മകനെ ക്രൂരമായി മർദ്ധിച്ച പിതാവ് അറസ്റ്റില്‍.
പ്രതി വീട്ടില്‍ വച്ചിരുന്ന ജ്യോമെട്രി ബോക്സ് കണ്ടില്ല എന്ന കാരണത്താൽ പ്രായപൂര്‍ത്തി ആകാത്ത 11 വയസുള്ള മകനെ ദേഹോദ്രവം ഏല്പിക്കുകയും, വീടിന്‍റെ പുറത്തു കിടന്ന മരകഷ്ണം കൊണ്ട് കുട്ടിയുടെ കാലിലും ഇടത്തെ കൈത്തണ്ടയിലും അടിച്ച്, ഇടതു കൈതണ്ടയുടെ അസ്ഥിക്ക് പൊട്ടല്‍ ഉണ്ടാക്കുകയും, കുട്ടിയെ വെള്ളത്തില്‍ തലമുക്കി പിടിച്ചു ഉപദ്രവിക്കുകയും ചെയ്തിരുന്നു.
കളമശ്ശേരി ഭാഗത്തു വാടകയ്ക്ക് താമസിക്കുന്ന ശിവകുമാർ അരുണാചലം ,അഗ്രഹാര സ്ട്രീറ്റ് ,വില്ലുപുരം തമിഴ്നാട് സ്വദേശിയെ ആണ് കളമശ്ശേരി പോലീസ് സ്റ്റേഷ൯ ഇൻസ്പെക്ടർ ലത്തീഫ് M.B യുടെ നേതൃത്വത്തില്‍ S I രഞ്ജിത്ത് , SCPO മാഹിൻ അബൂബക്കർ, ,SCPO ശ്രീജിത്ത് എന്നിവർ ചേർന്ന് പിടികൂടിയത്.
മകന്റെ കൈ തല്ലി ഒടിച്ച പിതാവ് അറസ്റ്റില്‍

Subscribe
Login
0 Comments
Oldest