കരവാളൂരിൽ എം.ഡിഎംഎ യുമായി എസ്എഫ്ഐ പുനലൂർ മുൻ ഏരിയ കമ്മിറ്റിയഗംവും ഡിവൈഎഫ്ഐ കരവാളൂർ വെസ്റ്റ് നേതാവുമായ ബി. മുഹ്സീൻ (20) അറസ്റ്റിൽ.
മുഹ്സീന്റെ പിതാവ് ബിനു കരവാളൂർ സി.പി എം. വെസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി സെക്രറിയായിരുന്നു.
തലച്ചിറ അലിയാർ ജംഗ്ഷന് സമീപമുള്ള തടിമില്ലിന് അടുത്ത് വച്ച് പോലീസിനെ കണ്ട് കാറിൽ രക്ഷപ്പെട്ട മറ്റ് 3 പേർക്കായി തെരച്ചിൽ ആരംഭിച്ചു.
പ്രതിയുടെ പക്കൽ നിന്ന് 18. 265ഗ്രാം എം.ഡി.എം.എ. പോലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോട് പട്രോളിങ്ങ് നടത്തുകയായിരുന്ന കൊട്ടാരക്കര പോലീസിന്റെ ശ്രദ്ധയിൽ ഇവർ പെടുകയായിരുന്നു. കാറിൽ ഇരുന്നുകൊണ്ട് സ്കൂട്ടറിൽ വന്നയാൾക്ക് പൊതികൊടുക്കുന്നത് കണ്ട പോലീസ് മുഹ്സീനെ പിടികൂടി.
ഇയാളിൽ നിന്ന് 2 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഈ സമയം കാറിൽ മറ്റ് പ്രതികൾ രക്ഷപ്പെട്ടു. .പോലീസ് പിൻതുടർന്നപ്പോൾ 100 മീറ്റർ അകലെ വച്ച് രണ്ട് കവറുകൾ റോഡിലേക്ക് വലിച്ചെറിഞ്ഞതായി കണ്ടു. ഇത് എം.ഡി.എം.എ. ആണെന്ന് ഉറപ്പിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി തൂക്കി പരിശോധിച്ചപ്പോഴാണ് 18.265 ഗ്രാം സ്ഥീരികരിച്ചത്. കാർ, ബൈക്ക്, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
രക്ഷപ്പെട്ടവരിൽ ഒരാൾ വെഞ്ചേമ്പ് സ്വദേശിയും മറ്റുള്ളവർ കരുനാഗപ്പള്ളി സ്വദേശികളുമാണെന്നാണ് വിവരം.
കൊട്ടാരക്കര സബ് ഡിവിഷൻ ഡാൻസാഫ ടീമിൻ്റെയും കൊട്ടാരക്കര പോലീസിൻ്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കരവാളൂരിൽ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയുമായി അറസ്റ്റിൽ

Subscribe
Login
0 Comments
Oldest