വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മിച്ച് വിൽപന; പുനലൂരിൽ ലക്കിസെന്റർ ഉടമ അറസ്റ്റിൽ

വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മാണവും വിൽപനയും നടത്തിവന്ന പ്രതി അറസ്റ്റിൽ. കൊല്ലം പുനലൂരിൽ വാളക്കോട് കുഴിയിൽ വീട്ടിൽ ബൈജു ഖാൻ ആണ് അറസ്റ്റിലായത്. പുനലൂർ ടി.ബി ജംഗ്ഷനിലെ അൽഫാന ലക്കി സെന്‍റര്‍ ഉടമയാണ് പ്രതി. പുനലൂരിലെ മറ്റൊരു ലോട്ടറി കട ഉടമ നൽകിയ പാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലക്കി സെന്‍ററിൽ പൊലീസെത്തി പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.

Read More

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ NSS യൂണിറ്റ് വച്ചു നൽകുന്ന വീടിന് DYFI യുടെ കൈത്താങ്ങ്

ചിതറ ഗവൺമെന്റ് സ്കൂളിൾ NSS യൂണിറ്റ് വിദ്യാർത്ഥിക്ക് വീട് വച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് DYFI സഹായം നൽകി.DYFI ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുകയാണ് വിതരണം ചെയ്തത്. തുക സ്കൂൾ അധികൃതർക്ക് DYFI ഭാരവാഹികൾ കൈമാറി. സ്കൂളിലെ NSS യൂണിറ്റ് തുടക്കം കുറിച്ച സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗവക്കക്കുകയായിരുന്നു ഡി വൈ എഫ് ഐ. ചടങ്ങിൽ SMC ചെയർമാൻ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ യൂസഫ് സാർ സ്വാഗതം പറഞ്ഞു. സിപിഎം നേതാക്കളായ…

Read More

കുളത്തൂപ്പുഴയിൽ 15 കാരിയായ മകളെ അച്ഛൻ പീഡിപ്പിച്ചു

കുളത്തൂപ്പുഴയിലാണ് സംഭവം നടന്നത്. കൗൺസിലിങ്ങിനിടയിൽ അസ്വസ്ഥതകൾ അറിയിച്ച കുട്ടിയോട് വിശദമായ വിവരങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത്‌  ചോദ്യം ചെയ്തതിൽ കുറ്റം ചെയ്തു എന്ന് ഇയാൾ സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

Read More

മൈക്രോ ഫിനാൻസ്കാരുടെ ഭീഷണി; യുവതി ജീവനൊടുക്കി

കൊടുങ്ങല്ലൂരില്‍ വായ്പാ കളക്ഷന്‍ ഏജന്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് യുവതി ജീവനമൊടുക്കി. യു ബസാര്‍ പാലമുറ്റം സ്വദേശിനി ഷിനി (34)യാണ് ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെ മൂന്ന് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പാ കളക്ഷന്‍ ഏജന്റുമാര്‍ ഒന്നിച്ച് ഷിനിയുടെ വീട്ടില്‍ എത്തിയിരുന്നു. പലിശ എത്രയും വേഗം തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ ഭീഷണി മുഴക്കി. ഇതോടെ ഷിനി സമ്മര്‍ദത്തിലാകുകയും കിടപ്പുമുറിയില്‍ കയറി കതക് അടയ്ക്കുകയും ചെയ്തു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഷിനിയെ പുറത്തുകാണാതായതോടെ കുടുംബാംഗങ്ങള്‍ തട്ടിവിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് കുടുംബാംഗങ്ങള്‍…

Read More

കുളത്തൂപ്പുഴയിൽ കണ്ടത് സമീപ കാലത്തെ ഏറ്റവും വലിയ തീ പിടുത്തം; തീപിടുത്തത്തിൽ ദുരൂഹത

കുളത്തൂപ്പുഴ എസ്റ്റേറ്റിലെ തീപിടുത്തത്തിൽ ദുരൂഹത സംശയിക്കുന്നതായി തൊഴിലാളി നേതാക്കൾ. എസ്റ്റേറ്റിൽ മുൻപും നിരവധി തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട്. തീ പിടിക്കാൻ ഉണ്ടായ സാഹചര്യം ഇതുവരെയും റിപ്പോർട്ട് ആക്കി ഗവൺമെൻ്റിന് അധികൃതർ സമർപ്പിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നു. സമീപകാലത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയ തീപിടുത്തമാണ് കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലെ കണ്ടൻചിറയിൽ സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയുണ്ടായ തീപിടുത്തം 10 മണിക്കൂറോളം നീണ്ടുനിന്നു. പുതിയ തൈകൾ നടുന്നതിനായി മരങ്ങൾ വെട്ടിമാറ്റിയ സ്ഥലത്താണ് ആദ്യം തീ കണ്ടത്. പിന്നീട് നിമിഷനേരം…

