ചിതറ കിളിത്തട്ട് വാർഡിലെ ആയിരവല്ലി അപ്പൂപ്പൻ കുന്നിൽ” മലമുകളിലെ മലതാങ്ങി ചെടികൾ”എന്നപേരിൽ നേച്ചർ ക്യാമ്പും ഔഷധത്തോട്ടങ്ങളുടെ സംരക്ഷണവും പരിപാലനവും പദ്ധതി പ്രഖ്യാപനവും നടത്തി

ചിതറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ വൈസ് പ്രസിഡന്റ് എൻ. എസ്. ഷീന അധ്യക്ഷത വഹിച്ചു വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ എസ്. ഷിബു സ്വാഗതം ചെയ്തു ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി കൺവീനറും അരിപ്പ വാർഡ് മെമ്പറും ആയ പ്രിജിത്ത്. പി. അരളീവനം മുഘ്യപ്രഭാഷണവും പദ്ധതി വിശദീകരണവും നടത്തി .

മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ. എം രജിത,പഞ്ചായത്ത്‌ അംഗങ്ങൾ ആയ രാജീവ് കൂരാപ്പള്ളി, സി. ജനനി. മിനിഹരികുമാർ ആശ തുടങ്ങിയവർ ആശംസകൾ അറിയിച്ചു ബി എം സി മെമ്പർ താജുദീൻ നന്ദി അറിയിച്ചു..


കുന്നിൽ മുകളിലെ പ്രത്യേക വിഭാഗത്തിൽ പെട്ട മലതാങ്ങി ചെടികളും മാഗ്രൂസ് വിഭാഗത്തിലെ സസ്യങ്ങളെയും മറ്റു ജന്തു ജൈവ വൈവിധ്യങ്ങളെയും സംരക്ഷണം നടത്തുന്നതിനും ഔഷധ തോട്ടം നിർമിക്കുന്നതിനും പദ്ധതി പ്രഖ്യാപനം നടത്തി..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x