കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഫെബ്രുവരി 20 മുതൽ 24 വരെ ജില്ലാ കൃഷിത്തോട്ടം അഞ്ചലിൽ സംഘടിപ്പിക്കുന്ന ഫാം ഫെസ്റ്റ് -ഹരിതോത്സവം 2026 ബഹു. കൊല്ലം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എസ് ആർ അരുൺബാബുവിന്റെ അധ്യക്ഷതയിൽ ബഹു. കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആർ ലതാദേവി ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി . പ്രസ്തുത യോഗത്തിൽ ബഹു. കൊല്ലം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എസ് സെൽവി,.കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ കെ എസ് ഷിജുകുമാർ, അലയമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആനന്ദ്,എസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീമതി അനീസ എം എസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ആർ സുനിൽകുമാർ , ഫാം കൌൺസിൽ അംഗം ശ്രീ തോമസ് എന്നിവർ ആശംസകൾ അറിയിക്കുകയുണ്ടായി.
ഫാം ഫെസ്റ്റ് -ഹരിതോത്സവം 2026
Subscribe
Login
0 Comments
Oldest


