കോഴിക്കോട് മെഡിക്കോളജിൽ പുക ഉയരുന്നു

കോഴിക്കോട് മെഡിക്കോളജിൽ അത്യാഹിത വിഭാഗത്തിൽ പുക ഉയരുന്നു. രോഗികളെ മാറിയിട്ടുണ്ട്. ശബ്ദത്തോട് കൂടിയായിരുന്നു പുക എന്ന് സ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നു. ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ നടത്തി വരുകയാണ്.

Read More

കുവൈത്തിൽ മലയാളി നഴ്സിംഗ് ദമ്പതികളെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി: കുവൈത്തിൽ അബ്ബാസിയയിലെ സ്വാദ് റസ്റ്റോറന്റിന് സമീപമുള്ള ഫ്‌ളാറ്റിൽ മലയാളി നഴ്സിംഗ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജും ഭാര്യ ബിൻസിയുമാണ് മരിച്ചവരെന്ന് തിരിച്ചറിഞ്ഞു. സൂരജ് ജാബർ ഹോസ്പിറ്റലിലും ബിൻസി ഡിഫെൻസ് ആശുപത്രിയിലുമാണ് ജോലി ചെയ്തിരുന്നത്. ന്യൂസിലാൻഡിലേക്ക് കുടിയേറാൻ തയ്യാറെടുക്കുന്നതിനാൽ മക്കളെ ഇതിനോടകം നാട്ടിലേക്ക് അയച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Read More

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. നേരത്തെ നടന്‍റെ ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ സ‌ത്യ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു.

Read More

ഒൻപത് വയസുകാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ പാങ്ങോട് പൊലീസ് പിടികൂടി

പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ അദ്ധ്യാപകനെയാണ് ഇന്നലെ വൈകിട്ടോടെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ പെൺകുട്ടിയെ മറ്റാരു സ്ഥലത്തെത്തിച്ച് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.വീട്ടിലെത്തിയ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട് വിവരം തിരക്കിയപ്പോൾ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. പോലീസിൽ അറിയിച്ചതിനെത്തുടർന്ന് പാങ്ങോട് പൊലീസെത്തി മുപ്പത് വയസുള്ള അവിവാഹിതനായ ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും

Read More

ഇന്ന് മുതൽ എടിഎം ഇടപാടുകൾക്ക് കൂടുതൽ പണം നൽകേണ്ടി വരും

മെയ് ഒന്ന് മുതൽ എടിഎം ഇടപാടുകൾക്ക് കൂടുതൽ പണം നൽകേണ്ടി വരും. ആർബിഐയുടെ പുതുക്കിയ നിമയങ്ങൾ ഒന്നാം തീയതി മുതലാണ് പ്രാബല്യത്തിൽ വരുന്നത്. സൗജന്യ ഇടപാട് പരിധികളിലെ മാറ്റം, പരിധികൾ കഴിഞ്ഞാൽ ഈടാക്കുന്ന തുകയിൽ വർധനവ്, ഇന്റർചേഞ്ച് നിരക്കിലെ വർധനവ് തുടങ്ങിയവയാണ് വരുന്ന മാറ്റങ്ങൾ. എടിഎം ഇടപാടുകൾക്ക് ഈടാക്കുന്ന നിരക്കുകളിലെ മാറ്റം സംബന്ധിച്ച് എച്ച്ഡിഎഫ്സി ബാങ്ക്, പിഎൻബി, കൊടക് മഹീന്ദ്ര തുടങ്ങിയ സ്ഥാപനങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ ബാങ്കിൻ്റെ എടിഎം കാർഡുകൾ ഉപയോഗിച്ച് പ്രതിമാസം…

Read More