മോഷണക്കേസിൽ ഭാര്യ ജയിലിലായ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരണപ്പെട്ടു.
ഭാര്യ ജയിലിലായ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരണപ്പെട്ടു. പടിഞ്ഞാറ്റിൻകര സ്വദേശി റഫീഖ് ആണ് മരിച്ചത്. അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ റഫീഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വർണ്ണക്കൊലുസ് മോഷണം പോയ കേസിൽ സബീനയെ സ്വകാര്യ ബസിൽ നിന്ന് പൊലീസ് പിടികൂടിയത്. കുട്ടിയുടെ മാതാവ് പരാതി നൽകിയതോടെയാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മുൻപും സമാനമായ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് സബീനയെന്നാണ് വിവരം. അഞ്ചൽ ആർ ഒ ജംഗ്ഷനിൽ നിന്നും കുളത്തൂപ്പുഴയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലായിരുന്നു മോഷണം….


