ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അഞ്ചുമുക്കിൽ നിന്നും കടയ്ക്കൽ ദേവീക്ഷേത്ര ചിറയിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കാറിൽ കൊണ്ട് നടന്നു വിൽപ്പന നടത്തിയ കോട്ടുക്കൽ കണിയാരുകോണം ദീപേഷ് ഭവൻ വീട്ടിൽ മോഹനൻ നായർ മകൻ 36 വയസ്സുള്ള ദീപേഷ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്തു .
ഇയാളുടെ കൈവശം നിന്നും 10 കുപ്പികളിലായി 5.0 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച പണവും , കണ്ടെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് , ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു,മാസ്റ്റർ ചന്തു ,ബിൻസാഗർ. എസ്,ശ്രേയസ് ഉമേഷ് , എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.