മടത്തറ കൊച്ചുകലിംഗിൽ അപകടങ്ങളുടെ ഒരു പരമ്പരയാണ് കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി അരങ്ങേറിയത് . ഒരാഴ്ചക്കിടെ എട്ട് വാഹനങ്ങളാണ് ഒരിടത്ത് തന്നെ അപകടത്തിൽ പെട്ടത്. തുടർന്ന് നാട്ടുകാർ പ്രതികരിക്കാൻ തുടങ്ങിയതോടെ അധികാരികൾ കണ്ണുതുറന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ കൊച്ചുകലിംഗ് ജംഗ്ഷനിൽ എത്തിയ PWD ഉദ്യോഗസ്ഥർ റോഡിൽ മതിയായ ഗ്രിപ്പ് ഇല്ലാത്തത് കൊണ്ടാണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത് എന്ന് കണ്ടെത്തുകയും ഇതിനൊരു താൽക്കാലിക പരിഹാരമായി JCB കൊണ്ട് റോഡിൽ ഗ്രിപ്പ് വരുത്തുകയുമാണ് ചെയ്തത്.
രണ്ടാഴ്ചയ്ക്ക് ശേഷം ഈ ഭാഗത്ത് റീട്ടറിംഗ് ചെയ്യുമെന്ന് ഉറപ്പ് നൽകിയാണ് PWD ഉദ്യോഗസ്ഥർ പോയത്.
അശാസ്ത്രീയമായി റോഡ് പണിതതിലൂടെ ഒരു ചെറിയ ചാറ്റൽ മഴ പെയ്താൽ വാഹനങ്ങൾക്ക് ഈ റോഡിൽ ബ്രേക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് . ബ്രേക്ക് ചെയ്താൽ വാഹനത്തിന്റെ നിയന്ത്രണം പോകുകയും അപകടത്തിൽ പെടുകയുമാണ് പതിവ്. അരിപ്പ യു പി എസ് സ്കൂളിന് സമീപം പോലീസ് ജീപ്പ് ഉൾപ്പെടെ മറിയുന്ന സാഹചര്യം ഉണ്ടായിരുന്നു .