. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്ട്രേഷൻ കെഎസ്ആർടിസി ഓൺലൈനിലേക്ക് മാറ്റുന്നത്.

രജിസ്ട്രേഷനായി
https://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു മെസ്സേജ് വരുന്നതാണ്.

പ്രസ്തുത അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യുന്നതാണ്. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി SMS ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭ്യമാകുന്നതാണ്.

തുക അടക്കേണ്ട നിർദ്ദേശം ലഭ്യമായാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടക്കേണ്ടതാണ്

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x