fbpx

പൂയപ്പള്ളി സ്വദേശികളായ പ്ളസ് ടു വിദ്യാര്‍ഥികള്‍ മരിച്ച നിലയില്‍

ശാസ്താംകോട്ട:ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിൽ കൊട്ടാരക്കരപൂയപ്പള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി.പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ ദേവനന്ദ (17),അമ്പലംകുന്ന് ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷഹിൻഷാ(17) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു.കൊട്ടാരക്കരയിലെ സ്കൂളിൽ ഹയർ സെക്കൻ്ററി വിദ്യാർത്ഥികളായിരുന്നു ഇവർ.മൃതദേഹങ്ങൾ താലൂക്കാശുപത്രിയിലേക്ക് മാറ്റി.മരണ കാരണം വ്യക്തമായിട്ടില്ല.

Read More

തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം പിടിയിൽ; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് തമിഴ്നാട് പൊലീസിന്‍റെ പിടിയിലായത്. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരെ പിന്തുടർന്നാണ് പിടികൂടിയതെന്നും ഏറ്റുമുട്ടലുണ്ടായിയെന്നും പൊലീസ് അറിയിച്ചു.മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ…

Read More

കടയ്ക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. ആനപ്പാറ ജസീർ മൻസിലിൽ ജുബൈരിയബീവി (57)യ്ക്കാണ് പരിക്കേറ്റത്. കടയ്ക്കൽ -ചടയമംഗലം റോഡിൽ ആനപ്പാറ പൊലീസ് മുക്കിനു സമീപത്തെ പുരയിടത്തിൽ റബർപാൽ എടുക്കാൻ എത്തിയപ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. നിലവിളി കേട്ട് ഓടിക്കുടിയ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷിച്ചത്. ഗുരുത പരിക്കേറ്റ ഇവരെ കടയ്ക്കൽ താലൂ ക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

ത്രിശ്ശൂരിൽ വൻ ATM കവർച്ച അരക്കോടിയിലധികം കവർന്നു

തൃശൂരിൽ എ.ടി.എമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളാണ് തകർത്ത് പണം കവർന്നത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവർച്ച. കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എം തകർത്തത്. മൂന്ന് എ.ടി.എമ്മുകളിൽനിന്നായി 65 ലക്ഷം രൂപ നഷ്‌ടപ്പെട്ടു രണ്ട് എസ്ബിഐ എടിഎമ്മുകളും ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മുമാണ് കൊളളയടിച്ചത്. മോഷ്‌ടാക്കൾ എടിഎം തകർത്തതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥർക്ക് സന്ദേശമെത്തുകയായിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്‌ഥരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. രാത്രി പട്രോൾ നടത്തുന്ന പൊലീസ്…

Read More

മടത്തറ ഇലവുപാലത്തിൽ ലഹരി മാഫിയയുടെ അക്രമം ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ചിതറ ഗ്രാമപ്പഞ്ചായത്ത് താൽകാലിക ജീവനക്കാരനുമായ താഹയ്ക്ക് വെട്ടേറ്റു

മടത്തറ ഇലവുപാലത്തിലാണ് ഇന്ന് വൈകുന്നേരം 7 മണിയോടെ അക്രമം നടന്നത്.സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറിയും ചിതറ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരനുമായ താഹയ്ക്കാണ് വെട്ടേറ്റത് . തോളിന് വെട്ടേറ്റ താഹയെ പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചോളം സ്റ്റിച് ഉണ്ടെന്നാണ് പ്രാഥമിക വിവരം . ലഹരി മരുന്ന് ഉപയോഗിച്ച് പൊതു സ്ഥലത്ത് വിഷയമുണ്ടാക്കിയ വിവേകിനെ താഹ പറഞ്ഞു വിട്ടിരുന്നു . തുടർന്ന് ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ വഴിയിൽ വച്ചാണ് വെട്ടിയത്. പാലോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

