കടയ്ക്കലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

ഇന്ന് വൈകുന്നേരം കടയ്ക്കൽ കൊച്ചാറ്റുപുറത്ത് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആഴാന്തക്കുഴി, പഞ്ചമത്തിൽ ശ്യാം (38) ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെയാണ് അപകടം നടന്നത്. കടയ്ക്കൽ നിലമേൽ റോഡിൽ കൊച്ചാറ്റുപുറം ജംഗ്ഷന് സമീപം വച്ച് ബൈക്ക് യാത്രികനായ ആഴാന്തക്കുഴി സ്വദേശി ശ്യാമിനെ സ്‌കോർപിയോ കാറിൽ വന്ന പട്ടാണിമുക്ക് സ്വദേശി റഹീം ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിർത്താതെ പോയ കാർ അൽപദൂരം മൂലോട്ട് വളവിൽ പോസ്റ്റിൽ ഇടിച്ചു അപകടത്തിൽ പെടുകയായിരുന്നു. സംഭവം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ പോലീസ്…

Read More

കടയ്ക്കലിൽ  രണ്ടര വയസ്സുള്ള കുട്ടി ശർദിലിനെ   തുടർന്ന് മരണപ്പെട്ടു.

കടയ്ക്കലിൽ  രണ്ടര വയസ്സുള്ള കുട്ടി ശർദിലിനെ   തുടർന്ന് മരണപ്പെട്ടു. ആവണീശ്വരം പിടവൂർ നെടുവത്തൂർ വിനയാ ഭവനിൽ വിനയചന്ദ്രൻ ശില്പാദമ്പതികളുടെ മകൾ രണ്ടര വയസ്സുള്ള നൈനികയാണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് കുട്ടിക്ക് ശർദിൽ ഉണ്ടായതിനെ തുടർന്ന് കടയ്ക്കലിലെ കുട്ടികളുടെ ഡോക്ടറെ കാണിച്ചിരുന്നു. രാത്രിയിൽ വീണ്ടും കുട്ടി ശർദ്ദിച്ചതിനെ   തുടർന്ന് അഞ്ചലിലെ  ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരണപ്പെട്ടത്.. കുട്ടിയും കുടുംബവും രണ്ടാഴ്ചയായി കടയ്ക്കൽ നെല്ലിപ്പള്ളിയിലുള്ള കുട്ടിയുടെ മാതാവിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുന്നു

Read More

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ 17 കാരനായ സഹോദരൻ ബലാത്സംഗം ചെയ്‌തു

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ സഹോദരൻ ബലാത്സംഗം ചെയ്‌തു. പ്രതിയായ 17 കാരനെ ജൂവനയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി. കഴിഞ്ഞ വർഷം സ്കൂൾ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ സഹോദരൻ പീഡിപ്പിച്ചത്. 9, 13,12 വയസ്സുള്ള സഹോദരിമാരെയാണ് ലൈംഗിക ചൂഷണത്തിന് ഇര ആക്കിയത്. അമ്മ ജോലിക്ക് പുറത്തു പോകുമ്പോഴായിരുന്നു പീഡനം. കോന്നിയിലെ ബാലികാസദനത്തിൽ കഴിയവേ ഇരകളിലൊരാൾ കൗൺസിലിങ്ങിനിടയിലാണ് പീഡന വിവരം തുറന്നു പറഞ്ഞത്. അധികൃതർ വിവരം ശിശുമ സമിതിക്ക് കൈമാറി. പിന്നീട് മൂഴിയാർ പോലീസ് കേസെടുക്കുകയായിരുന്നു. ജുവനൈൽ…

Read More

കടയ്ക്കലിൽ 17 കാരിയെ പീഡിപ്പിച്ച 21 കാരൻ പിടിയിൽ

കടയ്ക്കലിൽ 17 കാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച 21 കാരൻ കടയ്ക്കൽ പോലീസിന്റെ പിടിയിൽ. പരവൂർ പൊഴിക്കര സൗപർണികയിൽ അഭിനന്ദാണ് പിടിയിലായത്. ഇൻസ്റ്റാഗ്രാം വഴി കടയ്ക്കൽ സ്വദേശിയായ 17 കാരിയെ പരിചയപ്പെടുകയും ഇവർ പ്രണയത്തിലാകുകയും തുടർന്ന് പരവൂർ ബീച്ചിലും വാഗമണ്ണിലും പെൺകുട്ടിയെ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. 2 മാസം മുമ്പ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയും കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു . പിറ്റേന്ന്‌ പെൺകുട്ടി വീട്ടിൽ തിരിച്ചു എത്തുകയും കൂട്ടുകാരിയുടെ വീട്ടിൽ ആയിരുന്നു…

Read More

പോക്സോ കേസിൽ അഞ്ചൽ കരുകോൺ  സ്വദേശിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.

പോക്സോ കേസിൽ അഞ്ചൽ കരുകോൺ സ്വദേശിയായ ബൈക്ക് നാസർ എന്നറിയപ്പെടുന്ന നാസറിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. കരുകോൺ തോട്ടുംകര പുത്തൻവീട്ടിൽ ബൈക്ക് നാസർ എന്നറിയപ്പെടുന്ന നാസറിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നിരവധി അടിപിടി കേസിലെ പ്രതിയായ ബൈക്ക് നാസറിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. 15 കാരിയെ നിരന്തരമായി പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി വീട്ടിൽ വിവരം അറിയിപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ അഞ്ചൽ…

Read More

കുപ്രസിദ്ധ മോഷ്ടാവ് ചടയമംഗലം പോലീസിന്റെ കസ്റ്റഡിയിൽ.

കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാപകമായി മോഷണം നടത്തി വരുന്ന ആളാണ് വെള്ളം കുടി ബാബു. ജാമ്യം ലഭിക്കുന്നതോടെ വീണ്ടും പുറത്തിറങ്ങി മോഷണം നടത്തുകയാണ് പതിവ് രീതി. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുൻപ് ജയിലിലായിരുന്ന ഇയാൾ ഇപ്പോൾ പുറത്തിറങ്ങി. വൈകിട്ടോടെ ആയൂരിൽ കറങ്ങി നടക്കുന്നതിനിടെയാണ് ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. ഏകദേശം നൂറോളം കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ നിലവിലുണ്ട്. എസ് ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്

Read More

കടയ്ക്കൽ കുമ്മിൾ സ്വദേശിനിക്ക് കൈതാങ്ങായി സ്വാസ്തിക ഫൗണ്ടേഷൻ

നിർധന രോഗിയ്ക്ക് വിൽചെയർ ർ നൽകി സ്വാസ്തിക ഫൗണ്ടേഷൻ.കുമ്മിൾ സ്വദേശിയായ ഷൈമ ക്കാണ് സ്വാസ്തിക സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലെ വിദ്യാർഥികളാണ് വിൽ ചെയർ നൽകിയത്. പത്തുവർഷമായി രോഗബാധനതെ തുടർന്ന് ശരീരത്തിലെ വിവിധ സന്ധികളിൽ ചലന നഷ്ട്ടപ്പെട്ട ഷൈമ യ് ക്കാണ് സ്വാസ്തിക ഫൗണ്ടേഷൻ സഹായമായത്. സ്വാസ്തിക ഫൗണ്ടേഷൻ അംഗങ്ങളായ അഡ്വ. സെബി എസ്. രാജ്, സരിത ബാബു, എസ് ജലീന , അഡ്വ : ധന്യ രജിത്ത്, ആർ. ചേതൻ, എസ്. ഗിരിജാ ആര്യ രത്നാകരൻ…

Read More

കരവാളൂരിൽ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയുമായി അറസ്റ്റിൽ

കരവാളൂരിൽ എം.ഡിഎംഎ യുമായി എസ്എഫ്ഐ പുനലൂർ മുൻ ഏരിയ കമ്മിറ്റിയഗംവും ഡിവൈഎഫ്ഐ കരവാളൂർ വെസ്റ്റ് നേതാവുമായ ബി. മുഹ്സീൻ (20) അറസ്റ്റിൽ. മുഹ്സീന്റെ പിതാവ് ബിനു കരവാളൂർ  സി.പി എം. വെസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി സെക്രറിയായിരുന്നു.തലച്ചിറ അലിയാർ ജംഗ്ഷന് സമീപമുള്ള തടിമില്ലിന്  അടുത്ത് വച്ച് പോലീസിനെ കണ്ട് കാറിൽ രക്ഷപ്പെട്ട മറ്റ് 3 പേർക്കായി തെരച്ചിൽ ആരംഭിച്ചു. പ്രതിയുടെ പക്കൽ നിന്ന് 18. 265ഗ്രാം എം.ഡി.എം.എ. പോലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോട് പട്രോളിങ്ങ്…

Read More

കല്യാണഫോട്ടോ ചതിച്ചു; പ്രതി ബെഡ്റൂമില്‍ കട്ടിലിനടിയില്‍

വിവാഹചിത്രങ്ങൾ പലരും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ പോസ്‌റ്റ് ചെയ്യാറുണ്ട്. എന്നാൽ ആ ഫോട്ടോ കണ്ട് പൊലീസ് വീട്ടിലെത്തിയാലോ. അങ്ങനൊരു സംഭവം കാസർകോട് നടന്നു. ലഹരികേസ് പ്രതി വിവാഹഫോട്ടോയിലൂടെയാണ് എക്സൈസ് വലയിലാക്കിയത്. 2019, 2021, 2023 വർഷങ്ങളിലെ നിരവധി അബ്കാരി, എൻഡിപിഎസ് കേസുകളിൽ പ്രതിയാണ് വിഷുകുമാർ. കർണാടകയിലും മറ്റും ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് അന്വേഷണ സംഘത്തിന് ഒരു തുറുപ്പു ചീട്ട് കിട്ടിയത്. സമൂഹ്യമാധ്യമത്തിൽ പോസ്‌റ്റ് ചെയ്ത വിഷുകുമാറിന്റെ വിവാഹ ഫോട്ടോ. ഫോട്ടോയിൽ നിന്ന്…

Read More

കൊല്ലത്ത് പ്ലാസ്റ്റിക്ക് എണ്ണയിൽ ഉരുക്കി ചേർത്ത് പലഹാരം ഉണ്ടാക്കി; കട പൂട്ടിച്ച് കൊല്ലം കോർപ്പറേഷൻ

എണ്ണയിൽ പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത് പൊരിപ്പ് പലഹാരം ഉണ്ടാക്കിയിരുന്നവർ പിടിയിൽ. കൊല്ലത്ത് പൊരിപ്പ് ഉണ്ടാക്കുന്ന സംഘത്തെ ആണ് നാട്ടുകാർ കയ്യോടെ പിടികൂടിയത്. കൊല്ലം പ്രണവം തിയറ്ററിന് സമീപമാണ് സംഭവം. ഇവിടെനിന്നാണ് നിരവധി കടകളിലേക്ക് പലഹാരം സപ്ലൈ ചെയ്യുന്നത്. കട കൊല്ലം കോർപ്പറേഷൻ പൂട്ടിച്ചു. കട ഉടമയ്ക്കും തൊഴിലാളികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. വളരെ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇവിടെ പാചകം നടന്നിരുന്നത്.പ്ലാസ്റ്റിക് മനുഷ്യ ശരീരത്തില്‍ വിവിധ തരത്തിലുള്ള കാന്‍സറിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ…

Read More