AIYF – AISF പ്രതിഭാ സംഗമം ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ചു. പരിപാടി AIYF മേഖല പ്രസിഡന്റ് ദിൽബറിന്റെ അധ്യക്ഷതയിൽ നടന്നു.
പരിപാടി ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി വകുപ്പ്‌മന്ത്രി അഡ്വ.ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ AIYF ചിതറ മേഖല സെക്രട്ടറി വിഷ്ണു ദത്ത് സ്വാഗതം പറഞ്ഞു . സിപിഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി , സിപിഐ ജില്ലാ കമ്മിറ്റി അംഗം ജെ സി അനിൽ , AIYF ജില്ലാ സെക്രട്ടറി ടി എസ് നിധീഷ് , സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ ബി ശബരീനാഥ് , സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി BGK കുറിപ്പ് ,AIYF മണ്ഡലം പ്രസിഡന്റ് സോണി, AIYF മണ്ഡലം സെക്രട്ടറി അശോക് ആർ നായർ,സിപിഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ കണ്ണൻകോട് സുധാകരൻ,ബിനോയ് എസ് ചിതറ,N സുഭദ്ര, പഞ്ചായത്ത് വൈ. പ്രസിഡൻ്റ് അർ എം രജിത,ഷിബു,AISF മേഖല സെക്രട്ടറി സൂരജ്, പാർട്ടിയിലെ നേതാക്കൾ AIYF നേതാക്കൾ എന്നിവർ സംസാരിച്ചു.
യോഗത്തിന് ചിതറ യൂണിറ്റ് സെക്രട്ടറി ഷിജി നന്ദി അറിയിച്ചു.
കോരി ചൊരിയുന്ന മഴയിലും മന്ത്രി വിവിധ പരിപാടികൾക്കിടയിലും എല്ലാ പ്രതിഭകൾക്കും പുരസ്കാരം നേരിട്ട് വിതരണം നൽകിയ ശേഷമാണ് വേദി വിട്ടു പോയത്.പ്രതികൂല കാലാവസ്ഥയിലും ഇത്രയും നല്ല യോഗം സംഘടിപ്പിച്ച മേഖല കമ്മിറ്റിയെ മന്ത്രി പ്രശംസിച്ചു.