നിലമേൽ നിന്നും ലക്ഷങ്ങൾ വില വരുന്ന പൻമസാല പിടികൂടി

   ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ  എക്‌സൈസ് ഇൻസ്‌പെക്ടർ  രാജേഷ്AKക്ക് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ റേഞ്ച്ഇൻസ്‌പെക്ടറുടെ  നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരുമാണിയോട് കൂടിനടത്തിയ റെയ്ഡിൽ   നിലമേൽ ഭാഗത്തു നിന്നും   KL 22 L  6790  പിക്ക് അപ്പ്‌ വാഹനത്തിൽ  19ചാക്കുകളിലായി കടത്തികൊണ്ട് വന്ന അഞ്ചേകാൽ (525000) ലക്ഷം വില വരുന്ന 475 Kg പാൻമസാല  പിടികൂടികേസെടുത്തു           എക്സൈസ് ഇൻസ്പെക്ടർ രാജേഷ് AK യോടൊപ്പം PO ബിനീഷ്  സിവിൽ എക്സൈഡ് ഓഫീസർ   A സബീർ, ഷൈജു,…

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിൽ പോഷണ മാസാചരണം 2024 സംഘടിപ്പിച്ചു

കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ICDS ന്റെയും ചിതറ കുടുംബശ്രീ CDS ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോഷണ മാസാചരണം 2024 സംഘടിപ്പിച്ചു. പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും നടത്തി.ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ്‌ ശ്രീമതി NS ഷീന യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആദരണീയനായ പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണൽ ശ്രീമതി.സിന്ധു സ്വാഗതം ആശംസിചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. ഷിബു കിളിത്തട്ട്,ആരോഗ്യ…

Read More

വയനാടിന് കൈത്താങ്ങായി ചിതറ എ പി ആർ എം സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി

ചിതറ എ പി ആർ എം സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ റാഹ ഫാത്തിമ തനിക്ക് 2019 ഡിസംബർ ഏഴാം തീയതി കരീബിയൻ ടീമിൽ നിന്നും സമ്മാനമായി ലഭിച്ച ജമയിക്കൻ ഡോളർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി വിദ്യാലയത്തിനും ഗ്രാമത്തിനും മാതൃകയായി. സ്കൂൾ ചെയർമാൻ അബ്ദുൽസലാം അവർകളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റാഹയുടെ മാതാവ് ജാസിയ, സീനിയർ പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ്, ഷൈലജ ലത്തീഫ്, വൈസ് പ്രിൻസിപ്പാൾ സമീറ ആർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു….

Read More

കിഴക്കൻ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം

കിഴക്കൻ മേഖലയിൽ കടയ്ക്കൽ, നിലമേൽ, ചടയമംഗലം, ചിതറ, മടത്തറ എന്നീ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിലമേൽ ഭാഗത്ത് നിന്നും ആറ് ഓളം പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഒരു മാസത്തിൽ ഇരുന്നുറോളം പേർ തെരുവുനായയുടെ കടിയേറ്റ് വിവിധ ഇടങ്ങളിൽ ചികിൽസ തേടിയിട്ടുണ്ട്. ഇ റിപ്പോർട്ടുകൾ വിവിധ ആരോഗ്യ സ്ഥപനങ്ങളിൽ നിന്നും ഉന്നത അധികാരികൾക്ക് വിവരങ്ങൾ നൽകിട്ടും യാതൊരു നടപടിയും സ്വീകരികാത്ത നിലയിലാണ്. പേടിച്ച് വീടിന് പുറത്തിറങ്ങാൻ പോലും നാട്ടുകാർക്ക് കഴിയാത്ത നിലയിലാണ്. പകലും രാത്രിയും…

Read More

കടയ്ക്കൽ GVHSS ൽ സ്കൂൾ കായികമേളയുടെ തുടക്കം കുറിച്ചുകൊണ്ട് ദീപശിഖ തെളിയിച്ചു

2024 സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിന് മുന്നോടിയായി കടയ്ക്കൽ GVHSS ൽ sept 24,25 തീയതികളിൽ നടക്കുന്ന സ്‌കൂൾ കായികമേളയുടെ ആരംഭം കുറിച്ചുകൊണ്ട് വാർഡ് മെമ്പർ സബിത D S, സ്കൂ‌ൾ കായിക വേദി സെക്രട്ടറി അഭിനവ് എന്നിവർ ചേർന്ന് ദീപശിഖ തെളിയിച്ചു .ഇതിനോടാനുബന്ധിച്ച് പതാക ഉയർത്തലും വാർഡ് മെമ്പർ നിർവ്വഹിച്ചു .സ്‌കൂൾ പ്രിൻസിപ്പാൾ നജീം, പ്രധാന അധ്യാപകൻ, വിജയകുകർ, അധ്യാപർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

Read More