ചടയമംഗലം: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൂർണ്ണതയിലേക്കെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. ചടയമംഗലം മഹാത്മാഗാന്ധി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി വിദ്യാകരണം മിഷനിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ കിഫ്ബിയുടെ സഹായത്തോടെയാണ് പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.സാം.കെ.ഡാനിയൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദീപാ ദേവരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാകിരണം മിഷൻ കോഡിനേറ്റർ കിഷോർ പദ്ധതി വിശദീകരിച്ചു. സ്കൂൾ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ നിർവ്വഹിച്ചു.വിജയോത്സവം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി.വി നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പി.ടി.എ ഭാരവാഹികൾ, എസ്.എം.സി അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ആസാദ് എ.ജെ സ്വാഗതവും സ്‌കൂൾ എച്ച്.എം മായ.കെ നന്ദിയും പറഞ്ഞു
ചിത്രം: ചടയമംഗലം മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിവ്വഹിക്കുന്നു
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൂർണ്ണതയിലേക്ക്: മന്ത്രി ജെ.ചിഞ്ചുറാണി
{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}
Subscribe
Login
0 Comments
Oldest


