ചോഴിയക്കോട് സാംസ്‌കാരിക നിലയത്തിൽ ഫെബ്രുവരി 6 വ്യാഴാഴ്ച കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് P ലൈലാ ബീവി ഉദ്ഘാടനം നിർവഹിച്ചു ആരംഭിച്ച വോളിബോൾ മത്സരങ്ങൾ ചോഴിയക്കോട് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വളരെ ആവേശപൂർവ്വം നടന്നു.
കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരങ്ങളോടെ സമാപനം കുറിച്ചു.നിരവധി ദേശിയ അന്തർ ദേശിയ താരങ്ങളെ അണി നിരത്തി ഇന്നലെ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ യൂണിവേഴ്സൽ മൂലബൗണ്ടറും വോളിക്ലബ് കൊച്ചുകലിംഗ് തമ്മിൽ നടന്ന കടുത്ത പോരാട്ടത്തിൽ ആര് ജയിക്കും എന്ന് പറയാൻ കഴിയാതെ വന്ന മത്സരം ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു.
അവസാന മണിക്കൂറുകളിൽ മികച്ച കളി പുറത്തെടുത്ത യൂണിവേഴ്സൽ മൂലബൗണ്ടർ വിജയികളായി.. വിജയികൾക്ക് ജോയൽ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡ് ഉം നൽകി.. റണ്ണേഴ്സ് അപ്പ് ആയ വോളിക്ലബ് കൊച്ചുകലിംഗ് ടീമിന് യൂനുസ് സൈന മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസ് ഉൾപ്പെടെ നൽകി.. ടൂർണമെന്റ് ഒരു വൻ വിജയം ആയിരുന്നു. എന്നും വരും വർഷങ്ങളിൽ ഇനിയും ടൂർണമെന്റുകൾ നടത്തുമെന്നു വോളിബോൾക്ലബ് ഭാരവാഹികൾ അറിയിച്ചു