കുളത്തൂപ്പുഴയിൽ കടുവ ചത്ത നിലയിൽ

കുളത്തൂപുഴയിൽ കടുവ ചത്ത നിലയിൽ.നിലവന്നൂർ കടവ് പൂമ്പാറ ഭാഗത്താണ് ചത്ത നിലയിൽ കടുവയെ കണ്ടെത്തിയത്.ആറ്റിൽ കുളിക്കാനെത്തിയ നാട്ടുകാരാണ് കണ്ടത്. പിന്നീട് വനപാലകരെ വിവരം അറിയിച്ചു.അഞ്ചൽ, തെന്മല റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി. തുടർ നടപടികൾ നാളെ മാത്രമെ ഉണ്ടാവുകയുള്ളൂ. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഈ ഭാഗത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറഞ്ഞിരുന്നു. ചത്തത് പെൺ കടുവ ആണെന്നാണ് സംശയിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ എങ്ങനെയാണ് കടുവ ചത്തത് എന്ന് വ്യക്തമാവുകയുള്ളൂ

Read More

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു; മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ,ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല

ഇന്നലെ രാത്രി കിളിമാനൂർ തട്ടത്തുമലയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നവർ കിളിമാനൂർ പോലീസിലോ കടയ്ക്കൽ താലൂക്ക് ആശുപത്രിയുമായോ ബന്ധപ്പെടുക

Read More

മോഷ്ടിച്ച ആംബുലൻസ് ചിതറയിൽ ഉപേക്ഷിച്ചു മോഷ്ടാക്കൾ കടന്ന് കളഞ്ഞു

മോഷ്ടിച്ച ആംബുലൻസിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.ചിതറ- പാങ്ങോട് റോഡിൽ ചിതറ ഗവ. ഹൈസ്കൂളിന് മുന്നിലാണ് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് പനവൂർ പി. ആർ ഹോസ്പിറ്റിലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസ് ആയിരുന്നു ഞായറാഴ്ച പൂർച്ചെ രണ്ട് മണിയോടെ മോഷണം പോയത്. കെ. എം. വൈ. എഫ് കനിവ് പനവൂർ മേഖല കമ്മറ്റിയുടെ ആംബുലൻസാണ്. ആശുപത്രിക്ക് മുന്നിൽ ഇരുന്ന ബൈക്കും മോഷ്ട്ടാക്കൽ മോഷണം നടത്താൻ ശ്രമിച്ചിരുന്നു. രണ്ട് യുവാക്കളാണ് മോഷണം നടത്തിയതെന്ന് ആശുപത്രി സി. സി….

Read More

അഞ്ചലിൽ പ്ലസ് വൺ വിദ്യാർഥിനിയേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അഞ്ചൽ കുറവുന്തേരി അരുണോദയത്തിൽ ബിജു രജിത ദമ്പതികളുടെ മകൾ 17 വയസ്സുള്ള അഞ്ജനയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിടിനുള്ളിലെ കിടപ്പുമുറിയിലെ ഹൂക്കിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടി അഞ്ജനയേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു അഞ്ജന കരുകോൺ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ്. മൃതദേഹംഅഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അഞ്ചൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു

Read More

പാങ്ങോട് കിഴുനില സ്വദേശി നിരോധിത ലഹരി വസ്തുക്കളുമായി പോലീസിന്റെ പിടിയിൽ

പാങ്ങോട് കിഴുനില സ്വദേശി നിരോധിത ലഹരി വസ്തുക്കളുമായി പോലീസിന്റെ പിടിയിൽ. സിദീഖിന്റെ സഹോദരന്റെ ഭാര്യ മാതാവ് ഉൾപ്പെടെ 4 പേരെയാണ് തമിഴ്നാട് പോലീസ് പിടികൂടിയത്.തമിഴ്നാട്ടിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ കച്ചവടം ചെയുകയും, കേരളത്തിലേക്ക് നിരോധിത ലഹരി ഉൽപന്നങ്ങൾ കടത്തി ബിസിനസ്സ് ചെയ്യുന്ന ആളാണ് കിഴുനില സ്വദേശി സിദ്ധീഖ്. പുതിയ അധ്യായന വർഷം തുടങ്ങാനിരിക്കെ സ്കൂൾ, കോളേജ് കുട്ടികളെ ലക്ഷ്യമാക്കി കൊണ്ട് വന്ന ലക്ഷങ്ങളുടെ വില വരുന്ന നിരോധിത ലഹരി വസ്തുക്കളാണ് പിടി കൂടിയത്.തമിഴ്നാട് പോലീസ് ആണ് അറസ്റ്റ്…

