fbpx

കേരളത്തിലെ പക്ഷിപ്പനി, തമിഴ്നാട് – കേരള അതിർത്തിയിൽ പരിശോധന ശതമാക്കി

കേരളത്തില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ തമിഴ്‌നാട്-കേരള അതിർത്തിയായ വാളയാർ ഉള്‍പ്പെടെ 12 ചെക്ക്‌പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി.

ആനക്കട്ടി, വാളയാർ, വേലന്താവളം, മുള്ളി, മീനാക്ഷിപുരം, ഗോപാലപുരം, ചെമ്മണാംപതി, വീരപ്പഗൗണ്ടൻപുത്തൂർ, നടുപ്പുണി, ജമീൻകാളിയപുരം, തമിഴ്‌നാട്ടിലെ വടകടുത്തുഴി തുടങ്ങി ചെക്ക്പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രത്യേക സംഘം 24 മണിക്കൂറും നിരീക്ഷണത്തിലാണ്.

ഒരു വെറ്ററിനറി ഡോക്ടർ, ഒരു ഇൻസ്പെക്ടർ, രണ്ട് അസിസ്റ്റന്‍റുമാർ എന്നിവരടങ്ങുന്നതാണ് സംഘം.

കേരളത്തില്‍നിന്ന് കോയമ്ബത്തൂരിലേക്ക് കൊണ്ടുവരുന്ന കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങള്‍, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങള്‍ അതിർത്തിയില്‍ നിർത്തി കേരളത്തിലേക്ക് തിരിച്ചയക്കാനാണ് നിർദേശം.

കേരളത്തില്‍നിന്നു വരുന്ന വാഹനങ്ങളില്‍ അണുനാശിനി തളിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ 1,252 കോഴി ഫാമുകളുണ്ട്. ഫാമുകളില്‍ കോഴികള്‍ പെട്ടെന്ന് ചാകുകയോ പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ വെറ്ററിനറി വകുപ്പിനെ അറിയിക്കാനും ഉടമകളോട് നിർദേശിച്ചിട്ടുണ്ട്.

കൂടാതെ ജലപക്ഷികളുടെ സാമ്പിളു
കളും ശേഖരിക്കുന്നുണ്ട്.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x