അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപം ഉള്ള വീട്ടിലാണ് സംഭവം. ബിനീഷ് ഭാര്യ അനു മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് വിശദമായി വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.