Read More

ചിതറ സ്വദേശിയായ ശരത്ത്, പ്രിയ ദമ്പതികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തും

കഴിഞ്ഞ നവംബർ 14 ന് സൗദിയിലെ അൽഖസീമിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ചിതറ ഭജനമഠം പത്മ വിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത്ത് (42), ഭാര്യ കൊല്ലം മാന്തോപ്പിൽ പുരയിടം അക്ഷര നഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥന്റെ മകൾ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങളാണ് എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കുന്നത്. ദീർഘകാലമായി അൽഖസീമിലെ ഉനൈസ എന്ന സ്ഥലത്ത് ഇലക്ട്രിക്, പ്ലംബിങ് ജോലികൾ ചെയ്തിരുന്ന ശരത്ത് സംഭവത്തിന് രണ്ട് മാസം…

Read More

ചിതറ കല്ലുവെട്ടാംകുഴിയിൽ തീ പിടിത്തം

ചിതറ കല്ലുവെട്ടാംകുഴിയിൽ തീപിടിത്തം ,തീ നിയന്ത്രണ വിധായമാക്കാൻ നാട്ടുകാർ ശ്രമിക്കുന്നുണ്ട്. വൻതോതിൽ തീ പടർന്നിരുന്നു , ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും കുളത്തൂപ്പുഴയിലാണ് കടയ്ക്കൽ യൂണിറ്റിലെ ഫയർഫോഴ്‌സുകൾ എന്നാണ് അറിയാൻ കഴിയുന്ന വിവരം. നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല 1

Read More

മടത്തറ ശാസ്താംനട സ്വദേശിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന അക്രമമെന്ന് സംശയം

പാലോട് -മങ്കയം അടിപ്പറമ്പ് വനത്തിൽ 5 ദിവസത്തോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. മടത്തറ- ശാസ്താംനട – വലിയ പുലിക്കോട് ചതുപ്പിൽ ബാബുവിന്റെ (50) മൃതദേഹം ആണ് കണ്ടെത്തിയത്. ഇയാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതെന്നാണ് ഉയരുന്ന സംശയം. കഴിഞ്ഞ ബുധനാഴ്ച്ച ശാസ്താം നടയിലെ വീട്ടിൽ നിന്നും ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടിൽ പോയതാണ് ബാബു. ഇത്രയും ദിവസമായിട്ടും തിരികെ വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധു വീട്ടിൽ എത്തിയില്ലെന്ന് മനസ്സിലായി. തുടർന്ന് ബന്ധുകൾ വനത്തിൽ നടത്തിയ…

Read More

യുവതിയെ കയറി പിടിച്ച കല്ലറ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

കല്ലറ-തുമ്പോട് സ്വദേശി ബാബു(50)നെയാണ് അറസ്റ്റ് ചെയ്ത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 6-ാം തീയതിയാണ് പച്ചക്കറി കടയിൽ കയറി ലൈംഗിക ചേഷ്ടകൾ കാണിക്കുകയും യുവതിയെ കടന്ന് പിടിക്കുകയും ചെയ്ത 50കാരനെതിരെ യുവതി പാങ്ങോട് പൊലീസിൽ പരാതി നൽകിയത് മുൻപും ഇയാൾക്ക് എതിരെ സമാനമായ കേസുണ്ട്.

Read More

ചോഴിയക്കോട് വോളി ഫെസ്റ്റ് 2025

ചോഴിയക്കോട് സാംസ്‌കാരിക നിലയത്തിൽ ഫെബ്രുവരി 6 വ്യാഴാഴ്ച കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ P ലൈലാ ബീവി ഉദ്ഘാടനം നിർവഹിച്ചു ആരംഭിച്ച വോളിബോൾ മത്സരങ്ങൾ ചോഴിയക്കോട് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വളരെ ആവേശപൂർവ്വം നടന്നു. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരങ്ങളോടെ സമാപനം കുറിച്ചു.നിരവധി ദേശിയ അന്തർ ദേശിയ താരങ്ങളെ അണി നിരത്തി ഇന്നലെ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ യൂണിവേഴ്സൽ മൂലബൗണ്ടറും വോളിക്ലബ്‌ കൊച്ചുകലിംഗ് തമ്മിൽ നടന്ന കടുത്ത പോരാട്ടത്തിൽ ആര് ജയിക്കും എന്ന് പറയാൻ…

Read More
error: Content is protected !!