ചടയമംഗലത്ത് ബാർ ജീവനക്കാരൻ യുവാവിനെ കുത്തി കൊന്നു

ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സുധീഷ് ഭവനിൽ (35) സുധീഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ആണ് കുത്തേറ്റത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലാണ്. സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് പിടികൂടി.

Read More

ചടയമംഗലത്ത് സംഘർഷം ഒരാൾ കുത്തേറ്റ് മരണപ്പെട്ടു

ചടയമംഗലം ബാറിൽ സംഘർഷം. ഒരാൾ കുത്തേറ്റ് മരണപ്പെട്ടു. കലയം സ്വദേശി സുധീഷ് 37 ആണ് മരണപ്പെട്ടത് . ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതെയുള്ളൂ

Read More

പന്തളം എംസി റോഡിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ്  ബസിടിച്ചു  യുവതി മരണപ്പെട്ടു.

എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടിൽ എൽദോസ് ബി.വർഗീസിന്റെ ഭാര്യ ലീനു എൽദോസാണ്(35) മരിച്ചത്. ഇന്ന് രാവിലെ പത്തോടെ  പന്തളം തോന്നല്ലൂർ,കാണിക്കവഞ്ചി ജംക്ഷന് സമീപമായിരുന്നു അപകടം. തൊടുപുഴയിൽ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ബസാണ് അപകടത്തിനിടയാക്കിയത്. അടുത്ത ദിവസം യുകെയിലേക്ക് മടങ്ങുന്ന ലീനുവിൻ്റെ സഹാദരി ലീജയെ കാണാൻ പട്ടാഴിയിലെ വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും. സ്‌കൂട്ടറിനെ മറികടന്നു വന്ന ബസിൻ്റെ പിൻഭാഗം തട്ടി ലീനു ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് എൽദോസിനു നിസ്സാര…

Read More

ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി

ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. ആയൂർ ഇളമാട്‌ വടക്കെവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നൽകിയതിനു ശേഷം രഞ്ജിത്ത് ഷാൾ മുറുക്കി കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് രഞ്ജിത്ത് അമ്മയെയും കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് രഞ്ജിത്ത് ആത്മഹത്യ ചെയ്തത്. എന്നാൽ ജീവനുണ്ടായിരുന്ന സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു

Read More

കെ.എസ്.ആർ.ടി.സി ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ജീവനക്കാർ ആശൂപത്രിയിലെത്തിച്ചു

കല്ലമ്പലത്ത് കെ.എസ് .ആർ.ടി. സി ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ യാത്രക്കാരുടെ സഹകരണത്തോടെ ഡ്രൈവറും കണ്ടക്ടറും അതെ ബസിൽ തന്നെ അശൂപത്രിയിലെത്തിച്ചു. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന ആറ്റിങ്ങൽ ഡിപ്പോയിലെ എ ടി സി 21-ാം നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്രചെയ്യുകയായിരുന്ന കൊല്ലം ഇത്തിക്കര ബിന്ദു ഭവനിൽ അശ്വിനി (24) യ്ക്കാണ് പാരിപ്പള്ളി കഴിഞ്ഞപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് കടുവയിൽ കെ.ടി.സി.ടി അശൂപത്രിയിലേക്ക് പായുകയായിരുന്നു. അവിടത്തെ പരിശോധനയിൽ ബി.പി കുറഞ്ഞതാണ് കാരണമെന്ന്‌ കണ്ടെത്തി…

Read More

60ന്റെ നിറവിൽ നിലമേൽ എൻ എസ് എസ് കോളേജ്.

കൊല്ലം ജില്ലയിലെ പ്രശസ്ത കലാലയം ആയ നിലമേൽ എൻ എ സ്. എസ് കോളേജിൽ വജ്രജൂബിലി  ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 24,25,26 തീയതികളിൽ ഇന്റർനാഷണൽ സെമിനാർ സംഘടിപ്പിക്കുന്നു. വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള പ്രഗൽഭരായ  ഫാക്കൽട്ടീസിനെ ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. 60 ന്റെ ആഘോഷവേളകളിൽ 60 പ്രബന്ധങ്ങൾ സെമിനാറിലൂടെ അവതരിപ്പിക്കും. മാർച്ച് 24 നടക്കുന്ന ഇന്റർനാഷണൽ സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. സാമൂഹ്യ കലാസാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ  പ്രമുഖർ ചടങ്ങിന്റെ ഭാഗമാകും