Read More

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കിഴക്കുംഭാഗം എ പി ആർ എം സ്കൂളിൽ ഇന്ന് 9 മണിമുതൽ

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് എ പി ആർ എം സ്കൂളിൽ വച്ചു നടത്തുകയാണ് .ക്യാൻസർ പരിശോധന,യൂറോളജി,ഗൈനക്കോളജി ഓർത്തോ വിഭാഗം, ഇ.എൻ.ടി ജനറൽ മെഡിസിൻ ,ജനറൽസർജറി,ത്വക്ക് രോഗം ,ദന്തൽ പരിശോധന എന്നിവയാണ് സൗജന്യ പരിശോധന നടത്തുന്നത്. മുൻകൂർ രജിസ്ട്രേഷൻ ചെയ്തവർ ആയിരിക്കണം മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ

Read More

മുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണു, 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം കോട്ടക്കലില്‍ തലയില്‍ ചക്ക വീണ് 9 വയസ്സുകാരി മരിച്ചു. പറപ്പൂര്‍ സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീഴുകയായിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ; ഏഴു വയസ്സുകാരിയുടെ നില ഗുരുതരം

കൊല്ലം സ്വദേശിനിയായ ഏഴു വയസ്സുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. കഴിഞ്ഞ മാസം എട്ടിനാണ് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ നായ കടിച്ചത്. കുട്ടിയുടെ വലതുകയ്ക്കാണ് കടിയേറ്റത്. തെരുവുനായയുടെ കടിയേറ്റ കുട്ടിയെ അന്നു തന്നെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു.അന്നു തന്നെ കുട്ടിക്ക് രണ്ടു ഡോസ് വാക്‌സിന്‍ എടുത്തു. മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ഉണ്ടായതും പേവിഷ ബാധ സ്ഥിരീകരിക്കുന്നതും. വാക്‌സിന്‍ എടുത്തിട്ടും രോഗം വന്നത് എന്തു കൊണ്ടാണെന്ന ആശങ്ക…

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് കുളത്തുപ്പുഴ സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്;ഒരാൾ മരണപ്പെട്ടു.

പുനലൂർ കരവാളൂർ പിറയ്ക്കൽ പാലത്തിന് സമീപം വാഹനാപകടം.ബൈക്കും ലോറിയും കൂട്ടിയിടിച്ച് കുളത്തുപ്പുഴ സ്വദേശികളായ മനോജ്, സുധീഷ് എന്നീ രണ്ട് പേർക്ക്  പരിക്ക്.ഈ അപകടത്തിൽ  41 വയസുള്ള  അമ്പലം വാർഡിൽ ആശാ വിലാസം മുരളീധരൻ പിള്ളയുടെ മകൻ മനോജ്‌ മരണപ്പെട്ടു. മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു. മൃതദേഹം  കടക്കൽ ആശുപത്രിയിൽ

Read More

മഴയിൽ ചിതറയിലെ വിവിധ മേഖലകളിൽ നാശനഷ്ടം

ചിതറ മേഖലയിൽ ഇന്ന് പെയ്ത മഴയിലും ഇടിമിന്നലിലും വൻ നാശനഷ്ടം. ചിതറ മൂന്നുമുക്ക് സ്വദേശിയുടെ വീട്ടിൽ ഇടി ചാഞ്ഞു ഗൃഹോപകരണങ്ങൾ നശിച്ചു. വീടിന്റെ ഭിത്തിയിൽ വിള്ളലുകൾ സംഭവിച്ചു വിവിധ സാധനങ്ങൾ തെറിച്ചു പോയി. ചിതറയുടെ വിവിധ മേഖലകളിൽ ഇടിമിന്നൽ ചഞ്ഞിരുന്നു.ജനങ്ങൾ വളരെയധികം ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ പറയുന്നത്.

Read More
error: Content is protected !!