fbpx

ചടയമംഗലം മേടയിൽ ജംഗ്ഷന് സമീപത്ത് നിന്നും കഞ്ചാവും ഹെറോയിനുമായി യുവാവ് പിടിയിൽ

ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ. ചടയമംഗലം മേടയിൽ ജംഗ്ഷനിൽ നിന്നും ജഡായു പാറയിലേക്ക് പോകുന്ന മേടയിൽ ജംഗ്ഷന് സമീപത്ത് നിന്നും 15 ഗ്രാം കഞ്ചാവും 610 മില്ലിഗ്രാം ഹെറോയിനുമായി അസമിലെ മൊറിഗവോൺ ജില്ലയിലെ ദേവഗിരി സ്വദേശി ഗുൾജാർ ഹുസൈൻ 29  പിടിയിലായി.

Read More

എസ്. എച്ച്. ആർ. ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ ചിതറ പഞ്ചായത്ത് കമ്മിറ്റി യോഗവും തിരഞ്ഞെടുപ്പും നടന്നു

ചിതറ: എസ്. എച്ച്. ആർ. ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ ചിതറ പഞ്ചായത്ത് കമ്മിറ്റി യോഗവും തിരഞ്ഞെടുപ്പും നടന്നു. എസ് എച്ച് ആർ ചടയമംഗലം മണ്ഡലം വൈസ് പ്രസിഡൻറ് സുനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ റഹീം പാറത്തോട്ടിൽ സ്വാഗതം ആശംസിച്ചു. ചടയമംഗലം മണ്ഡലം സെക്രട്ടറി ഫൈസൽ നിലമേൽ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് ആശംസകൾ അറിയിച്ചുകൊണ്ട് വനിതാ മണ്ഡലം പ്രസിഡൻറ് ശൈലജ ചിതറ, ബഷീർ പോരേടം, ലിസ്ന എന്നിവർ സംസാരിച്ചു. റാസി മൗലവി നന്ദി രേഖപ്പെടുത്തി. എസ് .എച്ച് ആർ…

Read More

കടയ്ക്കലിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ച് സ്വാസ്തിക ഫൗണ്ടേഷൻ

സ്വാസ്തിക ഫൗണ്ടേഷൻ ൻ്റെ വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സ്വാസ്തികയിലെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കടയ്ക്കൽ ബസ്റ്റാൻഡിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ ഡാൻസ് പ്രോഗ്രാം, കവിത പാരായണം, ക്വിസ് മത്സരം സംഘടിപ്പിച്ചു സ്വാസ്തിക ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.സെബി എസ് രാജ്, അഡ്വ.സ്മിത, ചേതൻ ആർ, അഡ്വ.പ്രേം ഹരിദാസ്, അഡ്വ. അനൂപ് എസ് .നായർ, അഡ്വ.ധന്യ രജിത്ത്, അഡ്വ.നജ്മ , അഡ്വ.നിതിൻ പ്രസാദ്, അഡ്വ.വിഷ്ണു എന്നിവർ പങ്കെടുത്തു. 2018 മുതൽ പ്രവർത്തനമാരംഭിച്ച…

Read More

ചിതറ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടനിർമാണം പുരോഗമിക്കുന്നു.

ചിതറ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടനിർമാണം പുരോഗമിക്കുന്നു. വളവുപച്ചയിലാണ്താൽക്കാലിക കെട്ടിടത്തിൽ ചിതറ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചു വരുന്നത്. വളവുപച്ചചന്തയ്ക്കുള്ളിൽ ചിതറ പഞ്ചായത്ത് താൽക്കാലികമായി നിർമിച്ച കെട്ടിടത്തിലാണ് നിലവിൽപൊലീസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്. ഇതിനോട് ചേർന്ന് പഞ്ചായത്ത് നൽകിയ സ്ഥലത്താണ് പൊലീസ് സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നത്. കടയ്ക്കൽ സ്റ്റേഷൻ വിഭജിച്ചാണ്മലയോര മേഖല കേന്ദ്രീകരിച്ച്ചിതറയിൽ പുതിയ സ്റ്റേഷൻഅനുവദിച്ചത്. സ്ഥലപരിമിതിഉൾപ്പെടെ അസൗകര്യങ്ങൾക്ക്നടുവിലാണ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്.മൂന്നുകോടി രൂപചെലവഴിച്ച് അത്യാധുനിക രീതി യിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. എം എസ് മുരളിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ചിതറ പഞ്ചായത്ത്…

Read More

കല്ലറ വാഴത്തോപ്പ്പച്ച സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിൽ ആണ് കല്ലറ സ്വദേശിയായ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലറ വാഴത്തോപ്പ്പച്ച അനു ഭവനിൽ അനിൽകുമാർ എൽസി ദമ്പതികളുടെ മകനാണ് മരിച്ചഎബിൻ (19) കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. 20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ 14ാം വയസില്‍…