Read More

മൂന്നര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാടുവിട്ട യുവാവിനെ പൊലീസ് പിടികൂടി; സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

കോഴിക്കോട്: മൂന്നര വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവില്‍ പോയ സ്ഥിരം കുറ്റവാളിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ പോലീസ് പിടികൂടി. ബാലുശ്ശേരി അറപ്പീടിക സ്വദേശി കുളത്തീല്‍ മീത്തല്‍ അശ്വിന്‍ (തംബുരു-31) ആണ് അറസ്റ്റിലായത്. കോടഞ്ചേരി കുപ്പായക്കോട് കൈപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടിപി ദിനേശും സംഘവുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ ഇയാള്‍ വയനാട്, കോടഞ്ചേരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ജീപ്പ് അടിച്ചു…

Read More

കടയ്ക്കലിന് അഭിമാനമായി ഡോ. ഗൗരി കൃഷ്ണ

കടയ്ക്കലിന് അഭിമാനമായി ഡോ. ഗൗരി കൃഷ്ണ ആരോഗ്യ സർവകലാശാല ആലപ്പുഴ ഗവ: തിരുമല ദേവസ്വം മെഡിക്കൽ കോളജിൽ നിന്നും ജനറൽ മെഡിസിനിൽ 3-റാങ്ക് കരസ്ഥമാക്കിയ ഡോ. ഗൗരി കൃഷ്ണ. കടയ്ക്കൽ ചിങ്ങേലി ബിന്ദു ഭവനിൽ ശ്രീ കെ.ഐ. ഗോപാലകൃഷ്ണപിള്ള ( അത്‌ലറ്റിക്സ് ഹെഡ് കോച്ച് ഒഡീഷ ), എസ്. മഹേശ്വരി എന്നീ ദമ്പതികളുടെ മകളാണ് ഡോ. ഗൗരി കൃഷ്ണ.

Read More

കൊല്ലത്ത് വീണ്ടും വൻ ലഹരി വേട്ട

കൊല്ലത്ത് വീണ്ടും വൻ ലഹരി വേട്ട.ആഡംബരക്കാറില്‍ എം ഡി എം എ കടത്തുകയായിരുന്ന യുവതിയെ ഇന്നലെ രാത്രി പോലീസ് പിടികൂടി. പെരിനാട് ഇടവട്ടം സ്വദേശിനി അനില രവീന്ദ്രൻ (34) ആണ് പിടിയിലായത്. ബെംഗളുരുവില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. അഞ്ചാലുംമൂട് പനയം രേവതിയില്‍ വാടകയ്‌ക്കു താമസിക്കുന്ന അനില രവീന്ദ്രൻ എംഡിഎംഎ കേസില്‍ മുൻപും പ്രതിയാണ്. കൊല്ലം സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകരപ്പാലത്തിനു…

Read More

തുണിക്കടയില്‍ എത്തിയ പന്ത്രണ്ട് വയസുകാരന് നേരെ ജീവനക്കാരൻ്റെ ആക്രമണം

കോഴിക്കോട്: വസ്ത്രം മാറ്റിയെടുക്കാനായി തുണിക്കടയില്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ജീവനക്കാരൻ്റെ ആക്രമണം. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് ആണ് സംഭവം. വസ്ത്രം മാറ്റിയെടുക്കുന്നതിനിടെ ജീവനക്കാരനായ അശ്വന്ത് കുട്ടിയെ തള്ളിയിടുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. അശ്വന്തിനെതിരെ പൊലീസ് കേസെടുത്തു. രക്ഷിതാവിനൊപ്പം കഴിഞ്ഞദിവസം കടയിലെത്തിയ കുട്ടി കടയില്‍ നിന്ന് വസ്ത്രം വാങ്ങിയിരുന്നു. ഇത് പാകമല്ലാത്തതിനെ തുടര്‍ന്നാണ് കുട്ടി വീണ്ടും രക്ഷിതാവിനൊപ്പം കടയിൽ എത്തിയത്. വസ്ത്രം തിരയുന്നതിനിടെ കുട്ടിയെ ഇയാൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴുത്തിന് പിടിച്ച് തള്ളുകയും ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിന്…

Read More
error: Content is protected !!