പുനലൂരിൽ സിപിഐഎം പ്രവർത്തകർ തമ്മിലുണ്ടായ കൂട്ടയടിയിൽ പ്രാദേശിക നേതാവിന് പരിക്ക്. പുനലൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും സിപിഐഎം പ്രാദേശിക നേതാവുമായ ബിനോയി രാജനാണ് മർദ്ദനമേറ്റത്. സിപിഐഎം പുനലൂർ മുൻ ഓഫീസ് സെക്രട്ടറിയാണ് ഇയാളെ മർദ്ദിച്ചത്. പരിക്കേറ്റവരെ കൊണ്ടുവന്ന താലൂക്ക് ആശുപത്രിയിലും പ്രവർത്തകർ തമ്മിലടിച്ചു.
പിടിച്ചു മാറ്റാനെത്തിയ പുനലൂർ താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്കിടിച്ച് തകർത്തു. സിപിഐഎം ഓഫീസ് സെക്രട്ടറി ആരോമലാണ് ജീവനക്കാരനെ ആക്രമിച്ചത്. ആരോമൽ പുനലൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.