ചടയമംഗലത്ത് ഇടിമിന്നലിൽ വീട് കത്തി നശിച്ചു

ചടയമംഗലം പഞ്ചായത്തിലെ കള്ളിക്കാട് വാർഡിൽ മുത്താരമ്മൻ ക്ഷേത്രത്തിന് സമീപം ഇടിമിന്നലിൽ വീട് കത്തി നശിച്ചു. വൈകുന്നേരം മൂന്നരയോടെ കൂടി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മഴയിലും ആണ് വീട് കത്തിയത്. പ്രമാണം അടക്കമുള്ള വിലപ്പെട്ട രേഖകൾ കത്തിയതായാണ് പ്രാഥമിക വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ചടയമംഗലം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ സ്വാമിമുക്കിൽ ബസ് കാത്തിരിപ്പ്‌ കേന്ദ്രത്തിന് മുകളിലൂടെ മരം ഒടിഞ്ഞു വീണു;ഒഴിവായത് വൻ അപകടം

കടയ്ക്കൽ സ്വാമിമുക്കിൽ അൽപ്പം മുമ്പാണ് അപകടം സംഭവിച്ചത് . ബസ് കാത്തു നിന്നവരും മഴ നനയാതെ കയറി നിന്നവരും ഉൾപ്പെടെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിറയെ ആളുകൾ ഉള്ളപ്പോഴാണ് മരം ഒടിഞ്ഞു വീണത്. മരം ഒടിയുന്ന ശബ്ദം കേട്ട് ആളുകൾ ഓടി മാറിയത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. കടയ്ക്കൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ചില്ലകൾ മുറിച്ചു മാറ്റി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. കൊലപാതകത്തിന് വധശിക്ഷയും ഭവനഭേദനത്തിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്. 2021 ജൂൺ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല. പത്മാലയത്തിൽ കേശവൻ (75) ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്….

Read More

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരു മരണം

മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ (50) ആണ് മരിച്ചത്. പുലര്‍ച്ചെ 3.30നായിരുന്നു അപകടം. അഴിമുഖത്തെ ശക്തമായ തിരയില്‍ വള്ളം മറിയുകയായിരുന്നു. ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. ജോണിനെ കാണാതാവുകയായിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഗ്രാമദീപം ഗ്രന്ഥശാല & വായന ശാലയുടേയും പുനലൂർ ശങ്കേഴ്‌സ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ചിതറ കണ്ണൻകോട് നേത്രപരിശോധനാക്യാമ്പും തിമിരശസ്ത്രക്രിയാ നിർണ്ണയവും ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയവും സംഘടിപ്പിച്ചു . നാലോളം SC കോളനി നിലനിൽക്കുന്ന മേഖലയിൽ അനവധിയായ പരിപാടികളാണ് ഗ്രാമദീപം ഗ്രന്ഥ ശാലയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. വിദ്യാഭ്യാസ പരമായി പിന്നോട്ട് നിന്നിരുന്ന ഈ മേഖലയിൽ അനവധി കുട്ടികളെ വിദ്യാഭ്യാസ പരമായി മുന്നോട്ട് നയിക്കുവാൻ ട്യൂഷൻ സെന്റർ ഉൾപ്പെടെ ഗ്രാമ ദീപം ഗ്രന്ഥശാലയിലൂടെ നടപ്പിലാക്കുന്നുണ്ട്. ഒരു നാടിന്റെ വളർച്ചയ്ക്കായി ഇടവേളകൾ…

Read More

നെടുമങ്ങാട്ട് യുവാക്കള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകള്‍ കർവേലിക്കോളനിയില്‍ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26)എന്നിവരാണ് മരിച്ചത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്ത പറങ്കിമാവുകളില്‍ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്ബതോടെ പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ കണ്ടവിവരം പൊലീസിനെ അറിയിച്ചത്. ജെ.സി.ബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്ബ് വിജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട…

Read More

തെന്മലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ

തെന്മല ഫോറസ്റ്റ് റേഞ്ചിൽ നാഗമലയിൽ പുള്ളിപ്പുലി ചത്ത നിലയിൽ. ഹാരിസൻ എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പുലിയുടെ ജഡം വനപാലകർ കണ്ടെത്തിയത് രാവിലെ 7 മണിയോടുകൂടി സമീപത്തുള്ള പശുത്തൊഴുത്തിൽ വച്ച് സോളമനെന്നയാളെ പുലി ആക്രമിച്ചതായും പരാതിയുണ്ട്. ഇയാളുടെ കൈക്കും കാലിനും പരിക്കുണ്ട്. എന്നാൽ അതേപുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.പുലിയുടെ മരണകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പരാതി പറഞ്ഞു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

പകൽസമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ അതിജാഗ്രത വേണം

സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഉഷ്ണതരംഗ പ്രഖ്യാപനമുണ്ടയതോടെ പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. സൂര്യാഘാതം മരണത്തിലേക്കുവരെ നയിക്കാം. ചൂടു കൂടിയതോടെ രോഗങ്ങളും കൂടുന്നതായി പാലക്കാട്ടെ ആരോഗ്യവകുപ്പധികൃതർ പറയുന്നു. ശനിയാഴ്ച പാലക്കാട്ട് രേഖപ്പെടുക്കിയത് 41.8 ഡിഗ്രി സെൽഷ്യസാണ്. ഇത് 1951-നുശേഷം കേരള ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവുംകൂടിയ ചൂടാണ്. 1987 ഏപ്രിൽ 22-നും ഇതേ ചൂടായിരുന്നു. 2016 ഏപ്രിൽ 27-ന് രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് റെക്കോഡ്. സൂര്യാഘാതമേറ്റ് ഒരു മരണമാണ് ജില്ലയിൽ ഇതുവരെയുണ്ടായത്. ചൂടുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളുമായി വെള്ളിയാഴ്ചവരെ ജില്ലയിലെ…

Read More

കിളിമാനൂരിൽ പാർക്ക് ചെയ്തിരുന്ന കാർ സെല്ലോ ടാപ്പ് ഒട്ടിച്ച് വികൃതമാക്കി

തിരുവനന്തപുരം കിളിമാനൂരിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സെലോ ടേപ്പ് ഒട്ടിച്ച് വികൃതമാക്കി. ടയറിൽ ദ്രാവക രൂപത്തിലുള്ള ലായനി ഒഴിച്ച് കേട് വരുത്തിയതായും പരാതി. തട്ടത്തുമല സ്വദേശിനിയായ വീട്ടമ്മ കിളിമാനൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എം സി റോഡിൽ കിളിമാനൂർ തട്ടത്തുമല ജംഗ്ഷനിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത കാർ ആണ് വികൃതമാക്കിയ നിലയിൽ കണ്ടത്. തുടർന്ന് വീട്ടമ്മ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാർ പാർക്ക്…

Read More

വധുവിന് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കളിൽ ഭര്‍ത്താവിന് അവകാശമില്ല

വിവാഹസമയത്ത് ഭാര്യയ്ക്ക് അവരുടെ വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചുനല്‍കാന്‍ അയാള്‍ക്ക് ധാര്‍മിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മലയാളി ദമ്പതിമാരുടെ കേസ് പരിഗണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ഉത്തരവ്. വിവാഹസമയത്ത് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 89 പവന്‍ സ്വര്‍ണം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമനടപടി ആരംഭിച്ചത്. വിവാഹത്തിന് ശേഷം തന്റെ…

Read More
error: Content is protected !!