Read More

കടയ്ക്കലിൽ ഓണാഘോഷത്തിന് അനുമതിയില്ലാതെ പെൺകുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചു;പോലീസിൽ കേസ് കൊടുത്ത പിതാവിനെ മർദിച്ചതായി പരാതി

കടയ്ക്കലിൽ ഓണാഘോഷത്തിന് അനുമതിയില്ലാതെ പെൺകുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ കേസ് കൊടുത്ത പിതാവിനെ മർദിച്ചതായി പരാതി കടയ്ക്കൽ: ഓണാഘോഷപരി പാടിയിൽ ഹയർ സെക്കൻഡറി വിദ്യാർഥിനിയുടെ ഫോട്ടോ പതിച്ച അനുമോദന ഫ്ലെക്സ് ഓണാഘോഷ സംഘാടകർ അനുമതിയില്ലാതെ ഉപയോഗിച്ചു.ഇതിനെതിരെ വിദ്യാർത്ഥിനിയുടെ പിതാവ്കടയ്ക്കൽ പോലീസിൽ പരാതി നൽകിയതിന് പിതാവിനെ ആക്രമിച്ച തായി പരാതി. ഓണാഘോഷത്തിന് സുന്ദരിക്ക് പൊട്ടുതൊടീൽ മത്സരത്തിലാണ് അനുമതിയി ല്ലാതെ കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് രക്ഷാകർത്താവിനെതിരേ ആക്രമണം നടന്നതായി പരാതിയിൽ പറയുന്നത്. ട്യൂഷൻ സ്ഥാപനം…

Read More

ചിതറയിൽ രണ്ടഗസംഘത്തിന്റെ ആക്രമണം ഭയന്ന് സമീപത്തെ വീട്ടിൽ അഭയം തേടിയ യുവാവിനെ പിൻതുടർന്ന് എത്തി സംഘംവീട്ടമ്മയെ ആക്രമിച്ചു .പ്രതികൾ ചിതറ പോലീസ് പിടിയിൽ

രണ്ടഗസംഘത്തിന്റെ ആക്രമണം ഭയന്ന് സമീപത്തെ വീട്ടിൽ അഭയം തേടിയ യുവാവിനെ പിൻതുടർന്ന് എത്തിയ സംഘംവീട്ടമ്മയെ ആക്രമിച്ചുപ്രതികളെ ചിതറ പോലീസ് പിടികൂടിവാഴപ്പണ കാരിച്ചിറ സ്വദേശികളായ ഫൈസല്‍, ജീവൻ എന്നിവരാണ് അറസ്റ്റിലായത്കൊല്ലം ചിതറയിലാണ് സംഭവം .കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെഓട്ടോറിക്ഷ ഡ്രൈവറായ സുധീഷിനെ ആക്രമിക്കുകയായിരുന്നു. ഭയന്നോടിയ സുധീഷ് സമീപത്തുണ്ടായിരുന്ന കടയിൽ അഭയം തേടി .പിൻതുടർന്ന് എത്തിയ സംഘം വീട്ടമ്മയോട് സുധീഷിനെ ഇറക്കി വിടാൻ ആവശ്യപ്പെട്ടു. എന്നാൽ വീട്ടമ്മ തയ്യാറായില്ല തുടർന്നാണ് ഇവർ രണ്ട് പേരും ചേർന്ന് വീട്ടമ്മയെ ആക്രമിക്കുകയും…

Read More

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ സുബേദാര്‍ പി.മോഹന്‍ദാസിന് മേളയ്ക്കാട് സഫ്ദര്‍ഹഷ്മിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗം

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ സുബേദാര്‍ പി.മോഹന്‍ദാസിന് മേളയ്ക്കാട് സഫ്ദര്‍ഹഷ്മിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗം ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. SSLC ,പ്ലസ് ടു ഉന്നത വിജയം നേടിയവരേയും യോഗത്തില്‍ അനുമോദിച്ചു.ചടങ്ങില്‍ ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ബൈജു,ഡോഃവിജയന്‍പിള്ള,അഡ്വഃ എ.നിഷാദ് റഹ്മാന്‍,ടി.തോമസ്,അനീഷ് മേളയ്ക്കാട് എന്നിവര്‍ സന്നിഹിതരായി

Read More

കോട്ടുക്കലിൽ വയറുവേദനയെ തുടർന്ന് 11 കാരൻ മരണപ്പെട്ടു

അഞ്ചൽ കോട്ടുക്കലിൽവയറുവേദനയെ തുടർന്ന്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 11കാരൻ മരണപ്പെട്ടു.കോട്ടുക്കൽ ആലംകോട് മനു മന്ദിരത്തിൽ രതീഷ് മീനു ദമ്പതികളുടെ മകൻ 11വയസ്സുള്ള വൈഷ്ണവ് ആണ് മരിച്ചത്. വയറുവേദനയെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം രാവിലെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് SAT ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആലംകോട് ഭാഗത്ത് വച്ചു മരണപെടുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Read More