കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് അവഗണന എന്ന് ആരോപിച്ചു ചിതറയിൽ പ്രതിഷേധം

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടു സിപിഐ ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതറയിൽ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. എൽസി സെക്രട്ടറി BGK കുറുപ്പ്,മണ്ഡലം കമ്മിറ്റി അംഗം കണ്ണൻകോടു സുധാകരൻ, എൻ സുഭദ്ര,പഞ്ചായത്ത് അംഗം രജിത, AIYF മണ്ഡലം പ്രസിഡൻ്റ് സോണി,മേഖല പ്രസിഡൻ്റ് ദിൽബർ തുടങ്ങിയവർ പങ്കെടുത്തു.

Read More

കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയും ഭാര്യയും മരിച്ചു, ഏഴു പേര്‍ക്ക് പരിക്ക്

കൊട്ടാരക്കരയിൽ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഇവരുടെ മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ലോറിയിൽ നാലുപേരുമാണ് ഉണ്ടായിരുന്നത്….

Read More

കുറക്കോട് അനോട്ട്കാവ് പള്ളി പുരയിടത്തിൽ തീപ്പിടിത്തം

ചിതറ കുറക്കോട് വാർഡിലെ അനോട്ടുകാവ് മുസ്‌ലിം ജമാഅത്തിൻറെ ജമാഅത്തിൻ്റെ റബ്ബർ പുരയിടത്തിലാണ് തീപിടിത്തമുണ്ടായത്.ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. തീ ആളികത്തുന്നത് പ്രദേശവാസികൾ കാണുകയും ജമാഅത്ത് പരിപാലന സമിതി അംഗംങ്ങളും, നാട്ടുകാരും ചേർന്ന് തീയണക്കുകയായിരുന്നു . റബ്ബർ പുരയിടത്തിൻ്റെ 2 തട്ട് പൂർണമായും കത്തിനശിച്ച നിലയിലാണ്.

Read More

കടയ്ക്കലിൽ തെങ്ങിൽ കയറിയ യുവാവ് കാല് വഴുതി തല കീഴായി കിടന്നത് ഒരുമണിക്കൂറിലേറെ

തേങ്ങയിടാൻ കയറിതെങ്ങിന് മുകളിൽ യന്ത്രത്തിൽ കുടുങ്ങി തലകീഴായി കിടന്നയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചരിപ്പറമ്പ്കുന്നും പുറത്ത് വീട്ടിൽ സുമേഷ് കുമാർ(51) ആണ്  തെങ്ങിൻ മുകളിൽ കുടുങ്ങിയത്.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടു പുരയിടത്തിലെ ഉയരമുള്ള തെങ്ങിൽ തേങ്ങയിടാൻ യന്ത്രത്തിൻ്റെ സഹായത്തോടെ കയറുകയായിരുന്നു സുമേഷ് കുമാർ. തിരികെ ഇറങ്ങുമ്പോൾ 30 അടി ഉയരെ വച്ച്  കാൽ വഴുതുകയായിരുന്നു.  തലകീഴായി യന്ത്രത്തിൽകുടുങ്ങിയ ഇയാളുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കടയ്ക്കലിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി.  സാഹസികമായി മുകളിൽ കയറി ഒരു മണിക്കൂറിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ…

Read More

കൊല്ലായിൽ മഹാഗണിയിൽ അമ്പത്കാരിയെ വീട്ടിൽകയറി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

കൊല്ലായിൽ മഹാഗണി കോളനിയിൽ അമ്പത്കാരിയെ വീട്ടിൽകയറി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. മഹഗണികോളനിയിൽ ഷാജിയുടെ ഭാര്യ പ്രഭയെയാണ് മൂന്നംഗ സംഘം തലക്കടിച്ച് വീഴ്ത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മഹഗണികോളനി നിവാസികളായ മനു എന്നറിയപ്പെടുന്ന സിബിമോൻ,മിട്ടു എന്നറിയപ്പെടുന്ന അഭിജിത്ത്, പട്ടൂസ് എന്നറിയപ്പെടുന്ന അഭിനന്ദ് എന്നിവർ റോഡിൽ നിന്ന് തെറിപറയുകയും സംഭവം ചോദ്യം ചെയ്ത ഷാജിയെ ഇവർ വീടുകയറി ആക്രമിക്കുകയും റോഡ് വില്ലർ ഇനത്തിൽ പെട്ട നായയെ കൊണ്ട് വന്ന് കടിപ്പിക്കാൻ ശ്രമിക്കുകയും . തടസപിടിക്കാൻ ചെന്ന ഭാര്യയായ പ്രഭയെ…

Read More

നാവായിക്കുളം തട്ടുപാലത്തിനു സമീപം സ്കൂൾ വാനിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം, വിദ്യാർത്ഥിക്ക് പരിക്ക്

നാവായിക്കുളം തട്ടുപാലത്തിനു സമീപം സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് വാനിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഇന്ന് രാവിലെ 9:30 ആയിരുന്നു സംഭവം. കല്ലമ്പലം റോസ് ഡേയ്ൽ സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന വാനിനു പിന്നിലാണ് ബസ് ഇടിച്ചത്. സ്വകാര്യ ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം

Read More

കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പണിമുടക്ക് നടത്തുന്നത്. ഇന്നലെ അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും അഞ്ചിനു മുൻപു നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണ്. ഇതാണ് സമരത്തിന്റെ പ്രധാന കാരണം. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ…

Read More
error: Content is protected !!