ചിതറ മുള്ളിക്കാട്ടിൽ ചിതറ പോലീസ് വാഹനവും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം ; മുള്ളിക്കാട് സ്വദേശിയ്ക്ക് പരിക്കേറ്റു
ചിതറ മുള്ളിക്കാട് ജംങ്ഷനിൽ പോലീസ് വാഹനവും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്കേറ്റു. മുള്ളിക്കാട് സ്വദേശി അനീഷ് (45) നാണ് പരിക്കേറ്റത് .ചിതറയിൽ നിന്നും വളവുപച്ചയിലേക്ക് വന്ന പോലീസ് വാഹനത്തിന്റെ മുന്നിലേക്ക് കൊല്ലായിൽ നിന്നും മുള്ളിക്കാട്ടേക്ക് വന്ന ഇരുചക്ര വാഹനം നിയന്ത്രണം തെറ്റി പോലീസ് വാഹനത്തിന്റെ മുന്നിലെത്തുകയായിരുന്നു. പോലീസ് വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു. ഇരുചക്ര വാഹനത്തിന്റെ മുൻവശം പൂർണമായി തകരുകയും പോലീസ് വാഹനത്തിന്റെ എയർ ബാഗ്…


