17-കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; കടയ്ക്കൽ സ്വദേശി അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷിനെയാണ് റാന്നി പോലീസ് തിരുവനന്തപുരം പാലിയോടുനിന്ന് പിടികൂടിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവുമായുള്ള ഇന്‍സ്റ്റഗ്രാം സൗഹൃദവും പീഡനവും പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.പ്ലസ്ടു കഴിഞ്ഞ പെണ്‍കുട്ടി പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തില്‍ ഉപരിപഠനം നടത്തിവരികയായിരുന്നു. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി വീടുവിട്ടിറങ്ങി. എറണാകുളത്തേക്ക് പോവുകയാണെന്നും അവിടെ ജോലിയില്‍ പ്രവേശിക്കുകയാണെന്നും കത്തെഴുതിവെച്ചിട്ടാണ് പെണ്‍കുട്ടി…


