fbpx
Headlines

മടത്തറയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്

കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെയാണ് സംഘർഷം ഉണ്ടായത്.കടയ്ക്കൽ അഞ്ചൽ റൂട്ടിൽ ഓടുന്ന ശിവപ്രിയ ബസ് ജീവനക്കാരും . മടത്തറ പുനലൂർ റൂട്ടിൽ ഓടുന്ന എസ് എം എസ് ബസിലെ ഡ്രൈവറുമായണ് പ്രശ്നം ഉണ്ടായത്.

ശിവപ്രിയ ബസ് ഡ്രൈവർ സജിയും ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന് എസ് എം എസ് ബസിലെ ഡ്രൈവർ രാജേഷിനെ മർദിക്കുകയായിരുന്നു.

ഈ മർദനത്തിൽ രാജേഷിന് പരിക്കേറ്റു. സമയത്തെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

ഇതിന് മുമ്പ് തന്നെ എസ് എം എസ് ബസിലെ ജീവനക്കാരും ശിവപ്രിയ ബസിലെ ജീവനക്കാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു . അതിന്റെ പേരിൽ ചിതറ പോലീസ് പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിച്ചതുമാണ്. പ്രശ്നങ്ങൾ പരിഹരിച്ചു മണിക്കൂറുകൾ കഴിയും മുമ്പ് തന്നെ മടത്തറ പെട്രോൾ പമ്പിൽ വച്ചു സംഘർഷം ഉണ്ടാകുകയായിരുന്നു.

മർദനത്തിൽ പരിക്കേറ്റ രാജേഷ് നൽകിയ പരാതിയിൽ ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sha
Sha
4 months ago

ശിവപ്രിയ ബസ് ഡ്രൈവർ സജിയും ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന് ശിവപ്രിയ ബസിലെ ഡ്രൈവർ രാജേഷിനെ മർദിക്കുകയായിരുന്നു. ഇത് എന്താണ് എഴുതിയിരിക്കുന്നത് ഒന്നും പിടി കിട്ടുന്നില്ല 🤣🤣🤣

1
0
Would love your thoughts, please comment.x
()
x