ചടയമംഗലത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ 31 വയസ്സുകാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു
ചടയമംഗലത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ 31 വയസ്സുകാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.ഇളമാട് വെള്ളച്ചാൽ പൊയ്കയിൽ മുക്ക് പൊയ്കയിൽ മേലതിൽ വീട്ടിൽ രാഹുൽ കൃഷ്ണനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പോലീസ് പറയുന്നത് ഇങ്ങനെ.. പ്രതിയായ രാഹുൽ കൃഷ്ണൻ ഇളമാട് ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് അക്രമണത്തിന് ഇരയായ സ്ത്രീയുടെ അനുജനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പ്രതി സ്ത്രീ താമസിക്കുന്ന വീട്ടിലെത്തുകയും പരാതി പറയുകയും ചെയ്തു. എന്നാൽ ഇയാളുടെ പരാതി കേൾക്കുവാൻ ഇവർ…


