കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ ” ജനകീയ ശാസ്ത്ര സംവാദ സദസ്സ് ഗ്രാമദീപം ഗ്രന്ഥശാലയുടെ സഹകരണത്തോട് കൂടി സംഘടിപ്പിച്ചു.
പ്രസ്തുത യോഗത്തിൽ ഗ്രന്ഥശാല പ്രസിഡൻ്റ് നിധീഷ് ഡി. എസിന്റെ അദ്ധ്യക്ഷതയിൽ യോഗ നടപടി ക്രമങ്ങൾ ആരംഭിച്ചു. ഗ്രന്ഥശാല സെക്രട്ടറി ശ്രീ . അജിത് ലാൽ സ്വാഗതം പറഞ്ഞു ശ്രീ . ശിവദാസൻ പിള്ള റിട്ട. ബ്ലോക്ക് ഡവലപ്മെൻ്റ് ഓഫീസർ ഉദ്ഘാടനം നിർവ്വഹിച്ചു. ജനകീയ ശാസ്ത്ര സംവാദ സദസിൽ ശ്രീ. പി. ഹുമാം റഷീദ് (കേരള ശാസ്ത്ര സഹിത്യ പരിഷത്ത് കൊല്ലം ജില്ലാ പരിസര വിഷയ സമിതി കൺവീനർ) വിഷയാവതരണം നടത്തുകയും വിഷയത്തെ പറ്റി ജി.സുനിൽ കുമാർ ( ഉദയ ലൈബ്രറി സെക്രട്ടറി ) മുൻ ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി . സുജിത കൈലാസ് , പൊതു പ്രവർത്തകനായ ശ്രീ രാഹുൽ രാജ് എന്നിവർ പ്രതികരണം നടത്തുകയു ചെയ്തു .
യോഗത്തിൽ പങ്കെടുത്തവർക്ക് ശ്രീ സജേഷ് (ഗ്രാമദീപം ഗ്രന്ഥശാല ജോയിൻ്റ് സെക്രട്ടറി) നന്ദി അറിയിച്ചു